News From Mathrubhumi
ബ്രേക്ക്ഡൗണായ ബസിന് പകരം ബസ് വരാന്‍ വൈകിയത് ചോദ്യം ചെയ്ത യാത്രക്കാരെ കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ സംഘം ചേര്‍ന്ന് മര്‍ദിച്ചു. സ്ത്രീകളുള്‍പ്പെടെയുള്ള യാത്രക്കാര്‍ക്ക് മര്‍ദനമേറ്റു.
വികാസ് ഭവന്‍ ഡിപ്പോയില്‍ ചൊവ്വാഴ്ച രാത്രി എട്ട് മണിക്കായിരുന്നു സംഭവം. തമ്പാനൂര്‍ സെന്‍ട്രല്‍ ഡിപ്പോയില്‍ നിന്നും രാത്രി ഏഴിന് പുറപ്പെട്ട മാനന്തവാടി ബസാണ് ബ്രേക്ക്ഡൗണായത്. ഓവര്‍ ബ്രിഡ്ജ് കഴിഞ്ഞയുടന്‍ ബസിന്റെ എഞ്ചിന്‍ ചൂടാകാന്‍ തുടങ്ങി. പി.എം.ജി. എത്തിയതും ബസ് നിന്നു. സമീപമുള്ള വികാസ് ഭവന്‍ ഡിപ്പോയിലേക്ക് മാറ്റി. മറ്റ് ബസ്സുകളില്‍ യാത്ര തുടരാന്‍ യാത്രക്കാരോട് കെ.എസ്.ആര്‍.ടി.സി അധികൃതര്‍ ആവശ്യപ്പെട്ടു. എന്നാല്‍ അത് പറ്റില്ലെന്നും മറ്റൊരു ബസ് വിട്ടുതരണമെന്നും യാത്രക്കാര്‍ ആവശ്യപ്പെട്ടു. ഇതേച്ചൊല്ലിയാണ് യാത്രക്കാരും ജീവനക്കാരും വാക്കേറ്റമുണ്ടായത്. ഒടുവില്‍ ഇത് കൈയാങ്കളിയായി. കെ.എസ്.ആര്‍.ടി.സി. ജീവനക്കാരില്‍ ചിലര്‍ യാത്രക്കാരെ കൈയേറ്റം ചെയ്തു. കണ്‍ട്രോള്‍ റൂമില്‍ നിന്നും പോലീസ് എത്തിയശേഷമാണ് സ്ഥിതി ശാന്തമായത്.
ഒടുവില്‍ രാത്രി എട്ടരയോടെ കെ.എസ്.ആര്‍.ടി.സി. തമ്പാനൂര്‍ ഡിപ്പോയില്‍ നിന്നും പാലക്കാട്ടേക്കുള്ള ബസ് വികാസ് ഭവനില്‍ നിന്നും സര്‍വീസ് ആരംഭിക്കാന്‍ തീരുമാനിച്ചതോടെയാണ് പ്രശ്‌നത്തിന് പരിഹാരമായത്.




എന്താ ഫാന്‍സ് … തൊഴിലാളികള്‍ക്ക് അടി കൊണ്ടാല്‍ മാത്രം കമന്റ് ചെയ്യുകയുള്ളൂ???
KSRTC ജീവനക്കാര്‍ യാത്രക്കാരെ ഉപദ്രവിക്കും , പ്രൈവറ്റ് ബസ് ജീവനക്കാരെ നാട്ടുകാര്‍ ഉപദ്രവിക്കും.