Beware Of Pimps In KSRTC Bus Stations !





User rating

കെ.എസ്‌.ആര്‍.ടി.സിയുടെ കീശ ചോര്‍ത്തി ജീവനക്കാര്‍ !

കെ.എസ്‌.ആര്‍.ടി.സിയുടെ കീശകീറി സ്വകാര്യ ദീര്‍ഘദൂര ബസുകള്‍ക്കായി ജീവനക്കാരുടെ കാന്‍വാസിംഗ്‌. എറണാകുളത്തുനിന്നും ബംഗളൂരു, മംഗലാപുരം, കോയമ്പത്തൂര്‍ റൂട്ടുകളില്‍ സര്‍വീസ്‌ നടത്തുന്ന സ്വകാര്യ എ.സി വോള്‍വോ ബസുകള്‍ക്കുവേണ്ടിയാണ്‌ കെ.എസ്‌.ആര്‍.ടി.സി. ജീവനക്കാരില്‍ ചിലര്‍ കമ്മിഷന്‍പറ്റി ‘ഡബിള്‍ ഏജന്റായി’ പ്രവര്‍ത്തിക്കുന്നത്‌.

രാത്രികാല ദീര്‍ഘദൂര സര്‍വീസുകള്‍ തിരക്കി എറണാകുളം കെ.എസ്‌.ആര്‍.ടി.സി. സ്‌റ്റാന്‍ഡില്‍ എത്തുന്ന യാത്രക്കാരെ തന്ത്രപൂര്‍വം വൈറ്റിലയില്‍ പാര്‍ക്ക്‌ ചെയ്യുന്ന സ്വകാര്യ ബസുകളില്‍ എത്തിച്ചുകൊടുത്താണ്‌ ഇവര്‍ സ്വകാര്യ ബസ്‌ ലോബിയില്‍നിന്ന്‌ കമ്മിഷന്‍ പറ്റുന്നത്‌.

യാത്രാക്കൂലിയനുസരിച്ച്‌ സീറ്റൊന്നിന്‌ 200 രൂപവരെ ലഭിക്കുമെന്നതിനാല്‍ ഒന്നിലേറെ ജീവനക്കാര്‍ ചേര്‍ന്നാണ്‌ ഓപറേഷന്‍ നടത്തുന്നത്‌. കമ്മിഷന്‍ പിന്നീട്‌ വീതിച്ചെടുക്കും.

കൊച്ചിയില്‍ പ്രമുഖ ഐ.ടി കമ്പനിയിലെ ജീവനക്കാരന്‍ ആറ്റിങ്ങല്‍ സ്വദേശിയായ ടിജോ ‘മംഗള’ത്തോടു നടത്തിയ വെളിപ്പെടുത്തല്‍ ജീവനക്കാരുടെ കാന്‍വാസിംഗ്‌ ആരോപണം ശരിവയ്‌ക്കുന്നു.

കമ്പനി ആവശ്യത്തിനായി മാസത്തില്‍ ഒന്നിലേറെ തവണ ബംഗളുരുവില്‍ പോയിവരുന്ന തന്നെവച്ച്‌ കെ.എസ്‌.ആര്‍.ടി.സി. ജീവനക്കാര്‍ നാലുപ്രാവശ്യം ഇത്തരത്തില്‍ കമ്മിഷന്‍ പറ്റിയെന്ന്‌ ടിജോ പറയുന്നു.

പതിവായിപ്പോകാറുള്ള ബസിനെക്കുറിച്ച്‌ കെ.എസ്‌.ആര്‍.ടി.സിയുടെ അന്വേഷണ കൗണ്ടറില്‍ തിരക്കുമ്പോള്‍ അറ്റകുറ്റപണിക്ക്‌ കയറ്റിയിരിക്കുകയാണെന്നും ഉണ്ടാകുമെന്ന്‌ ഉറപ്പില്ലെന്നുമാണ്‌ ആദ്യം പറയുക.

പിന്നീട്‌ സ്‌റ്റേഷന്‍ മാസ്‌റ്ററുടെ കാബിനടുത്തേക്ക്‌ വിളിക്കുന്ന ഇയാള്‍ സ്വകാര്യ ബസില്‍ സീറ്റുണ്ടാകുമെന്നും വേണമെങ്കില്‍ റെഡിയാക്കാമെന്നും പറയും. സമ്മതമെങ്കില്‍ സ്വന്തം മൊബൈല്‍ ഫോണില്‍നിന്ന്‌ വിളിച്ച്‌ സീറ്റുവിവരം തിരക്കിയശേഷം’സഹായിക്കു’കയാണ്‌ പതിവുരീതി.

കോയമ്പത്തൂര്‍, സുല്‍ത്താന്‍ബത്തേരി, കല്‍പറ്റ, ബംഗളൂരു, കൊല്ലൂര്‍, മൂകാംബിക, മംഗലാപുരം, കാസര്‍ഗോഡ്‌ തുടങ്ങി വിവിധ സ്‌ഥലങ്ങളിലേക്ക്‌ പോകുന്ന സ്വകാര്യ വോള്‍വോ ബസുകള്‍ എറണാകുളത്ത്‌ വൈറ്റിലയില്‍നിന്നാണ്‌ സര്‍വീസ്‌ ആരംഭിക്കുന്നത്‌.

വലയിലാക്കുന്ന യാത്രക്കാരെ അടുത്ത കെ.എസ്‌.ആര്‍.ടി.സി. ബസില്‍ കയറ്റി വൈറ്റിലയിലേക്കു പറഞ്ഞുവിടുകയാണ്‌ ഇവര്‍ ചെയ്യുന്നത്‌..

Source: Mangalam

5 Comments

  1. Yedu Narayanan August 28, 2012 at 4:35 AM - Reply

    news by my dearest friend eldho george…

  2. venu 9446153057 September 6, 2012 at 11:09 PM - Reply

    swakarya bus operetor oru varsham 120000 rupa rod tax mathram kodukkunnu . ksrtc ude labham konndalla pavapettavante tax kondanu sambalam vangunnathennu orthal nallathu”

    • Sujith Bhakthan September 6, 2012 at 11:11 PM - Reply

      പ്രൈവറ്റിന്റെ ഉണ്ട !!!…. കെ എസ് ആർ ടി സി എണ്ണി കൊടുക്കുന്നത് പിന്നെ പുളിങ്കുരു ആയിരിക്കും.

Leave A Response