How KSRTC is getting looted?





” കെ എസ് ആര്‍ ടി സിയില്‍ തട്ടിപ്പ് തുടങ്ങിയത് ഇ ടി എം മെഷീന്‍ വന്നതു മുതല്‍ ”

കെ എസ് ആര്‍ ടി സി കലക്ഷന്‍ തട്ടിപ്പ് തുടങ്ങിയത് ഇ ടി എം മെഷീന്‍ വന്നതു മുതലെന്ന് കണ്ടെത്തല്‍. അതുകൊണ്ട് തന്നെ ഇ ടി എം (ടിക്കറ്റ് മെഷീന്‍) സംവിധാനം ആരംഭിച്ച 2006 മുതല്‍ തന്നെ തട്ടിപ്പ് തുടങ്ങിയിരിക്കാന്‍ സാധ്യതയുണ്ടെന്നാണ് കെ എസ് ആര്‍ ടി സി അധികൃതരുടെ നിഗമനം. ഇങ്ങനെ വരികയാണെങ്കില്‍ കോടികളുടെ നഷ്ടമായിരിക്കും കോര്‍പ്പറേഷനുണ്ടാവുകയെന്നും കരുതുന്നു. അതുകൊണ്ട് തന്നെ സംശയമുള്ള എല്ലാ ഡിപ്പോകളിലും ഇത്തരം അന്വേഷണം നടത്താനാണ് നീക്കം.

ഷെഡ്യൂള്‍ കഴിഞ്ഞെത്തിയ കണ്ടക്ടര്‍ ആദ്യം ഇ ടി എം സ്റ്റേഷന്‍ മാസ്റ്ററെ കാണിക്കണമെന്നാണ് നിയമം. സ്റ്റേഷന്‍ മാസ്റ്റര്‍ വെരിഫിക്കേഷന്‍ നടത്തി കൗണ്ടര്‍ സീല്‍ ചെയ്തതിന് ശേഷമാണ് കണ്ടക്ടര്‍ കലക്ഷന്‍ കൗണ്ടറില്‍ അടക്കേണ്ടത്. ഈ സമയത്താണ് ഇ ടി എമ്മില്‍ നിന്നും കംപ്യൂട്ടറിലേക്ക് കലക്ഷന്‍ സംബന്ധിച്ച വിവരങ്ങള്‍ പകര്‍ത്തിയെടുക്കുക. ഇതിന് ശേഷം ക്യാഷ് സൂപ്രണ്ടും എ ടി ഒയുമെല്ലാം പരിശോധന നടത്തിയതിന് ശേഷമാണ് കലക്ഷന്‍ സംബന്ധിച്ച വിവരം കോര്‍പ്പറേ

ഷനിലേക്ക് അറിയിക്കുക. ഇത്തരത്തില്‍ ചെയ്താല്‍ തട്ടിപ്പ് നടക്കാനുള്ള സാധ്യതയില്ലെന്നാണ് കോര്‍പ്പറേഷന്‍ പറയുന്നത്. എന്നാല്‍ ഇവിടെ ഇതെല്ലാം നടന്നിട്ടും തട്ടിപ്പ് നടന്നതായാണ് കണ്ടെത്തിയിട്ടുള്ളത്. അതുകൊണ്ട് തട്ടിപ്പ് പരിശോധിക്കേണ്ട ഉദ്യോഗസ്ഥരും ഇപ്പോള്‍ ആരോപണത്തിന്റെ നിഴലിലാണ്.

സുല്‍ത്താന്‍ ബത്തേരി ഗ്യാരേജില്‍ പുതുതായെത്തിയ
അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ക്ക് തോന്നിയ സംശയം കോര്‍പ്പറേഷനെ അറിയിക്കുകയും തുടര്‍ന്ന് തിരുവന്തപുരത്തു നിന്നും ആളെത്തി പരിശോധന നടത്തുകയും ചെയ്തപ്പോഴാണ് വെട്ടിപ്പ് കണ്ടെത്തിയത്. ഇവിടത്തെ കംപ്യൂട്ടറിലെ വിവരങ്ങള്‍ കൂടുതല്‍ പരിശോധനയ്ക്കായി തിരുവന്തപുരത്തേക്ക് കൊണ്ടുപോയിട്ടുണ്ട്. സംശയത്തെ തുടര്‍ന്ന് കല്പറ്റ ഡിപ്പോയിലെ വിവരങ്ങളും കംപ്യൂട്ടറില്‍ നിന്നും പകര്‍ത്തി കൊണ്ടുപോയിട്ടുണ്ട്. ദീര്‍ഘകാലം ഒരു ഉദ്യോഗസ്ഥന്‍ തന്നെ ഇതുമായി ബന്ധപ്പെട്ട തസ്തികയില്‍ ജോലി ചെയ്തതാണ് കല്പറ്റയിലെ സംശയത്തിന് കാരണം.

