Bangalore Volvo Cancelled Again, Replaced By Low Floor Volvo Bus





തിരുവനന്തപുരത്ത് നിന്ന് ബാംഗ്ലൂർക്കുള്ള കേരളാ ആർ ടി സിയുടെ ഒരേയൊരു വോൾവോ സർവ്വീസ് ഇന്ന് വീണ്ടും മുടങ്ങിയിരിക്കുന്നു, പകരം പാലക്കാട് വരെ അയക്കുന്നത് സിറ്റി ലോ ഫ്ലോർ വോൾവോ !!! ഈ മാസം ഇത് രണ്ടാം തവണയാണ് സംഭവിക്കുന്നത്. ആഗസ്റ്റ് 5 ഞായറാഴ്ച്ചയാണ് ഇത്തരത്തിലുള്ള ആദ്യ സംഭവം അരങ്ങേറുന്നത്, അന്ന് ഗരുഡ ക്യാൻസൽ ചെയ്ത് പകരം അയച്ചത് JNT 21 ആയിരുന്നു. ഇന്നിതാ JNT 22 പോകുന്നു.

തുടർച്ചയായി ഞായറാഴ്ച്ചകളിൽ മാത്രം ഇത്തരത്തിൽ സംഭവിക്കുന്നത് പ്രൈവറ്റ് ബസ്സ് ലോബിയെ സഹായിക്കുന്നതിനുവേണ്ടിയാണെന്നാണ് ഇപ്പോൾ ഉയർന്ന് വരുന്ന വാദങ്ങൾ. ഞായറാഴ്ച്ച ദിവസങ്ങളിൽ ബസ്സിൽ മുഴുവൻ റിസർവേഷൻ ചെയ്ത ആളുകളായിരിക്കും ഉണ്ടാകുക.  നാൽപ്പതോളം വരുന്ന യാത്രക്കാർ പരിമിതമായ സൗകര്യങ്ങളുള്ള സിറ്റി വോൾവോയിൽ പാലക്കാട് വരെ പോകുന്നത് തികച്ചും കഠിനമായ ഒരു അവസ്ഥ തന്നെയാണ്. ഇത്തരത്തിലുള്ള ഒരു ചെറ്റത്തരം കെ എസ് ആർ ടി സിയിലല്ലാതെ വേറെ എവിടെയെങ്കിലും നടക്കുമോ?

ഇന്ന് പോകേണ്ടിയിരുന്ന ഗരുഡ വോൾവോ ബസ്സിന് പെട്ടന്നെന്തോ പണിമുടക്ക്, അതുകാരണം യാത്രക്കാരെ പെരുവഴിയിലാക്കണ്ട എന്ന കാരണം പറഞ്ഞ് സിറ്റിയിലോടുന്ന ഒരു ലോ ഫ്ലോർ വോൾവോയെടുത്ത് റിസർവ് ചെയ്ത യാത്രക്കാരെ അതിൽ കയറ്റി ബാംഗ്ലൂർ ബോർഡും വെച്ച് പറഞ്ഞ് വിട്ട് തിരുവനന്തപുരത്തുകാർ തടിതപ്പി.

ടി ബസ്സിൽ റിസർവ്വ് ചെയ്ത ആളുകളെ പാലക്കാട് വരെ കൊണ്ട് പോയി അവിടെ ഇറക്കി, ബാംഗ്ലൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് ഇപ്പോൾ വന്നു കൊണ്ടിരിക്കുന്ന ഗരുഡ വോൾവോ പാലക്കാട് പിടിച്ച് അതിൽ കയറ്റി തിരികെ ബാംഗ്ലൂരിലേക്ക് അയക്കും.

തിരുവനന്തപുരത്തേക്ക് ഇപ്പോൾ വന്നുകൊണ്ടിരിക്കുന്ന ആളുകളെ പാലക്കാട് നിന്ന് തിരുവനന്തപുരത്തേക്ക് ടി  ലോ ഫ്ലോർ ബസ്സിൽ കയറ്റി തിരിച്ചും കൊണ്ടുവരും.

ആരാണിതിനുത്തരവാദി?

