KSRTC Not Performing well for Motor Accident Tribunal Cases





KSRTC Not Performing well for Motor Accident Tribunal Cases, cause a big burden for the corporation. An article from Malayala Manorama.

സ്വന്തം അഭിഭാഷകന്‍ കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്നു മോട്ടോര്‍ വാഹന കേസുകളില്‍ കെഎസ്ആര്‍ടിസി തോറ്റു തുന്നംപാടുന്നു. ഇതുവഴി കോര്‍പറേഷനു ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായത്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഹൈക്കോടതിയിലടക്കം സംസ്ഥാനത്തെ വിവിധ കോടതിയിലെത്തിയ 129 കേസുകളില്‍ 89 കേസിലും കെഎസ്ആര്‍ടിസി തോറ്റു. ഇത്രയും കേസുകള്‍ മാത്രമേ ഇതുവരെ വിചാരണയ്ക്ക് എത്തിയുള്ളുവെന്നതാണു മുഴുവന്‍ കേസിലും തോല്‍ക്കാതിരിക്കാനുള്ള കാരണം.

അഭിഭാഷകന്റെ വീഴ്ച ചൂണ്ടിക്കാട്ടി ഹൈക്കോടതിയിലെ ലെയ്സണ്‍ ഓഫിസര്‍ കെഎസ്ആര്‍ടിസി മാനേജിങ് ഡയറക്ടര്‍ക്കു കത്ത് നല്‍കി. എറണാകുളത്തെ പി.കെ. ബഹന്നാനെയാണു കെഎസ്ആര്‍ടിസിയുടെ ഹൈക്കോടതിയിലെ സ്റ്റാന്‍ഡിങ് കോണ്‍സലായി ഈ സര്‍ക്കാര്‍ നിയമിച്ചത്. എന്നാല്‍ വിവിധ ആരോഗ്യപ്രശ്നങ്ങള്‍ കാരണം അദ്ദേഹം കേസുകള്‍ക്കു ഹാജരാകുന്നില്ലെന്നു ലെയ്സണ്‍ ഓഫിസര്‍ എംഡിക്കുള്ള കത്തില്‍ ചൂണ്ടിക്കാട്ടി.

പകരം അദ്ദേഹത്തിന്റെ ജൂനിയറായ രണ്ടു അഭിഭാഷകരാണു കോര്‍പറേഷനു വേണ്ടി ഹാജരാകുന്നത്. ഇതുവരെ ഒരു കേസില്‍ മാത്രമാണ് അദ്ദേഹം ഹാജരായത്. കോര്‍പറേഷന്‍ തോറ്റ നാലു കേസുകളില്‍ അപ്പീല്‍ നല്‍കാന്‍ ഏല്‍പ്പിച്ചെങ്കിലും ഒരു കേസില്‍ മാത്രമാണ് അപ്പീല്‍ നല്‍കിയത്. അതിലും അനുകൂല ഉത്തരവ് ഉണ്ടായില്ല. കോര്‍പറേഷന്‍ നിയമിച്ച അഭിഭാഷകന്‍ നേരിട്ടു ഹാജരാകാത്തതിനാല്‍ പല കേസിലും പ്രതികൂല വിധി ഉണ്ടാകാന്‍ സാധ്യതയുണ്ട്. ജൂനിയര്‍ അഭിഭാഷകരെ കേസ് നടത്താന്‍ ചുമതലപ്പെടുത്തുന്നതു കോര്‍പറേഷനുമായുള്ള കരാറിനു വിരുദ്ധമാണ്. അതിനാല്‍ ഉചിത നടപടി ഉടന്‍ കൈക്കൊള്ളണമെന്നാണു ലെയ്സണ്‍ ഓഫിസറുടെ കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

One Comment

  1. pdcma June 22, 2012 at 7:33 PM - Reply

    this should happen because we want always to cry firm is on loss.we will lose this chance if we gain this cases .thanks to that advocate.expecting him to be our next m d. this is not humiliate anybody. but …
    but,how.. how will we express our dismay? such a potential sector running to loss. angh! poomala in monkey’ s hand.

Leave A Response