ഇത്തരത്തില്‍ ദീര്‍ഘകാലം ഒരേ തസ്തികയില്‍ തന്നെ ജോലി ചെയ്യുന്ന കേന്ദ്രങ്ങളിലെല്ലാം തട്ടിപ്പ് നടന്നിട്ടുണ്ടാകാമെന്നാണ് കോര്‍പ്പറേഷന് പ്രാഥമിക പരിശോധനയില്‍ ബോധ്യപ്പെട്ടത്. അതുകൊണ്ട് തന്നെ സംസ്ഥാനത്ത് ഇത്തരത്തിലുള്ള എല്ലാ കോന്ദ്രങ്ങളിലും തുടക്കത്തില്‍ പരിശോധന നടത്താനാണ് തീരുമാനം. അതിനുശേഷമായിരിക്കും മറ്റു കേന്ദ്രങ്ങളിലുള്ള പരിശോധന.

ഇ പി കെ ഏറ്റവും കുറവുള്ള ട്രിപ്പുകളില്‍ മാത്രമാണ് ഡി

പ്പോകളില്‍ പരിശോധന നടക്കുന്നത്. അതുകൊണ്ട് തന്നെ തട്ടിപ്പ് നടന്നത് ഇ പി കെ കൂടിയ ദീര്‍ഘദൂര സര്‍വിസുകളിലാണെന്നും കണ്ടെത്തിയിട്ടുണ്ട്. നിലവില്‍ ഒരു ഷെഡ്യൂളിന് കിട്ടുന്ന വരുമാനത്തെ കിലോമീറ്റര്‍ അടിസ്ഥാനത്തില്‍ കണക്കാക്കിയാണ് ഇ പി കെ കണക്കാക്കുന്നത്. 20 ശതമാനമോ അതില്‍ കുറവോ ആണെങ്കില്‍ മാത്രമേ കാര്യമായ പരിശോധന നടക്കുകയുള്ളു. ഇത്തരം റൂട്ടുകളിലെ ജീവനക്കാര്‍ക്ക് പ്രത്യേക കൗണ്‍സലിംഗും നടത്താറുണ്ട്. എന്നാല്‍ ഇ വി കെ 30-35 വരുന്ന റൂട്ടുകളുണ്ട്. ഇതില്‍ നാലോ അഞ്ചോ ഇ

പി കെ കുറഞ്ഞാല്‍ ശ്രദ്ധിക്കപ്പെടില്ലെന്നും അതുകൊണ്ട് തന്നെയാണ് തട്ടിപ്പ് ഇത്രയും കാലം ശ്രദ്ധയില്‍ പെടാതിരുന്നതെന്നും കെ എസ് ആര്‍ ടി സിയിലെ ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു.

അന്തര്‍ സംസ്ഥാന സര്‍വിസുകളില്‍ തട്ടിപ്പ് നടക്കാനുള്ള സാധ്യത ഏറെയാണെന്ന് ഇപ്പോഴത്തെ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ ബോധ്യപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം റൂട്ടുകളിലേക്ക് നടന്ന സര്‍വിസുകളുടെ കണക്കുകളും പരിശോധിച്ചാല്‍ മാത്രമേ എത്ര കോടിയുടെ നഷ്ടം കോര്‍പ്പറേഷന് ഉണ്ടായിട്ടുണ്ടെന്ന് കണ്ടെത്താന്‍ കഴിയുകയുള്ളു. എന്നാല്‍ കോര്‍പ്പറേഷനിലെ ചില
ഉന്നത ഉദ്യോഗസ്ഥര്‍ക്കും തട്ടിപ്പില്‍ പങ്കാളിത്തമുണ്ടെന്നും അതുകൊണ്ട് കോര്‍പ്പറേഷന്‍ നടത്തുന്ന അന്വേഷണം കാര്യക്ഷമമാകില്ലെന്നും പൊലീസിന്റെ ആന്റി കറപ്ഷന്‍ ബ്യൂറോ അന്വേഷണം നടത്തണമെന്ന ആവശ്യവും ഇതിനിടെ ജീവനക്കാരില്‍ നിന്നു തന്നെ ഉയര്‍ന്നിട്ടുണ്ട്.

ദീര്‍ഘകാലം തട്ടിപ്പ് നടന്നിട്ടും പിടിക്കപ്പെടാതിരുന്നത് വീഴ്ചയാണെന്നും ഇത് കണ്ടെത്തണമെങ്കില്‍ കോര്‍പ്പറേഷന്‍ നടത്തുന്ന അന്വേഷണം മാത്രം മതിയാകില്ലെന്നുമാണ് ഇവരുടെ വാദം. ഏതായാലും അന്വേഷണം പൂര്‍ത്തിയായാല്‍ മാത്രമേ കോര്‍പ്പറേഷന് നഷ്ടമായത് എത്ര കോടികളാണെന്ന് കണ്ടെത്താന്‍ കഴിയുകയുള്ളു.

Source: Varthamanam

Leave A Response