Do we get a bus fare hike soon?





സംസ്ഥാന സർക്കാർ വീണ്ടും ബസ് യാത്രക്കൂലി വർദ്ധിപ്പിക്കാനൊരുങ്ങുന്പോൾ ഒരു വർഷത്തിനു മുമ്പുള്ള വർദ്ധനയ്ക്കെതിരെ ഹൈക്കോടതിയിൽ നൽകിയ കേസിൽ ഇതുവരെ കെ.എസ്.ആർ.ടി.സിയും സംസ്ഥാന ട്രാൻസ്പോർട്ട് അതോറിട്ടിയും മറുപടി നൽകിയില്ല. ട്രാൻസ് പോർട്ട് സെക്രട്ടറിയാകട്ടെ മറുപടി നൽകിയത് മൂന്നു മാസം മുമ്പാണ്. വീണ്ടും യാത്രക്കൂലിവർദ്ധിപ്പിക്കാനുള്ള നീക്കവും ഇത് കാരണം കോടതി കയറിയേയ്ക്കും.

കഴിഞ്ഞചാ‌ർജ് വർദ്ധന 2011 ആഗസ്റ്റ് ആറിനായിരുന്നു . കിലോമീറ്റർ നിരക്ക് 55 പൈസയായി നിശ്ചയിച്ചെങ്കിലും ഫിക്സഡ് ചാർജിലെ അപാകത കാരണം ഇത് 63 പൈസ വരെ ഉയർന്നിരുന്നു. ഇക്കാര്യം ചോദ്യം ചെയ്ത് സെന്റർ ഫോർ കൺസ്യുമർ എഡ്യുക്കേഷൻ സൊസൈറ്റിയാണ് ഹൈക്കോടതിയെ സമീപിച്ചത്.

ഫിക്സഡ്ചാർജിലെ നീക്കുപോക്കു കാരണം പല പോയിന്റിലും വൻചാർജുവർദ്ധന ഉണ്ടായത് ചൂണ്ടിക്കാട്ടിയായിരുന്നു 2011  സെപ്തംബർ11 ന് ഹൈക്കോടതിയിൽ ഹർജി നൽകിയത്. ഈ കേസ് തീർപ്പാകാത്ത സാഹചര്യത്തിൽ സർക്കാരിനു ഇനിയും നിരക്കു വർദ്ധിപ്പിക്കാനാവില്ലെന്നും ഇത് കോടതിയിൽ ചോദ്യം ചെയ്യുമെന്നും കൺസ്യൂമർ എഡ്യുക്കേഷൻ മാനേജിംഗ് ട്രസ്റ്റി ഡിജോകാപ്പൻ പറഞ്ഞു. കിലോമീറ്റർ നിരക്കുകൾ കൂട്ടാതെ മിനിമം ചാർജിൽ മാത്രം ഒരു രൂപയുടെ വർദ്ധനവ് വരുത്തിയപ്പോൾ കഴി‌ഞ്ഞ 15 വർഷത്തിനുള്ളിൽഏറ്റവും കൂടുതൽ വരുമാന വർദ്ധനവാണ് കെ.എസ്.ആർ.ടി. സി യ്ക്കുണ്ടായത്. സ്വകാര്യ
ബസുടമാസംഘത്തിന്റെ കണക്ക് അനുസരിച്ചു കിലോമീറ്റർ വരുമാനം 2383 രൂപയിൽ നിന്ന് 2940 രൂപയായി ഉയർന്നിരുന്നു. ഈ സാഹചര്യത്തിൽ ഡീസൽ വില വർദ്ധനവിന് ആനുപാതികമായി ബസ്ചാർജ് കൂട്ടേണ്ടതില്ലെന്നും കൂട്ടിയാൽ കോടതിയിൽ ചോദ്യം ചെയ്യുമെന്നും ഡിജോ കാപ്പൻ പറഞ്ഞു.

Source: Kerala Kaumudy

2 Comments

  1. raghuraj September 25, 2012 at 10:35 PM - Reply

    if govt want to increase bus fair,increase it only for private buses.govt should not allow KSRTC to increase fair,because aim of KSRTC is not to make profit.

  2. rajeesh yadav October 9, 2012 at 8:39 AM - Reply

    bus charge vardhipikan commission vaykunnathinunu munpu sarkar ksrtc yude nashtam padikan oru commission vaykatte

Leave A Response