കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലെ ക്രമക്കേട്: പ്രതിഷേധ വേലിയേറ്റം





News & Picture: Madhyamam

സുല്‍ത്താന്‍ ബത്തേരി: റോഡ് ട്രാന്‍. കോര്‍പറേഷന്‍ ജില്ലാ ഡിപ്പോയില്‍ ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ ക്ളര്‍ക്ക് ഇ. ഷാജഹാനെയും കൂട്ടാളികളെയും അറസ്റ്റ് ചെയ്യണമെന്നും സര്‍വീസില്‍നിന്ന് പുറത്താക്കണമെന്നുമാവശ്യപ്പെട്ട് പ്രതിഷേധങ്ങളുടെ വേലിയേറ്റം. യൂനിയന്‍ ഭേദമന്യേ ഡിപ്പോയിലെ ജീവനക്കാര്‍ ബുധനാഴ്ച രാവിലെ പ്രകടനം നടത്തി. കെ. ശശി, ഒ.കെ. ശശീന്ദ്രന്‍, പി.എന്‍. രാമന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

അന്വേഷണം വിജിലന്‍സിന് കൈമാറണമെന്നും കുറ്റവാളികളെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് ബത്തേരി ബ്ളോക്ക് കമ്മറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ചും ധര്‍ണയും നടത്തി. സംശയിക്കപ്പെടുന്ന ഏതാനും കണ്ടക്ടര്‍മാരുടെ ആറുമാസത്തെ കലക്ഷന്‍ വിവരങ്ങള്‍ മാത്രം പരിശോധിച്ചതില്‍ 20 ലക്ഷത്തോളം രൂപയുടെ തിരിമറി കണ്ടെത്തിയിട്ടുണ്ട്. സത്യസന്ധമായ അന്വേഷണം നടന്നാല്‍ വെട്ടിപ്പ് പുറത്തുവരും.

സംഭവം ഒതുക്കിത്തീര്‍ക്കാന്‍ യു.ഡി.എഫ് നേതൃത്വം ഇടപെടുമെന്ന ആശങ്കയുണ്ടെന്നും സമരക്കാര്‍ ആരോപിച്ചു. സി.ഐ.ടി.യു നേതാവ് പി.ആര്‍. ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. ക്രമക്കേടുമായി ബന്ധപ്പെട്ട മുഴുവന്‍ പേരെയും അറസ്റ്റ് ചെയ്യണമെന്നും സര്‍വീസില്‍നിന്ന് പുറത്താക്കണമെന്നും വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ ജില്ലാ എക്സിക്യൂട്ടിവ് കമ്മിറ്റി ആവശ്യപ്പെട്ടു. എട്ടുവര്‍ഷം ഒരേ തസ്തികയിലിരുന്ന് സാമ്പത്തിക വെട്ടിപ്പ് നടത്താന്‍ ഒരു ക്ളര്‍ക്കിന് അവസരമൊരുക്കിയ ഉദ്യോഗസ്ഥരുടെ പേരിലും നടപടിയെടുക്കണം. പ്രസിഡന്‍റ് വി. മുഹമ്മദ് ശരീഫ് അധ്യക്ഷത വഹിച്ചു.

3 Comments

  1. Well wisher July 28, 2012 at 7:52 PM - Reply

    A new cheating case reported in You tube – Cheating done by a Gazetted Officer at KSRTC Nedumangad depot ………………Search for the viedio……………… CHEATING KSRTC

  2. Well wisher July 28, 2012 at 7:53 PM - Reply

    A new cheating case reported in You tube – Cheating done by a Gazetted Officer itself ——at KSRTC Nedumangad depot ………………Search for the viedio……………… CHEATING KSRTC

  3. RAJEESH YADAV October 15, 2012 at 9:48 PM - Reply

    sulthan bathery depoyil lakshakkanakkinu roopayude azhimathy nadannittum anweshikkan aalilla.shajahante koode varshangalayi joly cheyyunna DTO ulpedeyullavarkethire nadapadi sweekarikkuka

Leave A Response