മലപ്പുറം: ഒമ്പതു സ്വകാര്യ ബസുകള്‍ കൂടി ഫാസ്‌റ്റ് പാസഞ്ചര്‍, സൂപ്പര്‍ ഫാസ്‌റ്റ് എന്നിവയാക്കി ഉയര്‍ത്താന്‍ ആര്‍.ടി.എ. യോഗത്തില്‍ തീരുമാനം. കെ.എസ്.ആര്‍.ടി.സി. ഒഴികെയുള്ള ബസുകള്‍ക്ക് ഈ പദവി നല്‍കില്ലെന്നു സര്‍ക്കാര്‍ തീരുമാനിച്ചിരിക്കെയാണ് ഇതു ലംഘിച്ചു തീരുമാനമെടുത്തത്. ഇതു സംബന്ധിച്ചു കരടുമാത്രമേ ആയിട്ടുള്ളൂവെന്നും വിജ്‌ഞാപനം പുറത്തിറങ്ങിയിട്ടില്ലെന്നുമുള്ള വാദമുയര്‍ത്തിയാണ് ലിമിറ്റഡ് സ്‌റ്റോപ്പുകള്‍ക്കു ഫാസ്‌റ്റ് പാസഞ്ചര്‍ പദവിയും ഫാസ്‌റ്റ് പാസഞ്ചറിനു സൂപ്പര്‍ ഫാസ്‌റ്റ് പദവിയും നല്‍കിയത്. പദവി നല്‍കിയ ബസുകള്‍ തൃശൂര്‍-കോഴിക്കോട്, പാലക്കാട്-കോഴിക്കോട് റൂട്ടില്‍ ഓടുന്നവയാണ്. ട്രിബ്യൂണല്‍ വഴി വിധി സമ്പാദിച്ചെത്തിയതിനാല്‍ കൂടിയാണ് ഈ പദവി നല്‍കിയത്.
പദവിയുയര്‍ത്താനായി പുതിയ 16 അപേക്ഷള്‍കൂടി വന്നിട്ടുണ്ട്. കോഴിക്കോട്‌്-പാലക്കാട്, തൃശൂര്‍-കോഴിക്കോട്, വഴിക്കടവ്-തൃശൂര്‍ ബസുകളാണിവ. എന്നാല്‍ ഇവയ്‌ക്ക് അംഗീകാരം നല്‍കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.
ടിപ്പര്‍ലോറികളെ നിയന്ത്രിക്കാനും തീരുമാനമായി. അമിതവേഗംമൂലം ടിപ്പറുകള്‍ മനുഷ്യജീവനുകളെടുക്കുന്നതിനാല്‍ ഇവയ്‌ക്കു പ്രത്യേക സമയം നല്‍കിയിരുന്നു. എന്നാലിതു ജില്ലയില്‍ കാര്യക്ഷമമായിരുന്നില്ല. ഇതിനാലാണു നിയന്ത്രണം കൊണ്ടുവരുന്നത്.
പ്രൈവറ്റ് ബസുകളില്‍ ടിക്കറ്റ് നല്‍കാത്തതിനെതിരേ വന്‍ പിഴ ചുമത്തിയിട്ടും പഴയ പല്ലവി തുടരുകയാണെന്നും ഇതു പരിഹരിക്കാന്‍ മറ്റു മാര്‍ഗങ്ങള്‍ ആലോചിക്കേണ്ടി വരുമെന്നും യോഗം അഭിപ്രായപ്പെട്ടു. ടിക്കറ്റ് നല്‍കാത്തതിന് 5000 രൂപ വരെ പിഴയീടാക്കിയിട്ടുണ്ട്.
തിരൂരില്‍ മുന്നൂറോളം വരുന്ന ഓട്ടോകള്‍ക്കു പ്രത്യേക സ്‌ഥലങ്ങളിലായി സ്‌റ്റാന്‍ഡ് വേണമെന്ന ആവശ്യമുയര്‍ന്നു. വളാഞ്ചേരിയില്‍ കെ.എസ്.ആര്‍.ടി.സി. ബസുകള്‍ സ്‌റ്റാന്‍ഡില്‍ കയറുന്നില്ലെന്ന പരാതിയുമുണ്ടായി. ചമ്രവട്ടം പാലം വഴിയുള്ള യാത്ര കെ.എസ്.ആര്‍.ടി.സി. ബസുകള്‍ക്കു മാത്രമുള്ളതല്ലെന്നും യോഗത്തില്‍ അറിയിച്ചു. ഇതു വഴി സര്‍വീസിനായി പ്രൈവറ്റ് ബസുടമകളും അപേക്ഷ നല്‍കിയിട്ടുണ്ട്.
യോഗത്തില്‍ ജില്ലാ കലക്‌ടര്‍ എം.സി. മോഹന്‍ദാസ്, ആര്‍.ടി.ഒ: പി.ടി. എല്‍ദോ, കെ.എസ്.ആര്‍.ടി.സി. ഉദ്യോഗസ്‌ഥന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Source: Mangalam





Read this news.SUPER KOLLA THUDARAN SOWKARYAM THUDARUM!!!!!!!!!!!!!!!!!!!!!!!!!!!!!!!!!! .Does the Hon Minister know this?????????????????
haha… god knows.
evanmar ellam vittu thulakkum