High Court To Insist KSRTC For Revising The Fare Stage Of Super Fast Buses





കെ എസ് ആര്‍ ടി സി സൂപ്പര്‍ഫാസ്റ്റ് ബസുകളുടെ ബസ് ഫെയര്‍ വീണ്ടും പുതുക്കാനും പുനഃപരിശോധിക്കാനും ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. കലവൂര്‍ സ്വദേശി തോമസ് നല്‍കിയ ഹര്‍ജിയിലാണ് നിര്‍ദ്ദേശമുണ്ടായത്.

നിലവില്‍ സൂപ്പര്‍ ഫാസ്റ്റിന് മിനിമം ചാര്‍ജ് പത്ത് രൂപയും പിന്നത്തെ ഒരോ കിലോമീറ്ററിന് 70 പൈസയുമാണ്. കഴിഞ്ഞവര്‍ഷം ആഗസ്റ്റ് എട്ടിനായിരുന്നു ഇതിനു മുന്‍പ് ഫെയര്‍ സ്റ്റേജ് പുതുക്കിയത്. പക്ഷേ അത് പ്രകാരം വങ്ങേണ്ടതിലധികം തുക നിലവില്‍ പല റൂട്ടിലും വാ‍ങ്ങുന്നുണ്ടെന്നാണ് തോമസ് നല്‍കിയ ഹര്‍ജിയില്‍ പറയുന്നത്.

രണ്ട് മാസത്തിനകം ഇത് സംബന്ധിച്ച് തീരുമാനമെടുക്കണമെന്നാവശ്യപ്പെട്ട് കേരളഹൈക്കോടതി ഡിവിഷന്‍ ബഞ്ച് കേരള സ്റ്റേറ്റ് റോഡ് ട്രാന്‍സപോര്‍ട്ട് കോര്‍പറേഷന് നോട്ടീസയച്ചു.

Source: Webdunia

Leave A Response