Coimbatore – Pathanamthitta SF, A Worst Experience





User rating

ഞാൻ കെ എസ് ആർ ടി സി ബസ്സുകളിലെൊരു സ്ഥിരം യാത്രക്കാരനാണ്. യാത്രകൾ കഴിവതും എല്ലാതരത്തിലും ആസ്വദിക്കുക എന്നതാണ് എന്റെ പ്രധാന വിനോദം. എന്നാൽ പതിവിൽ നിന്നും വ്യത്യസ്തമായി ചിലതൊക്കെ എനിക്ക് കാണുവാനും കേൾക്കുവാനും ഇടവന്നു. കെ എസ് ആർ ടി സി ജീവനക്കാരിൽ നിന്നുള്ള വളരെ പൈശാചികമായ ഒരനുഭവം ഞാൻ നിങ്ങളുമായി പങ്കുവെക്കുന്നു.

14-07-2012 ശനിയാഴ്ച്ച കോയമ്പത്തൂരിൽ നിന്നും പത്തനംതിട്ടക്ക് രാത്രി 8.45 ന് പുറപ്പെടേണ്ട സൂപ്പർ ഫാസ്റ്റ് ബസ്സിൽ ഞാൻ കെ എസ് ആർ ടി സിയുടെ റിസർവേഷൻ കൗണ്ടറിൽ നിന്നും ഒരു സീറ്റ് ബുക്ക് ചെയ്തു. ഏറ്റവും മുന്നിലുള്ള സീറ്റ് നമ്പർ 51. ഞാൻ ബസ്സിൽ വന്ന് കയറിയപ്പോൾ എന്റെ സീറ്റിൽ ഒരു ബാഗ് വെച്ചിരിക്കുന്നു. അതെടുത്ത് താഴെ വെച്ച് ഞാൻ സീറ്റിൽ ഇരുന്നു. കുറച്ച് കഴിഞ്ഞപ്പോൾ ടി ബസ്സിന്റെ കണ്ടക്ടർ വന്ന് എന്നൊട് വളരെ കനത്ത ശബ്ദത്തിൽ ചോദിച്ചു.

“ഇവിടെ വെച്ചിരുന്ന ബാഗ് ആരാ താഴെ എടുത്ത് വെച്ചത്?”

ഞാനാണെന്ന് പറഞ്ഞതും, ടിയാന്റെ ഭാവം പെട്ടന്ന് മാറി വളരെ ക്രൂരതയോടെ എന്നെ ചീത്ത വിളിക്കുവാൻ തുടങ്ങി. ആ സീറ്റിൽ അയാൾക്ക് ഇരിക്കാനുള്ളതാണെന്നും എന്നെ പോലെയുള്ള കുറെ ചെറ്റകൾ ആ ബസ്സിൽ സ്ഥിരമായുണ്ടെന്നും നിരന്തരം അവരെ ശല്യപ്പെടുത്തുമെന്നുമൊക്കെ പറഞ്ഞ് മറ്റു യാത്രക്കാരുടെ മുന്നിൽ എന്നെ അപമാനിച്ചു. ഉടൻ തന്നെ വണ്ടിയുടെ ഡ്രൈവറും ബസ്സിനുള്ളിൽ കയറിവന്ന് ഇതേ കാര്യങ്ങൾ എന്നോട് പറയുവാൻ തുടങ്ങി, അവിടെ നിന്നും എഴുനേറ്റ് പോകുവാൻ ആവശ്യപ്പെട്ടു. 15 രൂപ അധികം നൽകി കെ എസ് ആർ ടി സി കൗണ്ടറിൽ നിന്നുമാണ് ഞാൻ ടിക്കറ്റ് ബുക്ക് ചെയ്തത്. ടിക്കറ്റ് ബുക്ക് ചെയ്ത് ബസ്സിൽ കയറി ഇരിക്കുന്ന യാത്രക്കാരനോട് ഇറങ്ങി പോകുവാനാണ് ആ ജീവനക്കാർ ചെയ്തത്.

മാന്യമായിട്ട് എന്നോട് കാര്യങ്ങൾ പറഞ്ഞിരുന്നെങ്കിൽ ഞാൻ ഒരു പക്ഷേ മറ്റൊരു സീറ്റിലോട്ട് മാറിയിരുന്നേനെ. പക്ഷെ എന്നെ അപമാനിച്ചും ചീത്തവിളിച്ചൂം കൊണ്ടുള്ള അവരുടെ പെരുമാറ്റം എന്നെയും ചൊടിപ്പിക്കുകയുണ്ടായി.

