Idukki : കെ.എസ്.ആര്‍.ടി.സി. കിതയ്ക്കുന്നു; ജനം വലയുന്നു





തൊടുപുഴ: ജില്ലയിലെ പൊതുഗതാഗത സംവിധാനത്തിന്റെ 71 ശതമാനം സ്വകാര്യ ബസ്സുകള്‍.ഇതില്‍ത്തന്നെ 28 ശതമാനം ഫാസ്റ്റ് പാസഞ്ചറുകള്‍. ഹൈറേഞ്ചിലെ മലമടക്കുകളില്‍ കെ.എസ്.ആര്‍.ടി.സി കിതയ്ക്കുമ്പോള്‍ യാത്രക്കാരുടെ ദുരിതം ഏറുകയാണ്.

745 ബസ്സുകളാണ് ജില്ലയിലുള്ളത്. ഇതില്‍ 530 സ്വകാര്യബസ്സുകളും 215 കെ.എസ്.ആര്‍.ടി.സി ബസ്സുകളുമാണുള്ളത്. സ്വകാര്യബസ്സില്‍ 150 എണ്ണം ഫാസ്റ്റ് പാസഞ്ചറായി ഓടുന്നു. കെ.എസ്.ആര്‍.ടി.സി 202 സര്‍വീസുകളാണ് നടത്തുന്നത്. 215 കെ.എസ്.ആര്‍.ടി.സി ബസ്സുകളില്‍ 61 എണ്ണം 10 മുതല്‍ 14 വരെ വര്‍ഷം പഴക്കമുള്ളവയാണ്. ഇവയില്‍ ഏറെയും ഹൈറേഞ്ചിലെ അപകടകരമായ വഴികളില്‍ സര്‍വീസ് നടത്തുന്ന ഓര്‍ഡിനറി ബസ്സുകളാണ്. കാലപ്പഴക്കം കൊണ്ട് അറ്റകുറ്റപ്പണികള്‍ക്ക് കയറ്റുന്നതിനാല്‍ ഇവയുടെ സര്‍വീസ് നിലയ്ക്കുന്നതും പതിവാണ്.

തൊടുപുഴ, മൂലമറ്റം, കട്ടപ്പന, കുമളി, മൂന്നാര്‍ ഡിപ്പോകളില്‍നിന്നാണ് ജില്ലയില്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ സര്‍വീസ് നടത്തുന്നത്. തൊടുപുഴയില്‍ 78 ബസ്സുകളുള്ളതില്‍ 23 എണ്ണം 10 മുതല്‍ 14 വരെ വര്‍ഷം പഴക്കമുള്ള റ്റി.എസ്, റ്റി.പി സീരീസിലുള്ളതാണ്. ഇവയില്‍ കട്ടപ്പന, കുമളി, പട്ടയക്കുടി, വെണ്‍മണി, ഉപ്പുകുന്ന് തുടങ്ങിയ ദുര്‍ഘടമേഖലകളില്‍ സര്‍വീസ് നടത്തുന്ന ഓര്‍ഡിനറി ബസുകളും ഉണ്ട്. ഫാസ്റ്റ് പാസഞ്ചര്‍, സൂപ്പര്‍ഫാസ്റ്റ് എന്നിവ അന്യജില്ലകളിലേക്ക് സര്‍വീസ് നടത്തുന്നതിനാല്‍ കെ.എസ്.ആര്‍.ടി.സിയെ ആശ്രയിക്കുന്നവര്‍ യാത്രാദുരിതം പേറുന്നു. 2012 ല്‍ 10 വണ്ടികള്‍ തൊടുപുഴ ഡിപ്പോയിലേക്ക് ലഭിച്ചു. എന്നിട്ടും ജില്ലയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകത കണക്കിലെടുത്ത് ഹൈറേഞ്ചിലോടുന്ന പഴയ ബസ്സുകള്‍ മാറ്റിനല്‍കാന്‍ നടപടിയായിട്ടില്ല.