ഇന്ന് ആ ബസ്സിൽ യാത്ര ചെയ്ത ആരെങ്കിലും ഇനി ജീവിതത്തിൽ നമ്മുടെ ഗരുഡയിൽ ടിക്കറ്റ് റിസർവ്വ് ചെയ്യുമോ?

രണ്ട് ബസ്സുകളും വോൾവോ ആണെങ്കിലും ഗരുഡയിലും ലോ ഫ്ലോർ ബസ്സിലും കംഫർട് ലെവെൽ തികച്ചും വ്യത്യസ്തമാണ്. ലോ ഫ്ലോർ ബസ്സിൽ പുഷ് ബാക്കില്ല, ടി.വി ഇല്ല, (ബ്ലാങ്കറ്റ് പിന്നെ കിട്ടാറേയില്ല). ഇന്ന് ഈ നരകയാതന അനുഭവിക്കുന്ന ഈ ആളുകൾക്ക് കെ എസ് ആർ ടി സി ഏതെങ്കിലും തരത്തിലുള്ള റീഫണ്ടോ മറ്റോ നൽകുമോ?

പ്രിയ കൂട്ടുകാരേ, ഒട്ടും റിലയബിൾ അല്ലാത്ത നമ്മുടെ ഈ ഗരുഡ ബസ്സിലെ യാത്ര കഴിവതും നിങ്ങൾ ഒഴിവാക്കുക. (ഇത് ഞങ്ങൾ നേരത്തേ പറഞ്ഞിരുന്നതാണ്, ഇപ്പോൾ വീണ്ടും പറയുന്നു) ഏതു സമയത്തും നിങ്ങൾ വഴിയിൽ കിടന്നേക്കാം, പുതിയ വണ്ടികൾ കെ എസ് ആർ ടി സി വാങ്ങുന്നത് വരെ ഗരുഡ വോൾവോയിൽ യാത്ര കഴിവതും ഒഴിവാക്കുക എന്ന് ഞങ്ങൾ നിങ്ങളോട് അഭ്യർത്ഥിക്കുന്നു.

ഏതെങ്കിലും ജീവനക്കാർ ഈ ആർട്ടിക്കിൾ വായിക്കുന്നുണ്ടെങ്കിൽ ദയവ് ചെയ്ത് ഞങ്ങളോട് ദേഷ്യം പ്രകടിപ്പിക്കരുത്, പുതിയ വണ്ടികൾ ഇറക്കു, ഇത്തരത്തിലുള്ള സംഭവങ്ങൾ ഇനിയും ആവർത്തിക്കപ്പെടാതെ നോക്കു. ഞങ്ങൾ എപ്പോഴും നിങ്ങളുടെ കൂടെയുണ്ടാകും. :-)

34 Comments

  1. Sudheer Eroor August 26, 2012 at 1:09 PM - Reply

    Why couldn't the passengers protest against this decision by refusing the CITY VOLVO.
    They must have to approach the Consumer Redressal Forum..

  2. Manoj K Manoj August 26, 2012 at 1:26 PM - Reply

    എന്നേ തല്ലണ്ടാ അമ്മാവാ ഞാന്‍ നന്നാകൂലാ, ഇവിടെ പ്രൈവറ്റ് ബസ്‌ നെയ്‌ സഹായിക്കാന്‍ എന്ന് പറയുന്നത് എന്നാ ഉദ്ദേശ്യം എന്ന് മനസ്സിലാകുന്നില്ല, ഒരു KSRTC വോള്‍വോ ഓടുന്നത് കൊണ്ട് അത് ദിവസവും ഫുള്‍ ആകുന്നതു കൊണ്ടും പ്രൈവറ്റ് വോള്‍വോ കളെ ഒരു തരത്തിലും ബാധിക്കില്ല അങ്ങനെ എങ്കില്‍ കര്‍ണാടക വോള്‍വോ എത്ര എണ്ണം operate ചെയ്യുന്നു എന്നിട്ട് പ്രൈവറ്റ് വണ്ടികള്‍ പൂട്ടിയോ ഇല്ല അപ്പോള്‍ അത് വെറുതേ പറയുന്ന വിടുവായിതരം, കട്ടവനെ കണ്ടില്ലങ്കില്‍ കണ്ടവനെ പിടിക്കുക എന്നാ സിദ്ധാന്തം. ഇ KSRTC യില്‍ സീറ്റ്‌ ബുക്ക്‌ ചെയ്യുന്നവന്മാരുടെയ് ചെവിക്കല്ലിനു ആദ്യം കൊടുക്കണം, ഇത് നന്നാകാന്‍ ഉള്ള പ്രസ്ഥാനം അല്ല.

