ബസ് യാത്രാനിരക്ക് പുതുക്കുന്ന കാര്യത്തില്‍ 15 ദിവസത്തെ സാവകാശം വേണമെന്ന് ബസുടമകളുമായുള്ള ചര്‍ച്ചയില്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടത് കോടതിയുടെ ഭാഗത്തുനിന്നുള്ള ഒരു നിര്‍ദേശത്തെ അനുസരിക്കാനുള്ള സാങ്കേതികമായ നടപടി മാത്രമാണ്. ചാര്‍ജ് പുതുക്കുന്നതിന് മുമ്പായി തങ്ങളുടെകൂടി വാദം കേള്‍ക്കണമെന്നാവശ്യപ്പെട്ട് കോട്ടയം കേന്ദ്രമായ സെന്‍റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എജുക്കേഷന്‍ ഹൈകോടതിയില്‍ ഹരജി സമര്‍പ്പിക്കുകയും അനുകൂല വിധി സമ്പാദിക്കുകയും ചെയ്തിരുന്നു. അതിനുവേണ്ടിയുള്ള സമയമാണ് സര്‍ക്കാര്‍ ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. വിഷയത്തില്‍ ജനങ്ങളുടെ ഭാഗത്തുനിന്നുള്ള അഭിപ്രായവും കൂടി കേള്‍ക്കണമെന്ന് സര്‍ക്കാറിന് തോന്നാന്‍ കോടതിയുടെ ഇടപെടല്‍ വേണ്ടിവന്നുവെന്നതാണ് ഇതിലെ കൗതുകം.
സാങ്കേതികമായി ആ കടമ്പകൂടി കഴിഞ്ഞാല്‍ മുതലാളിമാര്‍ ആഗ്രഹിക്കുംപ്രകാരം ചാര്‍ജ് വര്‍ധിപ്പിക്കുമെന്നുതന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന ആവശ്യം ഉയരുന്നതിന് മുമ്പുതന്നെ അങ്ങനെ വേണ്ടിവരുമെന്ന് പ്രഖ്യാപിച്ചയാളാണ് ഗതാഗതമന്ത്രി ആര്യാടന്‍ മുഹമ്മദ്.
ചാര്‍ജ് വര്‍ധിപ്പിക്കുകയാണെങ്കില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരമേറ്റെടുത്തശേഷമുള്ള രണ്ടാമത്തെ വര്‍ധനയായിരിക്കുമത്.
2011 ആഗസ്റ്റ് 11നാണ് ആദ്യത്തെ വര്‍ധന. പ്രസ്തുത നിരക്കാകട്ടെ, ബസുടമകളുടെ പോലും പ്രതീക്ഷകള്‍ക്കപ്പുറത്തുള്ള വന്‍ വര്‍ധനയായിരുന്നു. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ നാലു രൂപയുള്ള മിനിമം ചാര്‍ജ് അഞ്ചു രൂപയാക്കി വര്‍ധിപ്പിച്ചുവെന്നേ അതിനെക്കുറിച്ച് പ്രത്യക്ഷത്തില്‍ പറഞ്ഞുള്ളൂ. എന്നാല്‍, കേരള ചരിത്രത്തില്‍തന്നെ ആദ്യമായി, കിലോമീറ്റര്‍ കണക്കാക്കി ഫെയര്‍സ്റ്റേജ് നിര്‍ണയിച്ച് ചാര്‍ജ് കണക്കുകൂട്ടുന്നതിന് പകരം ഫിക്സഡ് കോസ്റ്റ് എന്ന പേരില്‍ പുതിയൊരു സമ്പ്രദായം നടപ്പാക്കിയത് അന്നാണ്. ഇതാകട്ടെ, ബസ് മുതലാളിമാര്‍ ആവശ്യപ്പെട്ടിട്ടുപോലുമുണ്ടായിരുന്നില്ല.
ആദ്യത്തെ 10 സ്റ്റേജുകളില്‍ കിലോമീറ്ററിന് പരമാവധി 55 പൈസ നല്‍കേണ്ടതിന് പകരം, 65 പൈസ മുതല്‍ രണ്ടു രൂപ വരെ യാത്രക്കാര്‍ നല്‍കേണ്ടി വരുന്ന അവസ്ഥ അങ്ങനെയുണ്ടായി. ബസ് നിരക്ക് വര്‍ധനാ ചരിത്രത്തിലെ ഏറ്റവും വഞ്ചനാത്മകമായ തീരുമാനമായിരുന്നു അത്. ബസ് മുതലാളിമാര്‍ക്ക് അപ്രതീക്ഷിതമായ കൊള്ളലാഭം അത് നേടിക്കൊടുത്തു. മിനിമം ചാര്‍ജ് കിലോമീറ്റര്‍ ചാര്‍ജ് നിരക്കിന്‍െറ അഞ്ചിരട്ടിയില്‍ കൂടുതലാകരുതെന്ന 2004ലെ രബീന്ദ്രന്‍ നായര്‍ കമീഷന്‍െറ നിര്‍ദേശത്തിന് വിരുദ്ധവുമായിരുന്നു ഈ തീരുമാനം.