മൂലമറ്റം ഡിപ്പോയില്‍ സര്‍വീസ് നടത്തുന്ന 25 ബസ്സുകളില്‍ എട്ടെണ്ണം റ്റി.എസ്, റ്റി.പി സീരീസിലുള്ള പഴക്കം ചെന്ന ബസ്സുകളാണ് കട്ടപ്പനയിലെ 35 ബസ്സുകളില്‍ ആറെണ്ണം കണ്ടംചെയ്യേണ്ട കാലം കഴിഞ്ഞതാണ്. നാലെണ്ണം ഹൈറേഞ്ച് സര്‍വീസിനു പറ്റാത്തതും. കെ.എസ്.ആര്‍.ടി.സി എറണാകുളം സോണിനു കീഴിലുള്ള ഏറ്റവും വരുമാനമുള്ള ഡിപ്പോ ആയിട്ടും കട്ടപ്പന ഡിപ്പോയോട് ഇതാണ് അധികൃതരുടെ സമീപനം.

കുമളിയിലെ 46 ബസ്സുകളില്‍ 10 എണ്ണം പഴക്കമേറിയതാണ്. മൂന്നര മുതല്‍ നാലുലക്ഷം രൂപ വരെ ദിവസേന വരുമാനമുള്ള ഡിപ്പോയില്‍ കഴിഞ്ഞ ഒരു മാസത്തിനിടെ ഒരു സൂപ്പര്‍ഫാസ്റ്റ് ബസ് ലഭിച്ചു എന്നല്ലാതെ പഴയ ബസ്സുകള്‍ മാറ്റി നല്‍കാന്‍ നടപടിയില്ല.

മൂന്നാറില്‍ 31 ബസ്സുകള്‍ ഉള്ളതില്‍ 10 എണ്ണം പഴയ വണ്ടികളാണ്. 2003 ല്‍ മറ്റ് ഡിപ്പോകളില്‍നിന്ന് മൂന്നാറിലേക്ക് നല്‍കിയതാണ് ഈ ബസ്സുകള്‍. ഇവയില്‍ കണ്ടം ചെയ്യാറായതും ഉണ്ട്. തേനി, ഉദുമല്‍പേട്ട, തുടങ്ങിയ അന്തസ്സംസ്ഥാന സര്‍വീസ് നടത്തുന്ന ബസ്സുകളില്‍ ഇത്തരം ബസ്സുകളും ഉണ്ടെന്നുള്ളത് മൂന്നാര്‍ ഡിപ്പോയുടെ ശോച്യാവസ്ഥ വെളിപ്പെടുത്തുന്നു.

Source: Mathrubhumi

3 Comments

  1. Harish Mg August 10, 2012 at 11:04 AM - Reply

    KSRTC swantham kuzhi thondunnu, oro masavum 100 puthiya basukal nirathilirakkunnu ennu avakasavadam parayunnavarkku highranginodu mathramentha oru pucham, enthe avideyulla jenangal tharunnathum indian roopa thanneyalle, atho chakkakuruvo thengayo matto ano?

  2. Harish Mg August 10, 2012 at 11:26 AM - Reply

    ഇടുക്കിയില്‍ KSRTC സ്വന്തം കുഴി തോണ്ടുകയല്ലേ,ഓരോ മാസവും 100 പുതിയ ബസുകള്‍ നിരത്തിലിരക്കുന്നു എന്ന് അവകാശവാദം ഉന്നയിക്കുന്നവര്‍ക്ക് ഹൈ റേഞ്ച് ഇല്‍ ഉള്ളവരോട് മാത്രം എന്താണ് ഒരു പക്ഷാഭേദം?
    അവിടെയുള്ളവര്‍ തരുന്നതും രൂപ അല്ലെന്നുണ്ടോ?
    ഏറ്റവും കൂടുതല്‍ വരുമാനം മാത്രം നല്‍കുന്നില്ലേ ,എങ്കില്‍ പിന്നെ നല്ല ബസുകളില്‍ യാത്ര ചെയ്യാനുള്ള അവകാശവും ഞങ്ങള്‍ക്കില്ലേ ,കുറഞ്ഞത്‌ ബസില്‍ കയറിയാല്‍ വഴിയില്‍ കിടക്കില്ല എന്നുള്ള ഉറപ്പെങ്കിലും ഞങ്ങള്‍ക്കില്ലാതെ ഞങ്ങള്‍ എങ്ങിനെ ബസില്‍ കയറും ,ചോര്‍ന്നൊലിക്കാത്ത എത്ര ബസുകളുണ്ട് ഹൈ റേഞ്ച് ഇല്‍?

  3. saju August 11, 2012 at 6:55 PM - Reply

    mone sujithe ninnode adymame idukkiyakkurichu njan paranjathalle anneram ninakku vayyarunnallo.9447523185 saju

Leave A Response