
കെ എസ് ആർ ടി സിയുടെ ആകെയുള്ള ഒരേയൊരു വോൾവോ സർവ്വീസായ തിരുവനന്തപുരം – ബാംഗ്ലൂർ ഗരുഡ ഇന്ന് ക്യാൻസൽ ചെയ്ത് സിറ്റിയിലോടുന്ന ഒരു ലോ ഫ്ലോർ വോൾവോ ബസ്സെടുത്ത് (JNT 21) ബാംഗ്ലൂർക്ക് വിട്ടു. ഇത്തരത്തിലുള്ള ഒരു ചെറ്റത്തരം കെ എസ് ആർ ടി സിയിലല്ലാതെ വേറെ എവിടെയെങ്കിലും നടക്കുമോ?
ഞായറാഴ്ച്ച ദിവസം, തിരുവനന്തപുരത്ത് നിന്ന് ബാംഗ്ലൂർക്ക് ഫുൾ റിസർവേഷൻ, ഇന്ന് പോകേണ്ടിയിരുന്ന ഗരുഡ വോൾവോ ബസ്സിന് പെട്ടന്നെന്തോ പണിമുടക്ക്, അതുകാരണം യാത്രക്കാരെ പെരുവഴിയിലാക്കണ്ട എന്ന കാരണം പറഞ്ഞ് സിറ്റിയിലോടുന്ന ഒരു ലോ ഫ്ലോർ വോൾവോയെടുത്ത് റിസർവ് ചെയ്ത യാത്രക്കാരെ അതിൽ കയറ്റി ബാംഗ്ലൂർ ബോർഡും വെച്ച് പറഞ്ഞ് വിട്ട് തിരുവനന്തപുരത്തുകാർ തടിതപ്പി.
ടി ബസ്സിൽ റിസർവ്വ് ചെയ്ത ആളുകളെ പാലക്കാട് വരെ കൊണ്ട് പോയി അവിടെ ഇറക്കി, ബാംഗ്ലൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് ഇപ്പോൾ വന്നു കൊണ്ടിരിക്കുന്ന ഗരുഡ വോൾവോ പാലക്കാട് പിടിച്ച് അതിൽ കയറ്റി തിരികെ ബാംഗ്ലൂരിലേക്ക് അയക്കും.
തിരുവനന്തപുരത്തേക്ക് ഇപ്പോൾ വന്നുകൊണ്ടിരിക്കുന്ന ആളുകളെ പാലക്കാട് നിന്ന് തിരുവനന്തപുരത്തേക്ക് ടി ലോ ഫ്ലോർ ബസ്സിൽ കയറ്റി തിരിച്ചും കൊണ്ടുവരും.
പറഞ്ഞ് വരുമ്പോൾ കെ എസ് ആർ ടി സി ഒരു ഫയങ്കര സംഭവം ചെയ്തെന്ന തോന്നലുണ്ടാകുമെങ്കിലും ഇത്തരത്തിലുള്ള ഒരു അവസ്ഥ നേരിടുന്നതിനായി നമുക്കുള്ള ആ സ്പെയർ വണ്ടി ഇപ്പോൾ എവിടെ?
ആരാണിതിനുത്തരവാദി?
ഇന്ന് ആ ബസ്സിൽ യാത്ര ചെയ്ത ആരെങ്കിലും ഇനി ജീവിതത്തിൽ നമ്മുടെ ഗരുഡയിൽ ടിക്കറ്റ് റിസർവ്വ് ചെയ്യുമോ?
രണ്ട് ബസ്സുകളും വോൾവോ ആണെങ്കിലും ഗരുഡയിലും ലോ ഫ്ലോർ ബസ്സിലും കംഫർട് ലെവെൽ തികച്ചും വ്യത്യസ്തമാണ്. ലോ ഫ്ലോർ ബസ്സിൽ പുഷ് ബാക്കില്ല, ടി.വി ഇല്ല, (ബ്ലാങ്കറ്റ് പിന്നെ കിട്ടാറേയില്ല). ഇന്ന് ഈ നരകയാതന അനുഭവിക്കുന്ന ഈ ആളുകൾക്ക് കെ എസ് ആർ ടി സി ഏതെങ്കിലും തരത്തിലുള്ള റീഫണ്ടോ മറ്റോ നൽകുമോ?