അതിനാല്‍ ബസ് ചാര്‍ജ് വര്‍ധനയുമായി ബന്ധപ്പെട്ട ഏത് തീരുമാനവും 2011ലെ തെറ്റുതിരുത്തിയതിനുശേഷം മാത്രമേ ആകാന്‍ പാടുള്ളൂ. ഇപ്പോള്‍തന്നെ ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ബസ് ചാര്‍ജ് കേരളത്തിലാണെന്ന യാഥാര്‍ഥ്യം നിലനില്‍ക്കുന്നുണ്ട്. ഇനിയും ഒരു ചാര്‍ജ് വര്‍ധന തികഞ്ഞ അന്യായവും ജനവിരുദ്ധവുമായ തീരുമാനമായിരിക്കും. കെ.എസ്.ആര്‍.ടി.സിയെ സംരക്ഷിക്കാനെന്ന ന്യായം ചാര്‍ജ് വര്‍ധനയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പലപ്പോഴും നിരത്താറുണ്ട്. നിലവിലുള്ളതിന്‍െറ പത്തിരട്ടി ചാര്‍ജ് വര്‍ധിപ്പിച്ചാല്‍പോലും കെ.എസ്.ആര്‍.ടി.സി രക്ഷപ്പെടാന്‍ പോകുന്നില്ലെന്നതാണ് സത്യം. അത് രക്ഷപ്പെടണമെങ്കില്‍ ഇച്ഛാശക്തിയും വ്യക്തതയുമുള്ള നടപടികള്‍ ഇനിയും സ്വീകരിച്ചിട്ടുവേണം. ചാര്‍ജ് വര്‍ധനയും കെ.എസ്.ആര്‍.ടി.സിയും തമ്മില്‍ സത്യത്തില്‍ ബന്ധമേയില്ല. ബസ് മുതലാളിമാരും രാഷ്ട്രീയക്കാരും തമ്മിലുള്ള അവിശുദ്ധമായ ഒത്തുകളി മാത്രമാണത്.
ബസ് ചാര്‍ജ് വര്‍ധനയുമായി ബന്ധപ്പെട്ട എല്ലാ ചര്‍ച്ചകളും ഉടമകളും സര്‍ക്കാറും തമ്മിലുള്ള ഏര്‍പ്പാട് മാത്രമായി ചുരുങ്ങുകയായിരുന്നു. അതിനിടെയാണ് ജനങ്ങളില്‍നിന്ന് വിഷയത്തില്‍ അഭിപ്രായം സ്വീകരിക്കണമെന്ന നിര്‍ദേശം ഇത്തവണ കോടതിയില്‍നിന്നുണ്ടായത്. എന്നാല്‍, ജനങ്ങളുടെ പരാതികള്‍ സ്വീകരിക്കാനായി ഫെയര്‍ റിവിഷന്‍ കമീഷന്‍ തിരുവനന്തപുരത്ത് നടത്തിയ ഹിയറിങ് പത്രങ്ങളില്‍ പരസ്യപ്പെടുത്താന്‍പോലും സര്‍ക്കാര്‍ സന്നദ്ധമായില്ല. രഹസ്യ സ്വഭാവത്തില്‍ കോടതിയെ ബോധിപ്പിക്കാന്‍വേണ്ടി മാത്രം പേരിനൊരു ഹിയറിങ് സംഘടിപ്പിച്ചു അവര്‍. ഇതിലാകട്ടെ, പരമ്പരാഗത രാഷ്ട്രീയ പാര്‍ട്ടികളോ അവരുടെ യുവജന, തൊഴിലാളി സംഘടനകളോ പങ്കെടുത്തതുമില്ല. കമീഷന്‍െറ ഒളിച്ചുകളിയും അടിസ്ഥാന ജനകീയപ്രശ്നങ്ങളിലുള്ള മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ജാഗ്രതക്കുറവുമാണ് ഇത് കാണിക്കുന്നത്.
സന്നദ്ധ സംഘടനയായ സെന്‍റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എജുക്കേഷന്‍, പി.യു.സി.എല്‍, സോളിഡാരിറ്റി യൂത്ത് മൂവ്മെന്‍റ് എന്നീ സംഘടനകള്‍ മാത്രമേ പ്രസ്തുത ഹിയറിങ്ങില്‍ പങ്കെടുത്തുള്ളൂ. ഇനി, ചാര്‍ജ് വര്‍ധിപ്പിച്ചാല്‍, പിറ്റേ ദിവസം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ പ്രതിഷേധ പ്രസ്താവനകളുമായി പ്രതിപക്ഷ സംഘടനകള്‍ രംഗത്തുവരും, അത്രമാത്രം. സമൂഹത്തിലെ ഏറ്റവും സാധാരണക്കാരെ ബാധിക്കുന്നതാണ് ബസ് യാത്രാകൂലിയിലെ വര്‍ധന. ഈ വിഷയത്തില്‍ ആത്മാര്‍ഥമായ താല്‍പര്യം രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കുണ്ടെങ്കില്‍ സമരരംഗത്തിറങ്ങേണ്ട സമയം ഇതാണ്. വര്‍ധന പ്രഖ്യാപിച്ചതിനുശേഷം, ആളെ പറ്റിക്കാനുള്ള സമര നാടകങ്ങള്‍ ജനങ്ങള്‍ തിരിച്ചറിയും.
