കെ. എസ്. ആർ.ടി.സിയിൽ അംഗീകൃത ട്രേഡ് യൂണിയനുകളെ കണ്ടെത്താൻ നവംബർ 7ന് നടക്കുന്ന ഹിതപരിശോധനയുടെ കടമ്പ കടക്കാൻ യൂണിയനുകൾ പ്രചാരണം ശക്തമാക്കി. പ്രമുഖ രാഷ്ട്രീയ പാർട്ടികളുടെ മുൻനിരനേതാക്കളും പ്രചാരണരംഗത്തുണ്ട്.
സി. ഐ.ടി.യു നേതൃത്വത്തിലുള്ള കെ.എസ്.ആർ.ടി.ഇ.എയ്ക്ക് മാത്രമാണ് ഒറ്റസംഘടന എന്ന നിലയിൽ നിലവിൽ അംഗീകാരമുള്ളത്. ഐ. എൻ. ടി.യു.സി നേതൃത്വത്തിലുള്ള കെ.എസ്.ടി വർക്കേഴ്സ് യൂണിയനും,ഡ്രൈവേഴ്സ് യൂണിയനുംചേർന്ന ടി.ഡി. എഫ് മുന്നണിക്കും 2007 മാർച്ചിൽ നടന്ന ഹിതപരിശോധനയിൽ അംഗീകാരം ലഭിച്ചിരുന്നു. സി. ഐ.ടി.യു യൂണിയൻ 59 ശതമാനം വോട്ടോടെ ഒന്നാംസ്ഥാനത്തെത്തി. 21 ശതമാനം വോട്ട്
നേടിയ ടി.ഡി. എഫ് രണ്ടാമതെത്തി.17.22 ശതമാനംവോട്ടുമായി മൂന്നാം സ്ഥാനത്തായ എ.ഐ. ടി.യു.സി നേതൃത്വത്തിലുള്ള കെ.എസ്.ടി എംപ്ളോയീസ് യൂണിയന് അംഗീകാരം ലഭിച്ചില്ല.
മൊത്തം പോൾചെയ്ത വോട്ടിന്റെ 20 ശതമാനം നേടുന്നവരെ മാത്രമേ അംഗീകൃതയൂണിയനായി നേരത്തേ കണക്കാക്കിയിരുന്നുള്ളൂ. 15 ശതമാനം വോട്ട്മ തിയെന്ന് ഇപ്പോൾ ഭേദഗതി വരുത്തിയിട്ടുണ്ട്. ഇത്തവണ മൂന്ന് പ്രമുഖ യൂണിയനുകൾക്കു പുറമെ , ബി.എം.എസും രംഗത്തുണ്ട്.
News: Kerala Kaumudy




