
അവശ്യസാധനങ്ങളുടെ വിലക്കയറ്റത്തിന്‍െറയും വൈദ്യുതി ചാര്‍ജ് വര്‍ധനയുടെയും ദുരിതാനുഭവങ്ങള്‍ക്ക് ആക്കംകൂട്ടി ബസ്ചാര്‍ജ് വര്‍ധനയും അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നു. അശാസ്ത്രീയമായ ഫെയര്‍ സ്റ്റേജിന്‍െറയും 2011 ആഗസ്റ്റ് എട്ടിന് നിലവില്‍ വന്ന ചാര്‍ജ് കൊള്ളയുടെയും പരാതികള്‍ നിലനില്‍ക്കെ തന്നെയാണ് പുതിയ നീക്കം. അതിന്‍െറ പേരില്‍ നീതിപീഠങ്ങളിലും പരാതികള്‍ ഉണ്ട്. എന്നിട്ടും ചാര്‍ജ് വര്‍ധിപ്പിക്കാതെ ഒരു നിര്‍വാഹവുമില്ലെന്ന് ഡീസല്‍ വിലവര്‍ധന പ്രഖ്യാപിച്ച ഉടനെ ട്രാന്‍സ്പോര്‍ട്ട് മന്ത്രി പറയുകയും ചെയ്തു.
ഡീസല്‍ വില വര്‍ധിപ്പിച്ചപ്പോഴെല്ലാം ബസ് ചാര്‍ജ് കൂട്ടിയിട്ടുണ്ടെന്നാണ് മന്ത്രിയുടെ വാദം. 1998 മുതല്‍ 2012 സെപ്റ്റംബര്‍ 14വരെ 26 തവണ ഡീസല്‍ വില കൂട്ടിയപ്പോള്‍ ഒമ്പതു തവണ മാത്രമാണ് ബസ് ചാര്‍ജ് വര്‍ധിപ്പിച്ചത് എന്നത് മന്ത്രി അറിയാതിരിക്കാന്‍ ഇടയില്ല. എന്നിട്ടും പൊതുജനങ്ങളുടെ ആശങ്ക ഏറ്റെടുക്കുന്നതിനുപകരം ബസ് മുതലാളിമാര്‍ക്കുവേണ്ടി സംസാരിക്കാനാണ് മന്ത്രി ശ്രമിച്ചത്. സുതാര്യ ഭരണം എന്ന് അഭിമാനത്തോടെ പറയുന്ന സര്‍ക്കാര്‍ ഫെയര്‍ റിവിഷന്‍ കമ്മിറ്റി നല്‍കിയ റിപ്പോര്‍ട്ട് പരസ്യപ്പെടുത്തുകയോ പൊതുചര്‍ച്ചക്ക് വിധേയമാക്കുകയോ ചെയ്തിട്ടില്ല. ബസുടമകളുമായി മന്ത്രിസഭാ ഉപസമിതി വീണ്ടും ചര്‍ച്ച ചെയ്യാന്‍ ഒരുങ്ങുകയാണ്. പൊതുജനങ്ങളുടെ നിവേദനങ്ങള്‍ പരിഗണിക്കണമെന്ന് പറയാന്‍ ഒടുവില്‍ കോടതി ഇടപെടേണ്ടി വന്നു. ഇവിടെയാണ് സര്‍ക്കാറും സ്വകാര്യ ബസ് ഉടമകളും തമ്മിലുള്ള ഒരു അസംബന്ധ നാടകത്തെക്കുറിച്ചുള്ള സംശയങ്ങള്‍ ഉയരുന്നത്.
ബസ് ചാര്‍ജ് വര്‍ധനയുമായി ബന്ധപ്പെട്ട് ജനങ്ങളുടെ ആശങ്കകള്‍ പങ്കുവെക്കാനും നിര്‍ദേശങ്ങള്‍ സ്വീകരിക്കാനും സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് രാമചന്ദ്രന്‍ ചെയര്‍മാനായ ഫെയര്‍ റിവിഷന്‍ കമ്മിറ്റി 2012 സെപ്റ്റംബര്‍ 28ന് തിരുവനന്തപുരത്ത് തെളിവെടുപ്പ് നടത്തി. ജനസേവനത്തിന് തെരുവില്‍ ശണ്ഠ കൂടുന്ന, ഫ്ളക്സ് ബോര്‍ഡുകളില്‍ വിപ്ളവം പറയുന്ന ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും പ്രതിനിധികളെ അവിടെ കണ്ടില്ല. ബസ് തടഞ്ഞ് റോഡ് ഷോ കാണിക്കുന്ന വിദ്യാര്‍ഥി-യുവജന സംഘടനാ നേതാക്കളും ജനപക്ഷത്തുനിന്ന് സംസാരിക്കാനുണ്ടായില്ല. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള ബസ് മുതലാളിമാര്‍ കള്ളക്കണക്കുകള്‍ നിരത്തി ചാര്‍ജ് വര്‍ധനക്ക് വാദിക്കുമ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ സെന്‍റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എജുക്കേഷന്‍െറ ഡിജോ കാപ്പനും പി.യു.സി.എല്ലും സോളിഡാരിറ്റി യൂത്ത് മൂവ്മെന്‍റും മാത്രം.