കുതിച്ചുയരുന്ന വിലക്കയറ്റം നിത്യജീവിതത്തിന്‍െറ സകല തുറകളിലും സൃഷ്ടിക്കുന്ന വന്‍ പ്രതിസന്ധികള്‍ക്കിടെയാണ് സാധാരണക്കാരന്‍െറ നടുവൊടിക്കുന്ന തരത്തില്‍ ബസ് ചാര്‍ജ് വര്‍ധനക്ക് ഗതാഗതവകുപ്പ് ആവേശം കാണിക്കുന്നത്. അല്‍പമൊക്കെ കൈയില്‍ കാശുള്ളവനൊക്കെ പരമാവധി ഇരുചക്രവാഹനങ്ങളെങ്കിലും എങ്ങനെയെങ്കിലും സംഘടിപ്പിക്കുന്ന നമ്മുടെ നാട്ടില്‍ ഏറ്റവും സാധാരണക്കാരന്‍െറ ഗതാഗത ആശ്രയമാണ് ബസ്. അതിനാല്‍ ബസ് യാത്രാനിരക്കില്‍ വരുന്ന ഏതു വര്‍ധനയും കൂലിത്തൊഴിലാളികളും പാവങ്ങളുമായ ജനങ്ങളെയാണ് ഏറ്റവുമധികം ബാധിക്കുക. പൊതുഗതാഗത സംവിധാനത്തെ ശക്തിപ്പെടുത്താനുള്ള സംവിധാനങ്ങള്‍ ലോകത്തെങ്ങും ശക്തിപ്പെടുകയും, ഐക്യരാഷ്ട്രസഭ പോലുള്ള സാര്‍വദേശീയ ഏജന്‍സികള്‍ പൊതുഗതാഗതത്തെ ജനകീയവത്കരിക്കുന്നതിനുള്ള പദ്ധതികള്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുമ്പോഴാണ് ജനങ്ങളെ പൊതുഗതാഗത സംവിധാനത്തില്‍ നിന്നകറ്റുന്ന സമീപനവുമായി നമ്മുടെ സര്‍ക്കാറുകള്‍ രംഗത്തുവരുന്നത്. ഇത് ജനങ്ങളെ സേവിക്കാനുള്ള നീക്കമല്ല, അവരെ പിന്നില്‍നിന്ന് കുത്തുന്ന സമീപനമാണ്.
Source: Madhyamam





please dear ………. , it very bad that you write some thing like
Bus Muthalalli, Kollalabham , Kuduthal charge
explanationBUS MUTHALALLI : there is no fleet bus owner in Kerala , means not having more than 50 bus , most of the owners hold only one or two bus and that is there livehood ,
KOLLALABHAM: please correct this as one bus may give Rs 2000/- profit a day per bus , but you should understand that the owner is working full time to run the bus service , if you call this as kollalabham any one who get a salary of morethan 60000.00 permonth in india should surrender there salary because they work only 8 hours , but bus owners work more than 8 hours , One more thing a bus muthalalli is investing Rs 2500000 as capital investment and you calculate the interest that he can get from it , he can use the bus only for 15 years and after that if he sell he may get rs 2 lakh
Kuduthal Charge : eee coment vayichittu ninghal ezhuthu
I forgot to write something
There is a competion amoung the media in Kerala , so they need to write some thing which will actract the public , so please correct kerala is not the state where the higest bus fare exist TN it is less and then all other state have high price
Minimum charge :
Karnataka : Rs 8
Andra pradesh : Rs 6
Maharashtra Rs 8
Goa Rs 8
Orissa Rs 8
Rjastan Rs 8
kerala Rs 5
Last EK Nayanar govt. time le oru Private Bus strike. Their need is to hike bus charge..strike start cheyth days kazhinju….Janangal kurach budhimutti, but adjust cheyth travel cheythu..Bus charge hike cheyyilla ennu govt. At last, PVT buses one by one ayi pathiye service restart cheythu thudangi….Samaram polinju…..
Athupole oru Sarkar undayirunnenkil!!!!!!!!!!!…………….
Athinu pakaramayi kure pani thannitta Nayanar Govt kalamozhinjathu…. anganeyulla oru govt.. fiscal deficit koottiyatheyullo…….