Kannur – Kasargod Town To Town Buses Brings Heavy Loss For KSRTC





ന­ഗ­രങ്ങ­ളെ ത­മ്മില്‍ ബ­ന്ധി­പ്പി­ച്ച് കെ.എ­സ്.ആര്‍.ടി.സി. തു­ടങ്ങി­യ ടൗണ്‍ ടു ടൗണ്‍ ബ­സ് സര്‍­വീസ് ഓര്‍­ഡിന­റി ബ­സു­ക­ളെ­ക്കാളും ക­ഷ്ട­ത്തി­ലായി. ഇ­നി നല്‍­കാന്‍ ടി.ടി­ക്ക് ടൗ­ണില്ലാ­ത്ത സ്ഥി­തി­യാണ്. ക­ണ്ണൂര്‍-കാസര്‍­കോ­ട് ടൗണ്‍ ടു ടൗണ്‍ സര്‍­വീ­സ് ആ­രം­ഭി­ച്ച­പ്പോള്‍ എ­ട്ട് സ്‌­റ്റോ­പ്പു­ക­ളാ­യി­രു­ന്നു ഉ­ണ്ടാ­യി­രുന്ന­ത് എ­ന്നാല്‍ ഇ­പ്പോള്‍ സ്റ്റോ­പ്പു­കളു­ട എ­ണ്ണം 27 ആ­യി­രി­ക്കു­ക­യാണ്. പ്രധാ­ന ബ­സ്സ്റ്റാ­ന്‍ഡുക­ളെ ത­മ്മില്‍ ബ­ന്ധി­പ്പി­ച്ച് പത്ത് വര്‍­ഷം മു­മ്പാ­ണ് ടൗണ്‍ ടു ടൗണ്‍ ബ­സ് സര്‍­വീ­സ് ആ­രം­ഭി­ച്ചത്. ഓരോ മാ­സവും വിവി­ധ സ്‌­റ്റോ­പു­കള്‍ അ­നു­വ­ദിച്ചു­കൊ­ണ്ടു­ള്ള ഉ­ത്ത­ര­വു­ക­ളാ­ണ് അ­ധി­കൃ­തര്‍ ഇ­റ­ക്കു­ന്നത്.

RRE 603 Doing Kannur – Kasargod TT (This bus is ex EKM – Mangalore SF) Pic: Jimmy

ആ­വ­ശ്യ­ത്തിന് ഓര്‍­ഡിന­റി, ലി­മിറ്റ­ഡ് സ്‌­റ്റോ­പ് ബ­സു­ക­ളില്ലാ­ത്ത­തി­നാ­ലാ­ണ് ടി.ടി­ക്ക് പ്ര­ധാ­ന­കേ­ന്ദ്ര­ങ്ങ­ളി­ലെല്ലാം സ്റ്റോ­പ്പ­നു­വ­ദി­ക്കേ­ണ്ടി വ­ന്ന­തെ­ന്നാ­ണ് അ­ധി­കൃ­ത­രു­ടെ വി­ശ­ദീ­ക­രണം. ടി.ടി ‘ഓര്‍­ഡി­നറി’ ആ­യ­തോ­ടെ വ­രു­മാ­ന­ത്തിലും ഗ­ണ്യമാ­യ ഇ­ടി­വാ­ണ് സം­ഭ­വി­ച്ചത്. ടൗണ്‍ ടു ടൗണ്‍ സര്‍­വീ­സി­ന് കൂ­ടു­തല്‍ സ്‌­റ്റോ­പ് അ­നു­വ­ദി­ക്കു­ന്ന­ത് സ്വ­കാ­ര്യ ബ­സ് ലോ­ബി­യെ സ­ഹാ­യി­ക്കാ­നാ­ണെ­ന്ന ആ­ഷേ­പവും ശ­ക്തമാണ്. ക­ഴി­ഞ്ഞ ഒ­ന്ന­ര മാ­സ­ത്തി­നി­ടെ­ മൂ­ന്നു അ­ഭ്യര്‍ത്ഥന സ്റ്റോ­പ്പു­ക­ളാണ് ഈ റൂ­ട്ടില്‍ ടൗണ്‍ ടു ടൗണ്‍ സര്‍­വ്വീ­സി­ന് അ­നു­വ­ദി­ച്ചി­രി­ക്കു­ന്നത്. പ­രി­യാ­രം മെ­ഡി­ക്കല്‍ കോ­ളേ­ജി­ന് സ­മീപ­ത്തെ ആ­യുര്‍വേ­ദ മെ­ഡി­ക്കല്‍ കോ­ളേ­ജി­ലും ക­ഴി­ഞ്ഞ ദിവ­സം സ്‌­റ്റോ­പ് അ­നു­വ­ദിച്ചു.