പാലക്കാട് നിന്നും കുറച്ചധികം ആളുകൾ ബസ്സിൽ കയറി, കൂടുതലും ലോക്കൽ ടിക്കറ്റുകളായിരുന്നു. ഇടക്കിടക്കുള്ള സ്റ്റോപ്പുകൾ കൊടുക്കുന്നതിന് കണ്ടക്ടർക്കും ഡ്രൈവർക്കും വളരെ വിഷമമായിരുന്നു, ഇടക്കിറങ്ങിയ എല്ലാ യാത്രക്കാരും കണ്ടക്ടറേയും ഡ്രൈവറേയും ചീത്ത വിളിച്ചും, അവർ തിരിച്ചും ചീത്ത വിളിച്ചും ബസ്സിനെ ഒരു നരകതുല്യമാക്കി മാറ്റി.

പാലക്കാട് നിന്നും പത്തനംതിട്ടയിലേക്കാണെന്ന് പറഞ്ഞ് കുറച്ച് ലഗേജുകൾ രണ്ടു പേർ ചേർന്ന് ഡ്രൈവറെ ഏൽപ്പിച്ചു. ഇതിന് ടിക്കറ്റ് ഒന്നും തന്നെ കൊടുക്കുന്നതു കണ്ടില്ല.

അതിരാവിലെ തിരുവല്ലയിൽ നിന്നും പത്തനംതിട്ടയിലേക്ക് കുറച്ച് ശബരിമല തീർത്ഥാടകർ ഉൾപ്പെടെയുള്ള യാത്രക്കാർ കയറുകയുണ്ടായി. ഇരവിപേരൂർ കഴിഞ്ഞതും ഡ്രൈവറുടെ മൊബൈലിൽ ഒരു കോൾ വന്നു. ബസ്സ് നിർത്തി ഇയാൾ ഫോൺ അറ്റൻഡ് ചെയ്ത്, സംസാരിച്ചുകൊണ്ട് തന്നെ ബസ്സ് വീണ്ടും ഓടിക്കുവാൻ തുടങ്ങി. ഈ സമയം കണ്ടക്ടർ മുന്നിൽ ബോണറ്റിനു മുകളിൽ ഇരിക്കുന്നുണ്ടായിരുന്നു.

വണ്ടി ഓടിക്കുന്നതിനിടക്ക് മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിനെ ചോദ്യം ചെയ്ത ശബരിമല തീർത്ഥാടകനായ ഒരു യാത്രക്കാരനെ ഡ്രൈവർ വണ്ടി നിർത്തി തെറിവിളി കൊണ്ട് അഭിഷേകം ചെയ്തു വിട്ടു. നീ ശബരിമലയ്ക്ക് പോകില്ലെന്നും പത്തനംതിട്ട സ്റ്റാൻഡിൽ വെച്ച് നിന്നെ അടിച്ച് ചതക്കുമെന്നും, ക, മ, പു തുടങ്ങിയ ചീത്തകൾ വിളിച്ച് ബസ്സ് വീണ്ടും ഒരു പുണ്യ പൂങ്കാവനമാക്കി. ടി സംസാരങ്ങളുടെ കുറച്ച് ഭാഗം ഞാൻ എന്റെ ക്യാമറയിൽ റെക്കോർഡ് ചെയ്തത് ഇവിടെ കേക്കുക.

ഞാൻ വർഷങ്ങളായി കെ എസ് ആർ ടി സിയുടെ അന്തർസംസ്ഥാന ബസ്സുകളിൽ യാത്ര ചെയ്യുന്നുണ്ട്. ഇതുപോലെയൊരു ദുരനുഭവം ഉണ്ടാകുന്നതും കാണുന്നതും ഇതാദ്യമായാണ്. ജീവനക്കാരുടെ മോശമായ പെരുമാറ്റം, യാത്രക്കാരെ അത്യന്തം വേദനിപ്പുക്കുന്നതാണ്. ഇതുപോലെയുള്ള ഗുണ്ടാ സമാനമായ ചെയ്തികൾ ചെയ്തുകൂട്ടുന്ന ഒരു കൂട്ടം ഡ്രൈവർമാരും കണ്ടക്ടർമാരും കെ എസ് ആർ ടി സിക്ക് ശാപമാണ്. ഇതിനെ ആരെങ്കിലും ചോദ്യം ചെയ്ത് പരാതിപ്പെടുമെന്ന് പറഞ്ഞാൽ, ” നീ പോയി പാരതി കൊടുക്ക്, എനിക്കൊരു ചുക്കും സംഭവിക്കില്ല” എന്നും കൂടി പറഞ്ഞ് വീണ്ടും തന്റേടം കാണിക്കുന്ന ഇത്തരം ആഭാസന്മാരെ എന്തു ചെയ്യാൻ പറ്റും?

