കെഎസ്‌ആര്‍ടിസി ബസ് കാറില്‍ തട്ടിയതിനെ തുടര്‍ന്ന് ബസ് ഡ്രൈവര്‍ക്ക് കാറുടമയുടെ മര്‍ദ്ദനം. എറണാകുളത്ത് ഇന്ന് നടന്ന സംഭവത്തെ തുടര്‍ന്ന് ബസ് ഡ്രൈവര്‍ എംകെ ഷിബുവിനെ കാര്‍ ഉടമ സയന്താണ് കയ്യേറ്റം ചെയ്‌തത്. പിന്നീട് നാട്ടുകാര്‍ സയന്തിനേയും മര്‍ദ്ദിച്ചു.
കോതമംഗലത്തു നിന്നും എറണാകുളത്തേക്ക് വരികയായിരുന്ന കെ എസ് ആര്‍ ടി സി ബസായിരുന്നു കുടുംബത്തിനൊപ്പം പോകുകയായിരുന്ന സയന്തിന്റെ കാറില്‍ തട്ടിയത്. തുടര്‍ന്ന് കാറില്‍ നിന്നിറങ്ങിയ സയന്ത് ബസ് ഡ്രൈവര്‍ ഷിബുവിനെ കയ്യേറ്റം ചെയ്യുകയായിരുന്നു. ബസ് ഡ്രൈവറെ പിന്നീട് ആശുപത്രിയിലാക്കി.
ഇടിക്ക് പിന്നാലെ ഉണ്ടായ ബഹളത്തിനിടയില്‍ പിന്നിലേക്ക് എടുത്ത വണ്ടി മറ്റൊരു വാഹനത്തില്‍ ചെന്നിടിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് ഓടിക്കൂടിയ നാട്ടുകാര്‍ കാര്‍ ഡ്രൈവറെ കാറില്‍ നിന്നും വലിച്ചിറക്കി മര്‍ദ്ദിക്കുകയും ചെയ്‌തു.
Source: Mangalam




nattukkark nandi. for the car driver we will look after all legal ways . never think ksrtc drivers are bullocks.
wait and see.
Congratulations!….nattukar….