  3. Sakthiprasad Punnamoottil Manoharan August 26, 2012 at 1:48 PM - Reply

    ഇത്തരത്തിലുള്ള ഒരു ചെറ്റത്തരം കെ എസ് ആർ ടി സിയിലല്ലാതെ വേറെ എവിടെയെങ്കിലും നടക്കുമോ?

  4. Ismail.kr August 26, 2012 at 7:19 PM - Reply

    Vidikal jai karanadaka.srtc

  5. Manoj Narayankutty August 26, 2012 at 4:59 PM - Reply

    BULL SHIT… THIS HAPPENS ONLY TO Ke STRC… WHO THE FUCK IS HEADING KSRTC NW… LET HIM TRAVEL IN THIS BUS TO BANGALORE ALONG WITH A FEW MINISTERS.

  6. Sankar August 26, 2012 at 11:09 PM - Reply

    eee volvo yil yathrakkarodu aanu enikku pucham thonnunnathIthreyum prathikarana seshi illatha aalkar aayipoyallo. Volvo illenkil vend, Excess cash refund cheythu TVM to PLKD oru Express or Super Fast vidanam ennu parayan polum avarude naavu pongille!!!Aaark vendi aanu ee service vachu nadathunnath eee KeSRTC, kazhivillenkil kalanjitt poyikkoode. KASRTC kku theerezhuthi koduthal mathiyallo.

  7. Sankar August 26, 2012 at 11:15 PM - Reply

    JNT enna City volvo aanu ennu ariyatha aalkaar bharikkunna KeSRTC engana Nannavum!!! Naatukare pattikkkan vendi oru Volvo ittal athu Volvo aakumo? Ithil Head Rest evide, Leg Room Evide Push Back Evide Up Luggage Evide ennu onnu aarkenkilum Kaati Tharamo? EEE Thara Vandiyil yathra cheythu Nadu odinja yathrakkark KSRTC Insurance Tharumo? Alla Hospital il kondu pokan KSRTC vaka Swantham Ambulance AV5 vittu tharumo?

  8. Sankar August 26, 2012 at 11:30 PM - Reply

    nammude Garudane viswasich ticket edukkunnavar onnu alochikkuka!!! Chilappol Palakkad to TVM ile Yathra kondu ningalude nadu 10 piece aayekkaam!!

  9. vipin August 26, 2012 at 11:31 PM - Reply

    Today i saw a volvo low floor bus heading to trivandrum from calicut, i dont understand what happend to ksrtc

  10. vipin August 26, 2012 at 11:39 PM - Reply

    no details there were 2 airavat too from kasrtc, i saw those 3 in nh 47 near calicut university at 12 noon.

  11. vipin August 26, 2012 at 11:46 PM - Reply

    i heard there was a huge block at tamarassery hair pin yesterday night, but why a low floor in this route?

  12. vipin August 26, 2012 at 11:53 PM - Reply

    kesrtc might be the first one to put a long trip in low floor, they achieved even that:D

