Kochites Not To Get Night Bus Services Soon





നഗരത്തിലെ രാത്രി യാത്ര ദുരിതത്തിനു പരിഹാരമാകുമെന്നു പ്രതീക്ഷിച്ചിരുന്ന നൈറ്റ് സര്‍വീസ് പദ്ധതി കെഎസ്ആര്‍ടിസി ഉപേക്ഷിക്കുന്നു. സ്വകാര്യ ബസ് ലോബിയുടെ ഇടപെടലിനെ തുടര്‍ന്നാണു രാത്രികാല സര്‍വീസ് ആരംഭിക്കാനുള്ള നീക്കം ഉപേക്ഷിക്കുന്നത്.

നൈറ്റ് സര്‍വീസിനായി കണ്ടെത്തിയ ബസുകള്‍ ശബരിമല സര്‍വീസിന് ഉപയോഗിക്കാനാണ് ഇപ്പോഴത്തെ തീരുമാനം. കെഎസ്ആര്‍ടിസി നഗരത്തില്‍ തിരുകൊച്ചി സര്‍വീസ് ആരംഭിച്ചപ്പോള്‍ വരുമാനത്തില്‍ ഗണ്യമായ കുറവ് ഉണ്ടായെന്നും നൈറ്റ് സര്‍വീസ് കൂടി ആരംഭിച്ചാല്‍ കൂടുതല്‍ പ്രതിസന്ധിയിലാകുമെന്നും ചൂണ്ടിക്കാട്ടി സ്വകാര്യ ബസ് ഉടമകള്‍ വകുപ്പില്‍ സമര്‍ദം ചെലുത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണു രാത്രിയിലെ യാത്രാക്ലേശത്തിനു പരിഹാരമാകുന്ന പദ്ധതി ഉപേക്ഷിക്കുന്നത്.

രാത്രി ഏഴു മുതല്‍ ആരംഭിക്കുന്ന സര്‍വീസ് രാത്രി വൈകിയും തുടരാനാണ് നിശ്ചയിച്ചിരുന്നത് . പ്രൈവറ്റ് ബസുകള്‍ക്ക് ഏറ്റവും കൂടുതല്‍ കളക്ഷന്‍ ലഭിക്കുന്ന സ മയമാണ് വൈകിട്ട് അഞ്ച് മുതല്‍ 8.30 വരെ. ഈ സമയത്ത് കെഎസ്ആര്‍ടിസി സര്‍വീസ് ആരംഭിച്ചാല്‍ തങ്ങളുടെ ക ലക്ഷനെ ബാധിക്കുമെന്നതി നാലാണ് സ്വകാര്യ ബസുകള്‍ പദ്ധതിയെ എതിര്‍ത്തത്. കെഎസ്ആര്‍ടിസി കൊച്ചിക്ക് പുതുതായി അനുവദിച്ച ബസുകള്‍ ഉപയോഗപ്പെടുത്തിയാണ് സര്‍വീസ് ആരംഭിക്കുവാന്‍ ഉദ്ദേശിച്ചിരുന്നത്. ബസുകള്‍ നഗരത്തില്‍ എത്തുന്ന മുറയ്ക്ക് സര്‍വീസ് ആരംഭിക്കുമെന്ന് കെഎസ്ആര്‍ടിസ് വൃത്തങ്ങള്‍ അറിയിച്ചിരുന്നു.

എന്നാല്‍ കെഎസ്ആര്‍ടിസി കൊച്ചിയിലേക്ക് പുതുതായി അനുവധിച്ച് 80 ബസുകളില്‍ ഭൂരിഭാഗവും ശബരിമല സര്‍വീസിനായി ഷെഡ്യൂള്‍ ചെയ്തിരിക്കുന്നു.

രാത്രിയില്‍ സ്വകാര്യ ബസുകള്‍ ട്രിപ്പുകള്‍ മുടക്കുന്നതു പതിവാണ്. കൂടാതെ നഗത്തിലെ പല കേന്ദ്രങ്ങളിലേക്കും രാത്രി സ്വകാര്യബസുകള്‍ സര്‍വീസുകള്‍ നടത്തുന്നുമില്ല. ഇതേ തുടര്‍ന്നാണ് നൈറ്റ് സര്‍വീസ് നടത്തുവാന്‍ കെഎസ്ആര്‍ടിസി തീരുമാനിച്ചത് . ആദ്യഘട്ടമെന്ന നിലയില്‍ ഏതാനും ബസുകള്‍ ഉപയോഗിച്ച് ട്രയ്ല്‍ റണ്‍ നടത്താനും നിശ്ചയിച്ചിരുന്നു.

വൈറ്റില മൊബിലിറ്റി ഹബ്ബും സൗത്ത് സ്റ്റാന്‍റും കേന്ദ്രീകരിച്ചാണ് സര്‍വീസ് നടത്താന്‍ തീരുമാനിച്ചത്. ഇതിനായി മറ്റു ഡിപ്പോകളില്‍ നിന്നും ഡ്രൈവര്‍മാരെയും കണ്ടക്റ്റര്‍മാരുടെയും ഉപയോഗപ്പെടുത്തുമെന്നും അറിയിച്ചിരുന്നു. കൂടാതെ നഗരത്തിലെ പുതിയ റൂട്ടുകള്‍ കണ്ടെത്തി സര്‍വീസ് നടത്തുന്ന കാര്യവും പരിഗണനയിലുണ്ടായിരുന്നു. സ്വകാര്യ ബസ് ലോബിയുടെ ഇടപെടല്‍ മൂലം നടപടികള്‍ എങ്ങുമെത്തിയില്ല.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് സര്‍വീസ് ഉണ്ടായിരുന്നു അതേ റൂട്ടുകളിലാണ് ഇപ്പോള്‍ നഗരത്തില്‍ ബസ് സര്‍വീസ് നടക്കുന്നത്. നഗര ഗതാഗത നിയമം അനുസരിച്ച് മേയര്‍ അധ്യക്ഷനായ കമ്മിറ്റിയാണ് പുതിയ റൂട്ടുകള്‍ നിശ്ചയിക്കുന്നത്.

ഇത്തരത്തില്‍ പുതിയ റൂട്ടുകള്‍ കണ്ടെത്തി നൈറ്റ് സര്‍വീസുകള്‍ ഉപയോഗപ്പെടുത്താനും തീരുമാനിച്ചിരുന്നു. ഗതാഗതവകുപ്പിന്‍റെ നേതൃത്വത്തില്‍ പുതിയ റൂട്ടുകള്‍ കണ്ടെത്തുന്നതിനുള്ള ഒരു ശ്രമവും നടന്നിട്ടില്ല.

Source: Metro Vartha

One Comment

  1. Dileep October 31, 2012 at 7:37 PM - Reply

    nammude keralathine daivathinu polum nannakkan pattathilla atrakku visham manu nammude politician ( left or right ) manassil.

    kochi metro will run only in paper.

    we now remember the great LEADER.
    if he alive and runs the govt kochi metro vandi eppo oodiyane

Leave A Response