കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടമായി കട്ടപ്പുറത്ത്; ഓണക്കാല യാത്ര ദുരിതമാകും
കെഎസ്ആര്‍ടിസി ബസിനെ ആശ്രയിക്കുന്നവര്‍ക്ക് ഈ ഓണക്കാലം കഷ്ടകാലമായിരിക്കും. ബസുകള്‍ കൂട്ടത്തോടെ കട്ടപ്പുറത്തായതോടെ സര്‍വീസുകള്‍ പലതും മുടങ്ങുകയാണ്. കഴിഞ്ഞ പത്ത് ദിവസത്തിനിടെ മാത്രം 150 ബസുകള്‍ ആണ് കട്ടപ്പുറത്തായത്. വരും ദിവസങ്ങളില്‍ യാത്രാക്ളേശം കൂടുതല്‍ രൂക്ഷമാകും.
കട്ടപ്പുറത്തിരിക്കുന്ന ബസുകള്‍ കൊണ്ട് വേണമെങ്കില്‍ കേരളത്തിലങ്ങോളമിങ്ങോളം ഓണപ്പൂക്കളം ഉണ്ടാക്കാം. അത്രയ്ക്കുണ്ട് ഓരോ സ്റ്റേഷനിലും ഓടാത്ത ബസുകള്‍. കെ എസ് ആര്‍ ടി സി ക്ക് ആകെയുള്ളത് 5850 ബസുകളാണ്. ജന്റം പദ്ധതിപ്രകാരമുള്ള 303 ബസുകളും കൂടി ചേര്‍ത്താല്‍ 6153. ഓഗസ്റ്റ് 13 തീയതിയിലെ കണക്കനുസരിച്ച് 5275 ബസുകള്‍ മാത്രമേ ഓടിയുള്ളൂ. 878 ബസുകള്‍ കട്ടപ്പുറത്താണ്.ഓണം തിരക്ക് മുന്‍കൂട്ടി കണ്ട് ബസുകള്‍ അറ്റകുറ്റപ്പണി തീര്‍ത്ത് നിരത്തിലിറക്കുമെന്ന് പ്രതീക്ഷിച്ചെങ്കില്‍ തെറ്റി. പത്ത് ദിവസം കഴിഞ്ഞ് ഓഗസ്റ്റ് 23ലെ കണക്ക് പരിശോധിച്ചാല്‍ അത് വ്യക്തമാകും. അന്ന് 5126 ബസുകള്‍ മാത്രമേ അന്ന് ഓടിയിട്ടുള്ളൂ. ബാക്കി 1027 എണ്ണം കട്ടപ്പുറത്താണ്. അതായത് പത്ത് ദിവസത്തിനിടെ 149 ബസുകള്‍ കൂടി ഓടാത്ത അവസ്ഥയിലായി. ആവശ്യത്തിന് ടയറും സ്പെയര്‍പാര്‍ട്സും ഇല്ലാത്തതാണ് പ്രധാന പ്രശ്നം. ഇത് വാങ്ങാന്‍ കോര്‍പ്പറേഷന് പണമില്ല എന്നുള്ളതാണ് അടുത്ത പ്രതിസന്ധി. അടിയന്തിരമായി അറ്റകുറ്റപ്പണികള്‍ നടത്തി ബസുകള്‍ നിരത്തിലിറക്കിയില്ലെങ്കില്‍ ഓണത്തോട് അടുത്ത ദിവസങ്ങളില്‍ ബസുകള്‍ കയറാനോ കയറിയാല്‍ തന്നെ സ്വസ്ഥമായി യാത്ര ചെയ്യാനോ കഴിയാത്ത തിരക്കായിരിക്കും ഉണ്ടാകുക. തിരക്ക് നിയന്ത്രിക്കാനാകാത്ത അവസ്ഥയില്‍ സമാന്തരസര്‍വീസുകള്‍ റോഡുകള്‍ കയ്യേറും.
ഓരോ വര്‍ഷവും ആയിരം പുതിയ ബസുകള്‍ എന്ന് പ്രഖ്യാപിക്കുമെങ്കിലും അതിന്റെ നാലിലൊന്ന് പോലും പുറത്തിറങ്ങുന്നില്ല എന്നതും പ്രതിസന്ധി രൂക്ഷമാക്കുന്നു. പ്രഖ്യാപിച്ചതിന്റെ പകുതിക്ക് മാത്രമേ ഓര്‍ഡര്‍ നല്‍കാറുള്ളൂ. അതില്‍ പകുതിയുടെ പോലും ബോഡി നിര്‍മിച്ച് കൃത്യമായി പുറത്തിറക്കാറില്ല.
Source: Manorama News





which bus
old pala- kozhikkode superfast bus . now this schedule is operated with new bus – RNE 656
https://www.facebook.com/photo.php?fbid=510308482319228&set=a.492255057457904.133793.492252584124818&type=1&theater
dears please find the below link and comments please.