Kattappana: കട്ടപ്പന കെ.എസ്.ആര്‍.ടി.സി. ഡിപ്പോയുടെ ബാത്ത്‌റൂമിലെ ക്ലോസെറ്റില്‍ മൂവായിരത്തോളം യാത്രാടിക്കറ്റുകള്‍ കണ്ടെത്തിയത് വിവാദമാകുന്നു. സംഭവം പുറംലോകമറിഞ്ഞതോടെ ഒരു താല്കാലിക ജീവനക്കാരിക്കെതിരെ നടപടിയെടുത്ത് ഒതുക്കിത്തീര്‍ക്കാനാണ് ശ്രമം.
കഴിഞ്ഞ തിങ്കളാഴ്ച രാത്രിയിലാണ് കട്ടപ്പന കെ.എസ്.ആര്‍.ടി.സി. സബ് ഡിപ്പോയിലെ കക്കൂസ് ക്ലോസെറ്റില്‍ 30 പാഡ് ടിക്കറ്റുകള്‍ കണ്ടത്. കക്കൂസ് ബ്ലോക്ക് അയതിനെതുടര്‍ന്ന്തടസ്സം നീക്കാന്‍ നടത്തിയ ശ്രമത്തിനിടെയാണ് ടിക്കറ്റുകള്‍ കണ്ടെടുത്തത്.
സംഭവം രഹസ്യമാക്കിവയ്ക്കുകയും, ഡിപ്പോതല അന്വേഷണം നടത്തുകയുമായിരുന്നു. ഡിപ്പോയിലെ താത്കാലിക ജീവനക്കാരിയുടെ മേല്‍ കുറ്റം ആരോപിച്ച് അന്വേഷണം അവസാനിപ്പിക്കാനൊരുങ്ങുന്നതിനിടെ പുറംലോകമറിഞ്ഞു.
ആഴ്ചകള്‍ക്കു മുന്‍പ് കണ്ടക്ടര്‍മാര്‍ തിരിച്ച് ഏല്പിക്കുന്ന ടിക്കറ്റുകളില്‍ കുറവ് ഉണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് പല കണ്ടക്ടര്‍മാരുടെയും ശമ്പളം കുറച്ചു. ഇതിനെതിരെ ജീവനക്കാര്‍ കണ്‍ട്രോള്‍ ഇന്‍സ്‌പെക്ടര്‍ക്ക് പരാതി നല്കിയിരുന്നു.
Source: Mathrubhumi