മൂ­ന്നു മ­ണി­ക്കൂ­റാ­ണ് റ­ണ്ണിം­ഗ് സ­മ­യ­മെ­ങ്കിലും സ്റ്റോ­പ്പു­കള്‍ കൂ­ടു­കയും ഗ­താ­ഗ­ത­കു­രു­ക്ക് പ­തി­വാ­കു­കയും ചെ­യ്­ത­തോ­ടെ മൂ­ന്ന­ര മ­ണി­ക്കൂ­റി­ലേ­റെ­യെ­ടു­ത്താ­ണ് ഇ­പ്പോള്‍ ടി.ടി. ബ­സു­കള്‍ ല­ക്ഷ്യ­സ്ഥാന­ത്ത് എ­ത്തു­ന്നത്. അ­തേ സമ­യം സ്‌­റ്റോ­പ്പു­ക­ളില്‍ നിര്‍­ത്താ­തെ സ്വ­കാ­ര്യ ലി­മിറ്റ­ഡ് സ്റ്റോ­പ്പ് ബ­സു­കള്‍ ഇ­തില്‍ കുറ­ച്ചു സ­മ­യ­മെ­ടുത്ത് ക­ണ്ണൂര്‍-കാസര്‍­കോ­ട് റൂ­ട്ടില്‍ ഓ­ടി­യെ­ത്തുന്നു. നി­രവ­ധി സ്വ­കാ­ര്യ ബ­സു­കള്‍­ക്ക് ഫാ­സ്റ്റ്, സൂ­പ്പര്‍ ഫാ­സ്റ്റ്, പെര്‍­മി­റ്റു­കള്‍ ഈ റൂ­ട്ടില്‍ നല്‍­കു­കയും ചെ­യ്തു. സൂ­പ്പര്‍­ഫാ­സ്റ്റ്, ഫാ­സ്റ്റ് ബ­സു­ക­ളുടെ അധി­ക സ്റ്റോ­പ്പു­കളും വ­ന്ന­തോ­ടെ കെ.എ­സ്.ആര്‍.ടി.സി. ഈ ലാ­ഭ­ക­രമാ­യ റൂ­ട്ടിലും ന­ഷ്ട­ത്തി­ലേ­ക്ക് മൂ­ക്കു­കു­ത്തു­ക­യാണ്.­

ക­ണ്ണൂര്‍, ത­ല­ശേരി, പ­യ്യ­ന്നൂര്‍, കാ­ഞ്ഞ­ങ്ങാട്, കാസര്‍­കോ­ട് ഡി­പ്പോ­ക­ളില്‍ നി­ന്നെല്ലാം കെ.എ­സ്.ആര്‍.ടി.സി. ഈ റൂ­ട്ടു­ക­ളില്‍ ടൗണ്‍ ടു ടൗണ്‍ സര്‍­വീസ് ഓ­പ്പ­റേ­റ്റ് ചെ­യ്യു­ന്നുണ്ട്. ഒ­രു ബ­സി­ന് ദി­നം­പ്ര­തി പ­തി­നാ­യി­രം രൂ­പ­ക്ക് മു­ക­ളില്‍ വ­രു­മാ­ന­വു­ണ്ടാ­യി­രു­ന്നു.

