കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലേക്ക് കണ്ണൂരില്‍നിന്ന് കെ.എസ്.ആര്‍.ടി.സി. പ്രത്യേക ബസ്‌സര്‍വീസ് നടത്തും. നവരാത്രി ദിനങ്ങളില്‍ ഭക്തജനങ്ങളുടെ തിരക്കും സൗകര്യവും കണക്കിലെടുത്താണ് ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ സര്‍വീസ് നടത്തുന്നത്. ബസ് രാത്രി 9.30ന് കണ്ണൂര്‍ ഡിപ്പോയില്‍നിന്ന് യാത്രതിരിക്കും. രണ്ടുവര്‍ഷത്തിനുശേഷം ആദ്യമായാണ് മൂകാംബികക്ക് പ്രത്യേക ബസ്‌സര്‍വീസ് നടത്തുന്നത്. നവരാത്രി സീസണില്‍ പ്രത്യേക ബസ് സര്‍വീസ് നടത്തണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. രാവിലെ 7.30ന് പുറപ്പെടുന്ന കൊട്ടാരക്കര-മൂകാംബിക ബസ് മാത്രമാണ് ഇപ്പോള്‍ യാത്രക്കാര്‍ക്ക് ആശ്രയം. നാലുവര്‍ഷം മുമ്പ് നാല് സ്വകാര്യ ബസ്സുകള്‍ മൂകാംബികക്ക് സര്‍വീസ് നടത്തിയിരുന്നെങ്കിലും പെര്‍മിറ്റിന്റെ പ്രശ്‌നത്തില്‍ കുടുങ്ങി നിര്‍ത്തലാക്കേണ്ടിവന്നു.
Source: Mathrubhumi