പ്രിയ കൂട്ടുകാരേ, ഒട്ടും റിലയബിൾ അല്ലാത്ത നമ്മുടെ ഈ ഗരുഡ ബസ്സിലെ യാത്ര കഴിവതും നിങ്ങൾ ഒഴിവാക്കുക. ഏതു സമയത്തും നിങ്ങൾ വഴിയിൽ കിടന്നേക്കാം, പുതിയ വണ്ടികൾ കെ എസ് ആർ ടി സി വാങ്ങുന്നത് വരെ ഗരുഡ വോൾവോയിൽ യാത്ര കഴിവതും ഒഴിവാക്കുക എന്ന് ഞങ്ങൾ നിങ്ങളോട് അഭ്യർത്ഥിക്കുന്നു.
ഏതെങ്കിലും ജീവനക്കാർ ഈ ആർട്ടിക്കിൾ വായിക്കുന്നുണ്ടെങ്കിൽ ദയവ് ചെയ്ത് ഞങ്ങളോട് ദേഷ്യം പ്രകടിപ്പിക്കരുത്, പുതിയ വണ്ടികൾ ഇറക്കു, ഇത്തരത്തിലുള്ള സംഭവങ്ങൾ ഇനിയും ആവർത്തിക്കപ്പെടാതെ നോക്കു. ഞങ്ങൾ എപ്പോഴും നിങ്ങളുടെ കൂടെയുണ്ടാകും.
Some of the tweets appeared in Twitter and Facebook within few hours of the departure of the bus.








Thank God that JNNURM buses don’t have inter state permits; else, KSRTC would have operated these Volvos to Bangalore, on a regular basis!!
It is funny to note that KSRTC is playing around with buses whose ownership does not rest with them.
As per the scheme, JNNURM buses are to be owned and operated by a SPV formed specifically for this purpose. Since SPV formation was taking time, Kerala government sanctioned registration of JNNURM buses in Nationalised RTA(hence the KL 15 numbering for JNNURM buses). Now KSRTC is treating these buses, as if they own them. How else will you explain sunday’s decision to operate an intra city Volvo bus to Palakkad. Feeling genuinely sorry for those passengers who were forced to travel to Bangalore by this bus. WIsh they hired some luxury bus/AC bus from any private operator, instead(admit that it will end up in bigger controversies & corruption, still…)
I feel very sorry for those passengers who got troubled by booking in this service. The Karnataka RTC is going ahead with top gear to get the service more comfortable but Kerala RTC is in the reverse top gear to get the service more worst. Means the Karnataka RTC is moving on the positive side of the number line and our Kerala RTC in the opposite direction of it
ഗ്ലോബസ് വെട്ടിപോളിക്കാന്‍ എന്തൊരു തിടുക്കം ആയിരുന്നു .ഇത്തരം സന്ദര്‍ഭങ്ങളിലെങ്കിലും അവ ഉപയോഗിക്കാമായിരുന്നു.
കോര്പറേഷനിലെ എമാന്മാര്‍ക്ക് അറിയില്ലല്ലോ എന്താ 2 ബസ്സും തമ്മിലുള്ള വ്യത്യാസം എന്ന് .. അവര്‍ നോക്കുമ്പോള്‍ രണ്ടും വോള്‍വോ… ജനങ്ങളും വലിയ വ്യത്യാസമില്ല അവര്‍ക്കും പേര് കണ്ടാല്‍ പോരെ ?…
Its high time to privatise the kerala rtc…..
Public can’t suffer with this money eating coperation…..
ithu engna aa kuthurannila kundum kuzhiyum kazhinu palakkad vare poye.
vivaradoshikalum deerghaveekshanam illathathuma aya management.kazhinja govt kalathu annuthudangvadicha thirukochi busukalum, kendram anuvadicha jnrum buskalum kochiyil poorna thothil upayogichirunenkin ee swakariya bus peedanam over speed ulpedpothu janathinu anubhavikkendi varathillayirunnu, pakaram, etho durbala kodathi vidikalude pinbalathil keralathil odunna mikkavarum ella swakariyanmarum super fast , fast super exp varea ayi janagale sevikkunnu. ksrtc manthriyum, managementum low floor buses long service akki vivaram illayma kanikkunnu. kochiyile swakariya bus maranapachilinu aranu utharavadi, swakariya super exp buskalkku aranu uthravadi,govt, ksrtc management uragukayano, ksrtc nashtathil mungumpol swakariyanum, ksrtcyum odunna routkalil swakariyan ksrtcyude 250 mtr mumpil krithiyamaya dooram palichu ksrtcyude samayathu keralathile mikkavarum ella routukalilum odunnu , ithonnum kanan nashtam ennu parayunna managmentum manthriyum ille,ithukondanu ithupoottan agrahikkunna mukhyanum parayunnathu ithu aru vicharichalum nannakillannu