ബസ് ഉടമകളുടെ കള്ളക്കണക്കുകള്‍ അവതരിപ്പിക്കാന്‍ വേണ്ടി അവരുടെ അഞ്ചു പേര്‍ക്കാണ് ഹിയറിങ് കമ്മിറ്റി ആദ്യം അവസരം നല്‍കിയത്. മുന്‍ തീരുമാനം രണ്ടുദിവസത്തിനുള്ളില്‍ പ്രഖ്യാപിക്കണമെങ്കില്‍ അതിനനുകൂല വാദങ്ങളാണല്ലോ ഹിയറിങ് കമ്മിറ്റിക്ക് കേള്‍ക്കേണ്ടത്. ഭൂരിപക്ഷ സമയവും ബസുടമകള്‍ എടുത്തെങ്കിലും കിട്ടിയ സമയത്തിനുള്ളില്‍ ഫിക്സഡ് കോസ്റ്റിന്‍െറ ചൂഷണവും ഫെയര്‍ സ്റ്റേജിന്‍െറ അപാകതകളും സമര്‍ഥിച്ചു. യാഥാര്‍ഥ്യങ്ങള്‍ ഒന്നുപോലും ഖണ്ഡിക്കാന്‍ ബസുടമകള്‍ക്കോ റിവിഷന്‍ കമ്മിറ്റിക്കോ കഴിഞ്ഞില്ല.
ഗവണ്‍മെന്‍റില്‍ നിര്‍ദേശം സമര്‍പ്പിക്കുക മാത്രമാണ് തങ്ങള്‍ ചെയ്യുന്നതെന്നും ഗവണ്‍മെന്‍റാണ് തീരുമാനം എടുക്കുന്നതെന്നും പറഞ്ഞ് റിവിഷന്‍ കമ്മിറ്റി കൈകഴുകുകയായിരുന്നു. ഇത്തരം ഒഴിഞ്ഞുമാറലിന്‍െറ ദുരന്തഫലമാണ് 2011 ആഗസ്റ്റ് എട്ടിനുശേഷം ജനങ്ങള്‍ അനുഭവിക്കുന്നത്. രണ്ടുദിവസത്തിനുള്ളില്‍ റിവിഷന്‍ കമ്മിറ്റി ഗവണ്‍മെന്‍റിന് നല്‍കിയ നിര്‍ദേശങ്ങളില്‍നിന്നും ഹിയറിങ് എന്തിനുവേണ്ടിയായിരുന്നു നടത്തിയത് എന്ന് വ്യക്തമാകുകയും ചെയ്തു.
