KSRTC “Breaking” Chain Services From Pathanamthitta





കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍നിന്നുള്ള ചെയിന്‍ സര്‍വീസുകള്‍ അന്ത്യശ്വാസം വലിക്കുന്നു. പത്തനംതിട്ടയില്‍നിന്ന് പുനലൂരിലേക്കുള്ള ചെയിന്‍ സര്‍വീസ് പൂര്‍ണമായും നിലച്ചു. മറ്റ് സര്‍വീസുകളും കട്ടപ്പുറത്താവുന്ന നിലയിലാണ് നീങ്ങുന്നത്.

പുനലൂരിലേക്കുള്ള ആറ് ചെയിന്‍ സര്‍വീസുകളില്‍ അഞ്ചെണ്ണവും മുടങ്ങുകയാണ്. ഡ്രൈവര്‍മാരുടെ അഭാവവും നല്ല ബസില്ലാത്തതുമാണ് കാരണമായി അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്.

പൊന്‍കുന്നം, മുണ്ടക്കയം എന്നിവിടങ്ങളില്‍നിന്ന് പത്തനംതിട്ട വഴി പുനലൂരിലേക്ക് ചെയിന്‍ സര്‍വീസ് നടക്കുന്നുണ്ട്. 18 ചെയിന്‍ സര്‍വീസുകളാണ് ഇത്തരത്തില്‍ നടത്തുന്നത്. സ്വകാര്യ ബസ് ലോബികളെ സഹായിക്കാനാണെന്ന ആരോപണത്തിന് ആക്കം കൂട്ടുന്ന വിധത്തിലാണ് പത്തനംതിട്ടയില്‍നിന്നുള്ള വിവിധ ചെയിന്‍ സര്‍വീസുകള്‍ മുറിയുന്നത്.

കാര്യക്ഷമമായി നടക്കുന്ന പത്തനംതിട്ട-ചെങ്ങന്നൂര്‍ ചെയിന്‍ സര്‍വീസ് തകര്‍ക്കാന്‍ ആസൂത്രിത നീക്കം നടക്കുന്നുണ്ട്. പുനലൂരിലേക്കും ചെങ്ങന്നൂരിലേക്കും സര്‍വീസ് നടത്തുന്ന ബസുകള്‍ക്ക് ശരാശരി 7000 രൂപ കലക്ഷന്‍ ലഭിക്കുമെന്നിരിക്കേ സര്‍വീസുകള്‍ വെട്ടിക്കുറക്കുന്നതിന് ന്യായീകരണമില്ല.
ശബരിമല സീസണ്‍ പടിവാതില്‍ക്കല്‍ എത്തി നില്‍ക്കേ ചെയിന്‍ സര്‍വീസുകള്‍ അവതാളത്തിലായത് യാത്രാക്ളേശം രൂക്ഷമാക്കും.

Source: Madhyamam

2 Comments

  1. Vijayan vasudevan October 27, 2012 at 3:37 PM - Reply

    Chilarude bharanakalathu ithu sthiram pathivanu. Private bus lobiye sahayikkalanu evarude pani. ksrtc-ye arkkum nannakkan pattilla.

  2. jeril thomas October 28, 2012 at 5:55 PM - Reply

    punaloor-kanjirapally chain service pathivai mudangunnu. velliyazhchakalum avadhi divasangalude munpulla divasavum ee busukal asuthrithamai mudakkunnu..

Leave A Response