എ­ന്നാല്‍ സ്റ്റോ­പ്പു­ക­ളു­ടെ എ­ണ്ണം കു­ട്ടി ഓര്‍­ഡിനറി സ്റ്റോ­പ്പ് ബ­സു­ക­ളു­ടെ നി­ല­വാ­ര­ത്തി­ലേക്ക് ഈ സര്‍­വീ­സി­നെയും അ­ധി­കൃ­തര്‍ മാ­റ്റി­യ­തോ­ടെ സ്വ­കാ­ര്യ ബ­സു­കള്‍­ക്ക് കൂ­ടു­തല്‍ യാ­ത്ര­ക്കാ­രെ ല­ഭിച്ചു­കൊ­ണ്ടി­രി­ക്കു­ക­യാണ്. ദീര്‍ഘ ദൂ­ര യാ­ത്ര­ക്കാ­രാ­ണ് ഇ­തു­മൂ­ലം ഏ­റെ­വ­ല­യുന്നത്‌.

സ്‌­റ്റോ­പ്പു­ക­ള്‍ കൂ­ടി­യ­തോ­ടെ ജീ­വ­ന­ക്കാര്‍­ക്ക് ട്രി­പ്പ് അ­വ­സാ­നി­പ്പിച്ച് അ­ടു­ത്ത ട്രിപ്പ് ആ­രം­ഭി­ക്കു­ന്ന­തി­നി­ട­യ്­ക്ക് ഭക്ഷ­ണം ക­ഴി­ക്കാന്‍­പോലും സാ­ധി­ക്കു­ന്നി­ല്ലെ­ന്ന പ­രാ­തിയും നി­ല­വി­ലുണ്ട്.

Source: Kvartha

5 Comments

  1. mithun July 28, 2012 at 1:25 PM - Reply

    This is real hidden agenda to loose a well maintained route in Malabar region. No doubt, now let see till ow many months/days this route will survive.

  2. Ani ch July 30, 2012 at 10:13 AM - Reply

    Angane Ayurveda college lum stop koduthui alle?…..Entha Parayka….Mikkavarum Nammal Eee KSRTC nannakkal paripadi upekshikendi varumallo?….1 month b4 vare Ini a route l stop kodukkan place illallo enna aswasamayirunnu…..Ake 3-4 alkarkku nilkkavunna oru waiting shed matram ulla avide TT ku stop kodutha CONGRESS kara…….Ningal Thinnu mudikk……Nashippikk….Ini backi ulla PVT nu koode Superfast permit um kodukk……’

    eee KSRTC enna prashthanam Athinte avasana Kalathodu adukkukayanu…..Kandille Bathery l kure avanmar kashu kattu mudichittu nammude Bahumanapetta Mukya mantriyo ……oruthanum thirinju nokkiyittilllaaa…

    Arodu parayan?……Ennal ee valiya Thozhilali union karkku verum Prathishedham nadathan matrame ariyuka ullo?……Azhimathi kku enthu party?

  3. Anoop Kottayam August 1, 2012 at 6:48 PM - Reply

    Why KSRTC can’t start new ordinary services in Kannurr-Kanhangad route instead of allowing dozens of new stops for Kannur-Kasargod TT?

  4. mithun August 2, 2012 at 7:08 PM - Reply

    It is very clear. They want to wipe out ksrtc from the route.

  5. Ani Ch August 3, 2012 at 1:40 PM - Reply

    I remember, when they started TT in KNR-KGD route in 1998, it was a time number of PVTs vanished from the route.(first they started KNR-KGD LS, and as a new type of service, TTs introduced.)
    At that tme TT has stops at
    KNR-(B/s,AKG,Puthiyatheru)-Taliparamba-Pilathara-payyanur-Chervathur-Nileswar-Kanhangad-Poinachi-Cherkala-KGD(Civilstation,PVT b/s).

    Then request stop at Pariyaram Medi..College,its necessary…..Then at Dharmasala(for Parasinikadavu.KNR University, KAP…..no problem good decision)….
    At that time, passengers tried to jump out of the bus at Mavunkal(a junction near kanhangad), and for getting into the bus, the drivers slow down the bus at the hump….anyway mavunkal is also a good request stop for TT without any cost(I think, now also there is no req stop at Mavunkal)….

    But the stops at Payyanur colege,Kalikadavu, etc are waste..

Leave A Response