കഴിഞ്ഞ 50 വര്‍ഷത്തെ രീതികള്‍ അട്ടിമറിച്ചുകൊണ്ടുള്ളതാണ് 2011 ആഗസ്റ്റ് എട്ടിന് നിലവില്‍ വന്ന ബസ്ചാര്‍ജ് വര്‍ധന. മിനിമം ചാര്‍ജിനുള്ള ദൂരം കഴിഞ്ഞാല്‍ മറ്റുള്ള സ്റ്റേജുകളിലേക്ക് കിലോമീറ്ററിനെ ചാര്‍ജ് കൊണ്ട് ഗുണിച്ചുകിട്ടുന്ന തുകയാണ് ഈടാക്കിയിരുന്നത്. അതായത് 10 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ 55 പൈസ X10 കിലോമീറ്റര്‍ എന്ന നിരക്കില്‍ 5.50 രൂപ ആണ് നല്‍കിയിരുന്നത്. എന്നാല്‍, ഫിക്സഡ് കോസ്റ്റ് എന്ന ചൂഷണ സമ്പ്രദായത്തിലൂടെ 2011 ആഗസ്റ്റ് എട്ടിന്് നിലവില്‍ വന്ന രീതിയില്‍ മിനിമം ചാര്‍ജിനൊപ്പം അധികംവരുന്ന കിലോമീറ്റര്‍ നിരക്ക് കൂടി കൂട്ടുകയാണ് ചെയ്യുന്നത്. അതായത്, 10 കിലോമീറ്റര്‍ ഫെയര്‍ സ്റ്റേജില്‍ 55 പൈസ നിരക്കില്‍ 5.50 രൂപ നല്‍കുന്നതിനു പകരം ഏഴു രൂപയാണ് നല്‍കുന്നത്. കാരണം, മിനിമം ചാര്‍ജായ അഞ്ചു രൂപയും അധികംവരുന്ന അഞ്ച് കിലോമീറ്ററിന് 55 പൈസ തോതില്‍ ചാര്‍ജായി 2.75 രൂപയും കൂടി എട്ട് രൂപ കൊടുക്കേണ്ടി വന്നു. ഇത് പിന്നീട് ജനങ്ങളുടെ എതിര്‍പ്പില്‍ ഏഴ് രൂപയായി കുറച്ച് സര്‍ക്കാര്‍ കൈകഴുകി. ആദ്യ 10 സ്റ്റേജില്‍ 65 പൈസ മുതല്‍ രണ്ടു രൂപ വരെ കിലോമീറ്ററിന് ഇപ്പോള്‍ നാം നല്‍കിക്കൊണ്ടിരിക്കുകയാണ്.
ചാര്‍ജ് വര്‍ധന, ഫിക്സഡ് കോസ്റ്റ് രീതിയിലാണെങ്കില്‍ ഇനി സംഭവിക്കാന്‍ പോകുന്നത് ഇതിലും വലിയ കൊള്ള. ഇപ്പോള്‍ സ്റ്റേറ്റ് ഫെയര്‍ റിവിഷന്‍ കമ്മിറ്റി ശിപാര്‍ശ ചെയ്തത് കിലോമീറ്ററിന് 58 പൈസയാണ്. അതായത്, പഴയ രീതിയിലാണെങ്കില്‍ 10 കിലോ മീറ്ററിന് അഞ്ചുരൂപ 80 പൈസയാണ് നല്‍കേണ്ടത്. എന്നാല്‍, ഫിക്സഡ് കോസ്റ്റ് രീതിയിലാണെങ്കില്‍ മിനിമം ചാര്‍ജിനുള്ള അഞ്ചു രൂപയും ബാക്കി അഞ്ചു കിലോമീറ്ററിന് 58 പൈസ രീതിയില്‍ 2.90 നല്‍കണം. അഥവാ 5.80ന് പകരം നാം കൊടുക്കേണ്ടത് 8.90 (ഒമ്പത് രൂപ) ആണ് എന്നു വരും. അപ്പോള്‍ കിലോമീറ്ററിന് ഈ സ്റ്റേജില്‍ വരുന്നത് 90 പൈസയാണ്. ഇവിടെയാണ് കിലോമീറ്ററിന് 58 പൈസ എന്നുള്ളത് കള്ളക്കളിയിലൂടെ സര്‍ക്കാര്‍ ജനത്തെ കബളിപ്പിക്കുന്നത്. കിലോമീറ്ററിന് 58 പൈസ എന്നത് ഒരു സ്റ്റേജില്‍പോലും പാലിക്കപ്പെടില്ല. പഴയ രീതിയില്‍നിന്ന് ഫിക്സഡ് കോസ്റ്റ് രീതിയിലേക്ക് മാറുന്നതിലൂടെ നാം അധികം നല്‍കേണ്ടി വരുന്നത് മൂന്നു രൂപയാണ്. ഫാസ്റ്റ് പാസഞ്ചറിലും സൂപ്പര്‍ ഫാസ്റ്റിലും ഇതിലും വലിയ കൊള്ളയാണ് നടക്കാന്‍ പോകുന്നത്.
