കെ.എസ്.ആര്‍.ടി.സി. നല്‍കിയ വാഗ്ദാനം പാലിക്കുന്നില്ലെന്ന് ആക്ഷേപം
ബാംഗ്ലൂരില്‍ നിന്നുള്ള ബസുകളില്‍ മൈസൂരില്‍ നിന്ന് റിസര്‍വ് ചെയ്യുന്നതിനു അമിതചാര്‍ജ് ഈടാക്കുന്നെന്ന പരാതി പരിഹരിക്കാന്‍ ബദല്‍മാര്‍ഗം ആവിഷ്‌കരിക്കുമെന്ന കേരള ആര്‍.ടി.സി.യുടെ വാഗ്ദാനം പാഴ്‌വാക്കാകുന്നു. പ്രശ്‌നത്തിന് പരിഹാരമായി ബാംഗ്ലൂരില്‍ നിന്നുവരുന്ന ബസുകളില്‍ പത്തുസീറ്റ് മൈസൂരിനായി നീക്കിവെക്കുമെന്ന് കെ.എസ്.ആര്‍.ടി.സി. അധികൃതര്‍ ഉറപ്പു നല്‍കിയിരുന്നതാണ്. എന്നാല്‍ വാഗ്ദാനം നല്‍കി ഒരു വര്‍ഷം കഴിഞ്ഞിട്ടും സ്ഥിതി പഴയതുപോലെത്തന്നെ തുടരുകയാണെന്ന് യാത്രക്കാരും മൈസൂരിലെ മലയാളി സംഘടനകളും ആരോപിക്കുന്നു. ഇതിനെതിരെ ഗതാഗതമന്ത്രിയടക്കമുള്ളവരെ സമീപിക്കാന്‍ ഒരുങ്ങുകയാണ് ഇവര്‍.
ബാംഗ്ലൂരില്‍ നിന്ന് മൈസൂര്‍ വഴി പോകുന്ന ബസുകളില്‍ യാത്ര ചെയ്യുന്നവരോട് വര്‍ഷങ്ങളായി ഈ അനീതി തുടങ്ങിയിട്ട്. മൈസൂരില്‍ നിന്ന് ടിക്കറ്റ് ബുക്കു ചെയ്യുന്നവര്‍ 140 കിലോമീറ്റര്‍ അകലെയുള്ള ബാംഗ്ലൂരില്‍ നിന്നുള്ള അതേ ചാര്‍ജ്തന്നെയാണ് ഇപ്പോഴും നല്‍കി വരുന്നത്. കിലോമീറ്റര്‍ നിരക്കില്‍ മാത്രമേ യാത്രക്കൂലി വാങ്ങാവു എന്ന ചട്ടം നിലനില്ക്കുമ്പോഴാണിത്. ഇതിനാല്‍ നൂറുരൂപയോളം യാത്രക്കാര്‍ക്ക് അധികമായി നല്‍കേണ്ടി വരുന്നുണ്ട്.
എന്നാല്‍ ഇവിടെ നിന്ന് റിസര്‍വ് ചെയ്യാതെ കയറുന്നവര്‍ക്ക് സാധാരണ നിരക്കുമാത്രം നല്‍കിയാല്‍ മതിയാകും. ബുക്കു ചെയ്യുന്ന സീറ്റുകള്‍ ബാംഗ്ലൂരില്‍ നിന്ന് ഒഴിച്ചിട്ട് വരേണ്ടിവരുന്നതിനാല്‍ ട്രിപ്പില്‍ ഭീമമായ നഷ്ടമുണ്ടാകുമെന്നും, ഇത് നികത്തുന്നതിനാണ് മൊത്തം തുക ഈടാക്കുന്നതെന്നാണ് അധികൃതരുടെ വിശദീകരണം. എന്നാല്‍ ബാംഗ്ലൂരില്‍ നിന്നെത്തുന്ന കര്‍ണാടക ആര്‍.ടി.സി.യുടെ ബസുകളില്‍ ബുക്കുചെയ്യുന്നതിന് സാധാരണ നിരക്കുമാത്രമാണ് ഈടാക്കുന്നത്. ഇതിനാല്‍ കേരള ബസുകളെ ഒഴിവാക്കി മൈസൂരില്‍ നിന്നുള്ള യാത്രക്കാര്‍ കര്‍ണാടകത്തിന്റെ ബസുകളെ ആശ്രയിക്കുന്നത് പതിവായിരുന്നു.
‘മാതൃഭൂമി’യില്‍ ഇതുസംബന്ധിച്ചു വന്ന വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ ബാംഗ്ലൂരില്‍ നിന്നുള്ള ബസുകളില്‍ മൈസൂരിലെ യാത്രക്കാര്‍ക്കായി പത്തുസീറ്റ് ബുക്കിങ്ങിനായി മാറ്റിവെക്കുമെന്ന് കെ.എസ്.ആര്‍.ടി.സി. ഉറപ്പു നല്‍കിയിരുന്നു. ഇതുസംബന്ധിച്ച് നിവേദനം നല്‍കിയ മൈസൂര്‍ കേരളസമാജം ഭാരവാഹികളോടും അധികൃതര്‍ ഇതാവര്‍ത്തിച്ചിരുന്നു. എന്നാല്‍ വാഗ്ദാനങ്ങള്‍ അടുത്തെങ്ങും നടപ്പാകാന്‍ പോകുന്നില്ലെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം.




we can’t understand why you are crying like this for small amount of 100/-. what you think about our interstate service.actually it is not meant for travelling
of passengers. but for” US” ie top officials of ksrtc,politicians, then all bloody free pass holders. your problem doesn’t affect us .so no response and solution.who cares for passengers and for what?it is keralartc and we are in loss. with problems solved it will be in profit which is a threat for our future. we will give an eg. how we solve problems. you said there is fuel shortage in kstrc,proving it there was no stock boards in pumps.our clever M D easily solved it with an unofficial order to remove no stock boards, against done will be punishable . you may not believe , but we are something!!!!!!. we = ksrtc OFFICIALS.