  13. Silsila August 26, 2012 at 11:57 PM - Reply

    ഇതിനെ KSRTC യുടെ മാത്രം വിവരക്കേട് എന്ന് പറയാന്‍ പറ്റില്ല. വോള്‍വോ എന്നാല്‍ എന്തോ വലിയ സംഭവം എന്ന് ധരിച്ചു വച്ചിരിക്കുന്ന യാത്ര്കാരും ഉത്തരവാതികളാണ് ജനങ്ങളില്‍ അത്തരം ഒരു മിഥ്യ ധാരണ ഉള്ളത് കൊണ്ട് കൂടിയല്ലേ ഈ കണ്കെട്ട് വിദ്യ കാണിക്കാന്‍ ഇവര്‍ക്ക് ഇത്ര ധൈര്യം ഉള്ളത് . വോള്‍വോ എന്നു കേട്ടാല്‍ കവാത് മറക്കുന്ന മലയാളികള്‍ ഉള്ളിടത്തോളം ഇത് തുടരും .
    വാല്‍ കഷണം :- ഗ്ലോബസ് വെട്ടിപോളിക്കുമ്പോള്‍ ഓശാന പാടിയവരെല്ലാം എവിടെ പോയി ?
    തമിഴന്റെ ദോശയും വടയും കഴിച് മയങ്ങി പോയോ ?
    എന്നിട്ട് ഇത്രയും കാലം ആയല്ലോ തമിഴന്‍ പകരം ഒരു മോഡല്‍ നിങ്ങള്‍ക്ക് തന്നോ ? ഇപ്പോളും ഇന്ത്യയുടെ വടക്ക് കിഴക് പ്രദേശങ്ങളില്‍ ഫ്ലീറ്റ് സര്‍വീസ് നടത്തുന്നവരുടെ കയ്യില്‍ ഒരു കുഴപ്പവും ഇല്ലാതെ വളരെ കാര്യക്ഷമമായി സര്‍വീസ് നടത്തുന്നുണ്ടല്ലോ … അപ്പോള്‍ കുഴപ്പം എവിടെയാ ?

  14. Raj August 27, 2012 at 2:01 AM - Reply

    THe best option is “http://www.ksrtc.in/site/”

  15. Shereef C Musthafa August 27, 2012 at 5:08 AM - Reply

    പ്രൈവറ്റ് ബസ്സ് ലോബിയെ സഹായിക്കാന്‍ തന്നെയാണ് ഇത് ചെയുന്നത്. ഒന്നു ആലോചിച്ചു നൊക്കു. പാലക്കാട്‌ to ബാംഗ്ലൂര്‍ ഇവിടേക്ക് പാലക്കാട്‌ നിന്നും കേരളാ ആര ടി സിയുടെ എത്ര ബസ്‌ സര്‍വീസ് ഉണ്ട്?
    കര്‍ണാടക ആര ടി സിയുടെ 1 multi axle 2 വോള്‍വോ. 2 രാജഹംസ പിന്നെ തിരക്കുള്ള ദിവസങ്ങളില്‍ എക്സ്ട്രാ സര്‍വീസ്. കുടാതെ ത്രിശൂര്‍, എറണാകുളം വേറെ സര്‍വിസുകള്‍.. ഈ സമയത്ത് കേരളത്തില്‍ നിന്നും പാലക്കാടില്‍ നിന്നും എടുക്കുന്നത് ഒരേഒരു സൂപ്പര്‍ deluxe. അപ്പോള്‍ കേരള ഉധ്യോഗസ്തന്മാര്‍ക്ക് വിവരമില്ലാതെ ആണോ? അതോ പലരെയും സഹായിക്കാന്‍ വേണ്ടി അല്ലെ ഇത്?

  16. lal August 27, 2012 at 11:52 AM - Reply

    Hi all regarding this the debate is going on in manorama news lets hope for the best

  17. lal August 27, 2012 at 11:53 AM - Reply

    Hi all regarding this the debate is going on in manorama news lets hope for the best………………

  18. chandu August 27, 2012 at 1:39 PM - Reply

    PVT BUS മുതലാളിമാര്‍ തലപ്പത്ത് നിന്ന് ഭരിച്ചാല്‍ ഇങ്ങനെ ഇരിക്കും

  19. Krishnaprasad August 27, 2012 at 10:14 PM - Reply

    Now they are using JNT 21 in ERNAKULAM-TRIVANDRUM route!!! Spotted the bus at Vytila Mobility Hub……

  20. josmi joy August 29, 2012 at 5:28 PM - Reply

    pls do not blame private bus operators , atleast they are providing the service , , KSRTC can not provide service in kerala it is better to support private oporators , atleast govt gets TAX amount as saving , not daily loss ………………………….

  21. sonu September 2, 2012 at 3:45 PM - Reply

    I totally agree with the previous statement…ask the head f Kerala SRTC to sit and travel in low floor buses…cannot hope KeSRTC to reach level of KaSRTC in any era… but atleast a non-A/C Super Deluxe/S.Express or atleast a Superfast s fast better for long route travel at anytime than low floor A/C Volvo buses…

Leave A Response