സ്വകാര്യ ബസുകള്‍ ചാര്‍ജ് ആവശ്യപ്പെടുന്നത് കമീഷന്‍െറ മുന്നില്‍ തെറ്റായ കണക്കുകള്‍ സമര്‍പ്പിച്ചുകൊണ്ടാണ്. വര്‍ഷംതോറും എന്‍ജിന്‍ മാറ്റാന്‍ ചെലവുവരുന്നു, ബസില്‍ ചുരുങ്ങിയ ആളുകളേ നിന്ന് യാത്ര ചെയ്യുന്നുള്ളൂ എന്നീ വാദങ്ങള്‍ അവതരിപ്പിക്കും. സൂപ്പര്‍ ഫാസ്റ്റ്-ഫാസ്റ്റ് പാസഞ്ചറുകളില്‍ സീറ്റില്‍ ഇരുന്ന് യാത്ര ചെയ്യുന്നവരുടെ മാത്രം എണ്ണത്തില്‍ എടുത്ത് തയാറാക്കുന്ന വരവിന്‍െറ കണക്ക്, വിദ്യാര്‍ഥികള്‍ക്ക് കണ്‍സഷന്‍ നല്‍കുന്നതിന്‍െറ നഷ്ടങ്ങള്‍ തുടങ്ങി ഒട്ടേറെ വാദങ്ങളും നിരത്തും. എന്നാല്‍, വര്‍ഷംതോറും എന്‍ജിന്‍ മാറ്റുന്ന എത്ര ബസുകളുണ്ട്? യാത്രക്കാരെ കുത്തിനിറച്ച് നേടുന്ന വരുമാനത്തിന്‍െറ കണക്കുകള്‍ എവിടെയും ഉദ്ധരിക്കാത്തത് എന്തുകൊണ്ട്? ഫാസ്റ്റ്-സൂപ്പര്‍ ഫാസ്റ്റ് ബസുകള്‍ അമിത ചാര്‍ജ് ഈടാക്കി ഓര്‍ഡിനറിപോലെ യാത്രക്കാരെ പരമാവധി കയറ്റി നേടുന്ന വരവ് ആരാണ് പരിശോധിക്കുന്നത്? നഷ്ടമാണെങ്കില്‍ പല റൂട്ടുകളിലും ചാര്‍ജ് ‘അഡ്ജസ്റ്റ്’ ചെയ്യാന്‍ ഇവര്‍ക്ക് എങ്ങനെ കഴിയുന്നു? ഒരു ദിവസം 2447 രൂപ നഷ്ടം സഹിച്ചാണ് സര്‍വീസ് നടത്തുന്നതെന്ന് ബസുടമകളുടെ സംഘടന പറയുമ്പോള്‍ പെര്‍മിറ്റ് തിരിച്ചു നല്‍കിക്കൂടെ എന്ന് ഒരു സാധാരണക്കാരന്‍ ചോദിച്ചാല്‍ ആരാണ് അതിന് മറുപടി പറയുക..
ഡീസല്‍ വില വര്‍ധനയുണ്ടാവുമ്പോള്‍ സ്വകാര്യ ബസുകള്‍ക്ക് സര്‍വീസ് നടത്താനാവശ്യമായ ഡീസല്‍ സബ്സിഡി നിരക്കില്‍ വിതരണം ചെയ്യാനോ ഡീസലിന്മേലുള്ള വില്‍പന നികുതിയെങ്കിലും ഇളവ് നല്‍കി ചെറിയ പരിഹാരത്തിനോ ശ്രമിക്കാതെ വര്‍ധന സാധാരണക്കാരുടെ മേല്‍ അടിച്ചേല്‍പിക്കുകയാണ് സര്‍ക്കാര്‍.
ബസ് ചാര്‍ജ് വര്‍ധനക്ക് പ്രധാന കാരണമായി പറയുന്നത് കെ.എസ്.ആര്‍.ടി.സിയുടെ നഷ്ടമാണ്. സര്‍ക്കാറിന്‍െറ അധീനതയിലുള്ള സംവിധാനമെന്ന നിലയില്‍ കെ.എസ്.ആര്‍.ടി.സി പല അധിക ബാധ്യതകളും പേറുന്നുണ്ട്. പെന്‍ഷന്‍, അപകട ഇന്‍ഷുറന്‍സ്, വായ്പ തിരിച്ചടവ് തുടങ്ങിയവ ഉദാഹരണം.
കെ.എസ്.ആര്‍.ടി.സി തുടരുന്ന പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള സാമൂഹിക സുരക്ഷാ സംവിധാനങ്ങള്‍ സ്വകാര്യ ബസുകള്‍ നടപ്പാക്കുന്നില്ല. പെന്‍ഷനും മറ്റും നല്‍കേണ്ടി വരുന്നതാണ് കെ.എസ്.ആര്‍.ടി.സിയുടെ നഷ്ടത്തിന് കാരണം. പൊതുസംവിധാനമെന്ന നിലയില്‍ ഈ ബാധ്യതകള്‍ ഏറ്റെടുക്കുകയാണ് ഉത്തരവാദിത്ത ബോധമുള്ള സര്‍ക്കാര്‍ ചെയ്യേണ്ടത്. ഇനി, ബസ് ചാര്‍ജ് വര്‍ധിപ്പിച്ചാലും കെ.എസ്.ആര്‍.ടി.സിയുടെ കടബാധ്യത പരിഹരിക്കാന്‍ കഴിയില്ല.സ്വകാര്യ സര്‍വീസുകളെയും കെ.എസ്.ആര്‍.ടി.സിയെയും താരതമ്യം ചെയ്ത് ചാര്‍ജ് വര്‍ധിപ്പിക്കുന്നതിലൂടെ സ്വകാര്യ ബസുടമകള്‍ക്ക് അധികലാഭം നല്‍കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. അതിനാല്‍, കെ.എസ്.ആര്‍.ടി.സിയുടെ നഷ്ടം പറഞ്ഞ് ബസ് ചാര്‍ജ് വര്‍ധിപ്പിക്കുന്നത് അന്യായമാണ്.
