സുല്‍ത്താന്‍ ബത്തേരി: കലക്ഷന്‍ രേഖകളില്‍ കൃത്രിമം നടത്തി കെ.എസ്.ആര്‍.ടി.സി ജില്ലാ ഡിപോയില്‍ ലക്ഷങ്ങളുടെ വെട്ടിപ്പ് നടന്ന സംഭവത്തില്‍ കോര്‍പറേഷന്‍ വിജിലന്‍സ് വിഭാഗം ബുധനാഴ്ച അന്വേഷണം ഏറ്റെടുക്കും. ഇതു സംബന്ധിച്ച ഉത്തരവ് ഇന്ന് ഇറങ്ങുമെന്ന് തിരുവനന്തപുരം ചീഫ് ഓഫിസ് അധികൃതര്‍ പറഞ്ഞു.
സംഭവത്തില്‍ അന്വേഷണം അട്ടിമറിക്കപ്പെട്ടതായി വ്യാപക ആരോപണം ഉയര്‍ന്നിരുന്നു. ജൂലൈ 20നാണ് ഡിപോയില്‍ നടന്ന വന്‍വെട്ടിപ്പിന്‍െറ വിവരങ്ങള്‍ പുറത്തുവന്നത്. ഏഴുവര്‍ഷമായി ഒരേ തസ്തികയില്‍ ജോലിചെയ്യുന്ന സീനിയര്‍ അസിസ്റ്റന്‍റ് ഇ. ഷാജഹാന്‍െറ നേതൃത്വത്തില്‍ ഏതാനും കണ്ടക്ടര്‍മാരെ കൂട്ടുപിടിച്ചാണ് തട്ടിപ്പ് അരങ്ങേറിയത്. ഡിപോ അധികൃതരുടെ ഒത്താശയും ഇതിന് ഉണ്ടായിരുന്നതായി ആരോപണമുയര്‍ന്നിരുന്നു.
2007-2008 വര്‍ഷങ്ങളില്‍ ഷാജഹാനോടൊപ്പം ബത്തേരി ഡിപോയില്‍ അഡ്മിനിസ്ട്രേറ്റിവ് ഓഫിസറായി ജോലി ചെയ്തിരുന്ന ശ്രീകുമാറിന്‍െറ നേതൃത്വത്തില്‍ ഇലക്ട്രോണിക് ഡാറ്റാ പ്രോസസിങ് സെന്‍ററിനെ അന്വേഷണം ഏല്‍പിച്ചത് ആക്ഷേപത്തിനു കാരണമായിരുന്നു. ഷാജഹാനോടൊപ്പം സംഭവത്തില്‍ കുറ്റവാളികളെന്ന് കണ്ടെത്തിയ റിസര്‍വ് കണ്ടക്ടര്‍മാരായ ഷാനവാസ്, അലി, ഷൈജുമോന്‍, അബ്ദുറഹിമാന്‍, എംപാനല്‍ കണ്ടക്ടര്‍മാരായ സുനില്‍, റഷീദ്, സുലൈമാന്‍, ജിജി തോമസ്, അഭിലാഷ് തോമസ് എന്നിവരെ ഡ്യൂട്ടിയില്‍നിന്ന് മാറ്റിനിര്‍ത്തിയത് മാത്രമാണ് ഇതുവരെയുണ്ടായ നടപടി.
2009 മുതലുള്ള കുറ്റാരോപിതരുടെ മാത്രം രേഖകള്‍ പരിശോധിച്ചപ്പോള്‍ 42 ലക്ഷത്തിലധികം രൂപയുടെ വെട്ടിപ്പ് കണ്ടെത്തിയിരുന്നു. അന്വേഷണം കൂടുതല്‍ കണ്ടക്ടര്‍മാരിലേക്കും അധിക കാലയളവിലേക്കും വ്യാപിക്കുന്നതിനെതിരെ ശക്തമായ സമ്മര്‍ദം നിലനില്‍ക്കുകയാണ്. വെട്ടിപ്പ് തുക കോടി കവിയുമെന്നാണ് നിഗമനം. ബത്തേരി പൊലീസ് ക്രിമിനല്‍ കേസ് എടുത്തെങ്കിലും അന്വേഷണം വിജിലന്‍സിന് കൈമാറണമെന്ന് ശിപാര്‍ശ നല്‍കിയിരിക്കുകയാണ്. പൊലീസ് വിജിലന്‍സിന് കേസ് ഇനിയും കൈമാറിയിട്ടില്ലത്രേ. വകുപ്പുതല വിജിലന്‍സ് അന്വേഷണം എത്രമാത്രം കാര്യക്ഷമമാകുമെന്നതിലും സംശയമുണ്ട്.
വെട്ടിപ്പ് കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്ത സത്യസന്ധനായ ഉദ്യോഗസ്ഥനെ തിരക്കിട്ട് സ്ഥലംമാറ്റിയതിലും വിവാദമുയരുന്നുണ്ട്.
Source: Madhyamam




I am a conductor in ksrtc sulthan bathery. dear sujith bhakthan please contact me-9526040414.