14 Comments

  1. Anoop July 16, 2012 at 12:41 PM - Reply

    These two ksrtc staffs should be punished immediately. Better to terminate them from service. They don’t know how to deal with the passengers and also violated the traffic rules.Ksrtc bus avante appante vaka onnum allelo. I request the author of the website to ask the ksrtc authorities for explanation by presenting this valid proof you are having or even you can file a complaint against them.

  2. vaisakh July 16, 2012 at 12:57 PM - Reply

    this should be reported to officials

  3. Anoop Kottayam July 16, 2012 at 2:50 PM - Reply

    Ithu pole ulla kure chetta jeevanakkar anu, KSRTC yudeyum nalla jeevankkarudeyum koode peru cheetha akkunnathu…

    Please give a complaint to Chief Minister.

    http://cmcc.kerala.gov.in/fnd/index/index.php

  4. Georgekutty July 17, 2012 at 11:31 AM - Reply

    Please complain to higher authorities with proof. We are trying to promore KSRTC interstate services to the maximum and these F*** H***s are spoiling its name.

  5. Gokul V Sudheer July 17, 2012 at 7:30 AM - Reply

    ivare support cheyyan union ullathinte ahankaramanu.

  6. Aneesh July 18, 2012 at 12:24 PM - Reply

    KSRTC rocks!!!! u wont get this luxury of getting abuses except in KSRTC……Union vachu irrinno…ksrtc puttiyallum, union chilavinnu tharumallo!!!!!! Baaki ulla RTCiye kandu paddikku….Karnataka RTC and SETC, Tamil Nadu are very customer friendly…especially long distance buses

  7. bilal July 19, 2012 at 2:00 PM - Reply

    not only now.. always they were like that….. dont remember ever when KSRTC was good

  8. midhun July 22, 2012 at 6:09 AM - Reply

    these 2 idiots are not the permanent staffs of pta-cbe.the permanent staff of this bus are known for their politeness and good character.

  9. midhun July 24, 2012 at 10:06 PM - Reply

    this driver is a staff of rt 180 ls ordinary (venad bus)running in pta-ktm

    • Anoop Kottayam July 25, 2012 at 8:06 PM - Reply

      ഈ തെണ്ടിയെ പ്രൈവറ്റ് ബസുകളുടെ കുത്തക റൂട്ടില്‍ ഓടുന്ന KSRTC ബസില്‍ വിടണം…അപ്പോള്‍ മര്യാദ പഠിച്ചോളും …KSRTC യെ നശിപ്പിക്കാന്‍ കച്ച കെട്ടി ഇറങ്ങിയിരിക്കുന്ന നാറികളായ കണ്ടക്ടര്‍ ഉം ഡ്രൈവറും

  10. Anonymous August 8, 2012 at 10:41 AM - Reply

    hello bhaktan.. is there any way to save KSRTC. Many persons are resigning from KSRTC. even if they got a peon post they will go.

  11. Nidheesh Narayan Rockss August 11, 2012 at 1:52 PM - Reply

    we also faced same experiance…when reserve a ticket from trivandrum to edappal…from ticket counter they given front seet…but conductor came and told that that is his seat…he said that if seat is not given to him he will not work in that bus….it made a quarrel between police, me and conductor…majority supported me…this happened in december 2011….bus was from calicut deppo, a super express…trivandrum – calicut..starts from trivandrum at 8:30pm….but after many talkings he gave me another seat…that conductor is always making problems with passengers….

  12. Nidheesh Narayan Rockss August 11, 2012 at 2:01 PM - Reply

    I also experienced same when I reserve a seat from ticket counter in trivandrum bus station..in my ticket it is front seat but conductor told me that it is his seat and I want to change from there…but I not agree with him and as bus is not started ii called police and one authority person in ksrtc trivandrum…they also supported me..but after long quarrels he gave me another seat…if we are alone no problem but iam with family so it is night and we have to reach our place as early as possible…so I controlled myself otherwise I will make it a issue…i reserved from trivandrum-thrissur….it is a super deluxe bus of calicut deppo..starts from trivandrum at 8:30pm….that conductor is always making problem with passengers….because of his this type of nature other passengers also make problems on various issues llike not stopping in exact stops provided in nights etc..that idiot is using visils to say stop and start…it became a bad experience……..but as positives for driver….he is good in driving and reached before time.

Leave A Response