കുഞ്ഞിനു മരുന്നു വാങ്ങാൻ പണമില്ലാത്ത യാത്രക്കാരൻ ടിക്കറ്റ് ചാർജിൽ ഒരു രൂപ കുറച്ചു നൽകിയാൽ കെ.എസ്.ആർ.ടി.സി ബസിൽ യാത്ര ചെയ്യാൻ അനുവദിക്കുമോ ? ഒരു ദിവസം പണം തരാൻ നിവൃത്തിയില്ലെന്നും അടുത്ത ദിവസം നൽകാമെന്നും സ്ഥിരം യാത്രക്കാരൻ പറഞ്ഞാൽ കെ.എസ്.ആർ.ടി.സി അനുവദിക്കുമോ…?”
ചോദ്യംഹൈക്കോടതിയുടേതാണ്. ഉത്തരം പറയേണ്ടത് കെ.എസ്.ആർ.ടി.സി മാനേജിംഗ് ഡയറക്ടറും !
കെ.എസ്.ആർ.ടി.സിബസിൽ നിന്നു വീണ് പരിക്കേറ്റ കൊല്ലം സ്വദേശി സത്യവ്രതന് നഷ്ടപരിഹാരം നൽകാത്തതിനെ തുടർന്നുള്ള ഹർജി പരിഗണിക്കുമ്പോൾ ജസ്റ്റിസ് പി.എൻ.രവീന്ദ്രനാണ് ചോദ്യങ്ങൾ ഉന്നയിച്ചത്.
സത്യവ്രതന്കെ.എസ്.ആർ.ടി.സി 9000 രൂപ നൽകണമെന്ന് കൊല്ലത്തെ എം.എ.സി.ടി കോടതി വിധിച്ചിരുന്നു. എന്നാൽ വർഷങ്ങൾ കഴിഞ്ഞിട്ടും പണം ലഭിച്ചില്ല. ഏപ്രിലിൽ സത്യവ്രതൻ ഹൈക്കോടതിയെ സമീപിച്ചു. മൂന്നു മാസത്തിനുള്ളിൽ പണം നൽകാൻ ഹൈക്കോടതിയും ഉത്തരവിട്ടു. പണം ലഭിക്കാത്തതിനാൽ സത്യവ്രതൻ വീണ്ടും ഹൈക്കോടതിയിലെത്തി.
പണംനൽകാൻ കൂടുതൽ സമയം അനുവദിക്കണമെന്ന് കെ.എസ്.ആർ.ടി.സിയുടെ അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെട്ടു. ഇതിൽ അതൃപ്തി രേഖപ്പെടുത്തിയ ഡിവിഷൻ ബെഞ്ച്, പത്തു ദിവസത്തിനുള്ളിൽ പണം നൽകിയില്ലെങ്കിൽ എം.ഡി നേരിട്ട് ഹാജരാകേണ്ടിവരുമെന്ന് വ്യക്തമാക്കി. ഹർജിക്കാരനുവേണ്ടി അഡ്വ. ജയപ്രദീപ് ഹാജരായി.





Sammadhikkillennu mathramalla, thallum kittum!!
kurachu kodukumayirikum.pakshe athu offical ayi paranjal kure per athu mutalakanum undavum
dhana nashttam,mana hani enniva ayirikkum bhalam
oru rupa..etrayo rs baaki kodukate pookunnu aa kankkil angne adjust cheythate
athu oro manushyanum maari maari irikkum…..innnale RAE 994 conductor enikku 2 roopa kooduthal thannu . naale thannal mathiyennu paranju. innu pulli vannillla. ini 5 days kazhinje varum.pullikku athu innale ariyamayirunnu….!
highcourt judge aduthakalathonnum ksrtc bus il kayariyathayittu enikku thonnunilla…ee vidhi ellavareyum adachu akshepikkunnathinu thullyamanu
nalla manasulla conductormarude manasum madichupokum
കേരളത്തിലെ സ്വകാര്യബസ്സ്മുതലാളിമാർ പോലും വങ്ങാത്ത ഇൻഷുറൻസ് സെസ്സ് 25രൂപയ്ക്ക് മുകളിലുള്ള ഓരോടിക്കറ്റിൽ നിന്നും 1രൂപ വീതം വാങ്ങിയിട്ടും അപകടത്തിനിരയായ വ്യക്തിയ്ക്ക് കോടതി വിധിച്ച 9000രൂപ നഷ്ടപരിഹാരം നൽകാൻ കെ എസ് ആർ ടി സിയ്ക്ക് സാധിക്കുന്നില്ലെ? പിന്നെ എന്തിനാണ് ഇൻഷുറൻസ് സെസ്സ് പിരിക്കുന്നത്.
എന്നിട്ട് എന്തായി ? കെ . എസ്. ആര്. ടി . സി . പണം കൊടുത്തോ?