മിനിമം ചാര്‍ജ് കിലോമീറ്റര്‍ നിരക്കിന്‍െറ അഞ്ചിരട്ടിയില്‍ അധികമാകരുതെന്ന് ബസ് ചാര്‍ജ് വര്‍ധനയെക്കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച രബീന്ദ്രന്‍ നായര്‍ കമീഷന്‍െറ ശിപാര്‍ശയും നടപ്പായിട്ടില്ല.
സ്വകാര്യ ബസുകള്‍ ഒരു മാനദണ്ഡവുമില്ലാതെ സൂപ്പര്‍ ഫാസ്റ്റും ഫാസ്റ്റ് പാസഞ്ചറും ആക്കുന്ന രീതിയാണുണ്ടായിരുന്നത്. സര്‍ക്കാര്‍ ഇത് തിരിച്ചറിയുകയും അത്തരം സര്‍വീസുകള്‍ കെ.എസ്.ആര്‍.ടി.സിക്ക് മാത്രമായി പരിമിതപ്പെടുത്തുമെന്ന് തീരുമാനിക്കുകയും ചെയ്തു. എന്നാല്‍, ഇത് സംബന്ധിച്ച ഉത്തരവിന്‍െറ കരട് 2012 ആഗസ്റ്റ് രണ്ടിന് ഇറങ്ങിയെങ്കിലും ഇനിയും സര്‍ക്കാര്‍ ഉത്തരവായി പുറത്തിറങ്ങിയിട്ടില്ല. സ്വകാര്യ ബസുകളുടെ സൂപ്പര്‍ കൊള്ള തുടരാനും കെ.എസ്.ആര്‍.ടി.സിക്ക് ലഭിക്കേണ്ട വരുമാനം ലഭിക്കാതിരിക്കാനും ഇത് കാരണമാകുന്നുണ്ട്.
ഒരു ജനാധിപത്യ രാജ്യത്ത് പൗരന് ഗതാഗതസൗകര്യം ഒരുക്കേണ്ടത് സര്‍ക്കാറിന്‍െറ ബാധ്യതയാണ്. ജനങ്ങള്‍ അസംഘടിതരാണ് എന്നതിന്‍െറ മറവില്‍ അത് സ്വകാര്യ മുതലാളിമാര്‍ക്ക് കൈമാറി കാഴ്ചക്കാരനായി നോക്കിനില്‍ക്കുകയല്ല സര്‍ക്കാര്‍ ചെയ്യേണ്ടത്.
Source: Madhyamam





ഏറി വന്നാല്‍ ഒരു രൂപ കൂടും അതിനാ ഇങ്ങനെ കിടന്ന്‍ കാറുന്നത്
ബസ് ചാര്‍ജ്ജ് മാത്രമല്ല എല്ലടിനും വില കൂടിയിട്ടുണ്ട് ………..അഞ്ചും ആറും അതിലെരയും കൂടി അതിനാര്കും പ്രശ്നമില്ല ksrtc tt ബസുകളില്‍ കണ്സക്ഷന്‍ ഉണ്ടായാല്‍ തന്നെ വിദ്യാര്‍ത്ഥികളുടെ പ്രശ്നം തീരും
suhurthe
6 rupa ennathil alla karyam..
nammal anavshyamaayi vanchikapedayanu
delhiyilum ktakayilum tnilum min fare 3 rs ula busukal undu…ippozhum
avide onnum ille diesel vila vardhana???
pinne students concession oru karanamalla…
in tn students travel freely…ivide angane allallo…
communistukal ulla naadanu…paranjitenthu karyam???
adhikravu panavu thamillulla bandham ningalum njanum vicharichal poliyillaa….
ingane onlinil praaki theerkam nammude ^%$%$%$^Y&^%$^$ politiciansine