കെഎസ്ആര്‍ടിസിക്ക് വടക്കന്‍ ജില്ലകളില്‍ സര്‍വീസുകളുടെ കുറവ്. താരതമ്യേന തിരക്കുള്ള വടക്കന്‍ ജില്ലകളിലെ കുറവ് 1605 സര്‍വീസുകള്‍. ജനസംഖ്യ കൂടുതലുള്ള മലപ്പുറം ജില്ലയില്‍ മാത്രം കുറവുള്ളത് 554 ബസ്. വിവരാവകാശ പ്രകാരം കെഎസ്ആര്‍ടിസി നല്‍കിയ രേഖകളിലാണ് ഇക്കാര്യം വ്യക്തമാകുന്നത്.
6179 സര്‍വീസുകളാണ് കെഎസ്ആര്‍ടിസി സംസ്ഥാനത്തു നടത്തുന്നത്. ഇതില്‍ 4496 ബസുകള്‍ എറണാകുളം മുതല്‍ തെക്കോട്ടുള്ള ജില്ലകളിലാണ് സര്‍വീസ് നടത്തുന്നത്. തൃശൂര്‍ മുതല്‍ കാസര്‍ഗോഡ് വരെ വടക്കോട്ടുള്ള ജില്ലകളിലേക്ക് ആകെയുള്ളത് 1683 സര്‍വീസുകള്‍ മാത്രം.
ഏതു പാതിരാത്രിയിലും തിരക്കുള്ള തൃശൂര്‍-പാലക്കാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ പെരിന്തല്‍മണ്ണ, വടകര, സുല്‍ത്താന്‍ ബത്തേരി, തലപ്പിള്ളി റൂട്ടുകളില്‍ യാത്രാക്ലേശം രൂക്ഷമായി തുടരുമ്പോഴാണ് സര്‍വീസുകളിലുള്ള ഈ അസമത്വം നിലനില്‍ക്കുന്നത്.
സര്‍വീസുകള്‍ അനുവദിക്കാതെ സര്‍ക്കാര്‍ യാത്രക്കാരെ അവഗണിക്കുമ്പോള്‍ ഇതേ സ്റ്റാന്‍ഡുകളുടെ മുന്നില്‍ നിന്നു സര്‍വീസ് നടത്തി സ്വകാര്യ സര്‍വീസുകള്‍ ലാഭം കൊയ്യുകയാണ്. ഓരോ ജില്ലകളിലുമുള്ള ബസുകളുടെ കുറവ് ഇങ്ങനെ. മലപ്പുറം-554, കോഴിക്കോട്-336, പാലക്കാട്-312, തൃശൂര്‍-187, കണ്ണൂര്‍-183, കാസര്‍ഗോഡ്-123 എന്നിങ്ങനെയാണ്. ലിമിറ്റഡ് സ്റ്റോപ് ബസുകള്‍ ഏറെക്കുറെ പിടിച്ചെടുത്ത വടക്കന്‍ ജില്ലകളിലെ റൂട്ടുകളില്‍ ബസുകളുടെ മത്സര ഓട്ടവും പണിമുടക്കുണ്ടായാല്‍ ജനം വലയുന്നതും സ്ഥിരം കാഴ്ച.
ഫാസ്റ്റ് പാസഞ്ചര്‍, സൂപ്പര്‍ ഫാസ്റ്റ് ബസുകളാണ് ഇവിടേക്ക് കെഎസ്ആര്‍ടിസി നടത്തുന്ന സര്‍വീസുകളില്‍ ഭൂരിഭാഗവും. വടക്കന്‍ ജില്ലകള്‍ക്കുള്ളില്‍ സര്‍വീസ് നടത്താന്‍ കെഎസ്ആര്‍ടിസിക്ക് ലോക്കല്‍ സര്‍വീസുകളുമില്ല. ഒരു സ്വകാര്യ ബസ് (36 സീറ്റ്, 50 ലിറ്റര്‍ ഡീസല്‍) ഈ റൂട്ടുകളിലോടി ഒരു ദിവസം ഉണ്ടാക്കുന്ന ലാഭം 4000 രൂപ വരെ.
എന്നാല്‍, കെഎസ്ആര്‍ടിസി നിരത്തുന്നത് നഷ്ടങ്ങളുടെ കണക്ക്. ഒരു കെഎസ്ആര്‍ടിസി ബസിന് 1692 രൂപയാണ് പ്രതിദിന നഷ്ടം. 2010-2011 വര്‍ഷത്തില്‍ കെഎസ്ആര്‍ടിസിയുടെ മൊത്തം നഷ്ടം 381.62 കോടിയാണ്. അതായത് കേരളത്തിലെ ജനസംഖ്യ കണക്കാക്കിയാല്‍ ഒരാള്‍ക്ക് 114.30 രൂപ നഷ്ടവും ഒപ്പംയാത്രാ ക്ലേശവും.
ജനസംഖ്യാനുപാതികമായി കണക്കാക്കിയാല്‍ 5403 പേര്‍ക്ക് ഒരു ബസ് വീതമാണ് ഇപ്പോള്‍ കെഎസ്ആര്‍ടിസി നല്‍കുന്നത്.
ജനസംഖ്യ നോക്കിയാല്‍ 3288 സര്‍വീസുകളാണ് വടക്കന്‍ ജില്ലകള്‍ക്കു ലഭിക്കേണ്ടത്. സര്‍വീസ് നടത്തുന്നത് 1683മാത്രം. പുതിയതായി ഒരു സര്‍വീസും ലഭിച്ചില്ല. തെക്കന്‍ ജില്ലകളിലേക്കു വേണ്ടത് 2891 സര്‍വീസുകള്‍. ലഭിച്ചത് 4496 സര്‍വീസ്.
ഇപ്പോള്‍ ഒരു ബസും കട്ടപ്പുറത്തില്ല എന്നാണ് കെഎസ്ആര്‍ടിസി നല്‍കിയ മറുപടി. പുതുതായി വാങ്ങിയ 625 ചേസുകളില്‍ 411 എണ്ണം ബോഡി കെട്ടി നിരത്തിലിറങ്ങി. അയ്യന്തോള്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന നേര്‍വഴി സംഘടനാ സെക്രട്ടറി ടി.കെ. നവീനചന്ദ്രനാണ് വിവരാവകാശപ്രകാരം സര്‍വീസുകളുടെ കണക്കെടുത്തത്.
സര്‍വീസുകളിലെ അസമത്വം നീക്കി ജനങ്ങളുടെ യാത്രാക്ലേശം പരിഹരിക്കണമെന്നു നേര്‍വഴി സംഘടന ആവശ്യപ്പെട്ടു.
Source: Metro Vartha





KSRTC are not interested in routes where they can make some collection. Instead they are running empty buses to Southern districts. For instance we can see a chain of various services to Kottarakkara from/through Thrissur from 9 AM to 12 Noon. It looks like many services were initiated to Kottarakkara when BKP and his son were the ministers. Why should KSRTC suffer loss because of such worst interest of these politicians ? Its time to change. Otherwise this is going to rot !