Mangalam has published an article about the topic “കെ.എസ്.ആര്‍.ടി.സി. കണ്ടക്‌ടര്‍ 7 വര്‍ഷംകൊണ്ട് 18 ലക്ഷം തട്ടി“.
This post is written in Malayalam and those who are not able to read this are requested to install the Malayalam font in their computer. Click hereto download and Paste it in “Font” folder of Control Panel.
കൊല്ലം :കെ.എസ്.ആര്‍.ടി.സിയുടെ ബംഗളുരു സൂപ്പര്‍ ഡീലക്‌സ് സര്‍വീസിന്റെ മറവില്‍ ഏഴുവര്‍ഷത്തിനിടെ 18 ലക്ഷം രൂപയുടെ തിരിമറി നടത്തിയ കെ.എസ്.ആര്‍.ടി.സി. മുന്‍ കണ്ടക്‌ടര്‍ക്കെതിരേ കൊല്ലം വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്‌ഷന്‍ ബ്യൂറോ കേസെടുത്തു. തട്ടിപ്പ് പുറത്തായതിനെത്തുടര്‍ന്നു സര്‍വീസില്‍ നിന്നു പിരിച്ചുവിട്ട എഴുകോണ്‍ കോളന്നൂര്‍ വാലുതുണ്ടില്‍ വീട്ടില്‍ സുദേവനെ(52)തിരെയാണു കേസെടുത്ത് അന്വേഷണം തുടങ്ങിയത്.
ദീര്‍ഘദൂര സര്‍വീസ് നടത്തുമ്പോള്‍ ടിക്കറ്റ് നിരക്കില്‍ കിട്ടുന്ന പണം യാത്രയ്‌ക്കിടെ മറ്റു ഡിപ്പോകളില്‍ അടയ്‌ക്കാന്‍ സാധിക്കുന്ന അദര്‍ ഡിപ്പോ കാഷ് റെമിറ്റന്‍സ്(ഒ.ഡി.സി.) സംവിധാനം ദുരുപയോഗപ്പെടുത്തിയാണു സുദേവന്‍ വെട്ടിപ്പ് നടത്തിയിരുന്നത്.
കൊട്ടാരക്കര ഡിപ്പോയില്‍ കണ്ടക്‌ടറായിരുന്നപ്പോഴാണു ക്രമക്കേട്. കൊട്ടാരക്കര ബംഗളുരു സൂപ്പര്‍ ഡീലക്‌സില്‍ ജോലി ചെയ്‌തിരുന്ന സുദേവന്‍ പാലക്കാട്, തൃശൂര്‍ ഡിപ്പോകളില്‍ എത്തുമ്പോള്‍ ഒ.ഡി.സി. സംവിധാനത്തില്‍ പണം അടച്ചിരുന്നു. ബംഗളുരുവിലേക്കും തിരികെയുമുള്ള യാത്രാമധ്യേയാണു പണം അടയ്‌ക്കാറുണ്ടായിരുന്നത്. മൂവായിരം രൂപ അടയ്‌ക്കുമ്പോള്‍ കിട്ടുന്ന രസീത് കൊട്ടാരക്കര ഡിപ്പോയില്‍ തിരികെയെത്തുമ്പോള്‍ 13,000 രൂപയെന്നു തിരുത്തി ഡിപ്പോ അധികൃതര്‍ക്കു നല്‍കുകയായിരുന്നു പതിവ്. 2003 മുതല്‍ 2009 വരെ വെട്ടിപ്പു നടത്തിയിരുന്നതായി പ്രാഥമിക അന്വേഷണത്തില്‍ വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്.
ഒ.ഡി.സി. അടയ്‌ക്കുന്ന ഡിപ്പോയില്‍ നിന്നു രസീതിന്റെ കാര്‍ബണ്‍ കോപ്പി സര്‍വീസ് നടത്തുന്ന ഡിപ്പോയില്‍ അയച്ചുകൊടുക്കാറുണ്ട്. കണ്ടക്‌ടര്‍ ഹാജരാക്കുന്ന രസീതുമായി കാര്‍ബണ്‍ രസീത് ഒത്തുനോക്കണമെന്നാണു വ്യവസ്‌ഥ. സുദേവന്‍ പാലക്കാട്, തൃശൂര്‍ ഡിപ്പോകളില്‍ അടയ്‌ക്കുന്ന പണത്തിനുള്ള രസീതിന്റെ കാര്‍ബണ്‍ കോപ്പി കൊട്ടാരക്കര ഡിപ്പോയില്‍ എത്തിയിരുന്നില്ല. ഇതിലും ക്രമക്കേടു നടന്നതായി സംശയിക്കുന്നു. ഇതിനിടെ കൊട്ടാരക്കര ഡിപ്പോയിലെ ടിക്കറ്റ് ആന്‍ഡ് കാഷ് വിഭാഗം ക്ലാര്‍ക്കിന് സുദേവന്‍ ഹാജരാക്കിയ രസീതിലെ തിരുത്ത് കണ്ട് സംശയം തോന്നിയതാണു വെട്ടിപ്പു പുറത്താകാന്‍ ഇടയാക്കിയത്.
.എസ്.ആര്‍.ടി.സി. അധികൃതര്‍ പാലക്കാട് ഡിപ്പോയുമായി ബന്ധപ്പെട്ടപ്പോള്‍ കണക്കില്‍ തിരിമറി നടന്നതായി വ്യക്‌തമായി. സസ്‌പെന്‍ഷനിലായ ഇയാളെ അന്വേഷണത്തില്‍ കുറ്റക്കാരനെന്നു കണ്ട് കഴിഞ്ഞ 15നു പിരിച്ചുവിട്ടു. മൊത്തം 18,42,300 രൂപയുടെ തിരിമറി നടന്നിട്ടുണ്ട്.
ആഴ്‌ചയില്‍ ഒരു തവണ മാത്രം ജോലിയുള്ള ഇയാള്‍ പലപ്പോഴും ഒന്നിലധികം തവണ ഡ്യൂട്ടി ചോദിച്ചുവാങ്ങി പോയിരുന്നു. സര്‍വീസൊന്നിനു 25000 രൂപ വരുമാനമുള്ള ബസില്‍ ഏഴുവര്‍ഷം തിരിമറി നടന്നിട്ടും കണ്ടെത്താനാകാതിരുന്നതു ദുരൂഹമാണ്. കെ.എസ്.ആര്‍.ടി.സിയില്‍ ചെക്കിംഗ് ഇന്‍സ്‌പെക്‌ടറായിരുന്ന പിതാവ് മരിച്ചതിനെത്തുടര്‍ന്നു 1987ലാണു സുദേവന് ആശ്രിത നിയമനം ലഭിച്ചത്. തട്ടിപ്പില്‍ മറ്റ് ഉദ്യോഗസ്‌ഥര്‍ക്കു പങ്കുണ്ടോയെന്നും വിജിലന്‍സ് അന്വേഷിക്കും. ഡി.വൈ.എസ്.പി: എസ്.അനില്‍കുമാറിനാണ് അന്വേഷണ ചുമതല.





Not a new thing in KSRTC!!!!!
Before was selling of duplicate ticket!!!!!!!
KTR is marching ahead!!!!!!!!!!