സുല്‍ത്താന്‍ ബത്തേരി: കലക്ഷന്‍ രേഖകളില്‍ കൃത്രിമം നടത്തി കെ.എസ്.ആര്‍.ടി.സി ബത്തേരി ഡിപ്പോയില്‍ നടന്ന ലക്ഷങ്ങളുടെ ക്രമക്കേട് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമം നടക്കുന്നതായി ആക്ഷേപം. അന്വേഷണം വിജിലന്‍സിന് കൈമാറാന്‍ ലോക്കല്‍ പൊലീസ് ശിപാര്‍ശ ചെയ്തിട്ടുണ്ടെങ്കിലും വിജിലന്‍സ് അന്വേഷണം ഏറ്റെടുത്തിട്ടില്ല.
നൂറുകണക്കിന് വിജിലന്‍സ് കേസുകള്‍ സംസ്ഥാനത്ത് കെട്ടിക്കിടക്കുന്ന സാഹചര്യത്തില്‍ വിജിലന്‍സ് കേസ് ഏറ്റെടുത്താലും അടിയന്തര അന്വേഷണത്തിനും നടപടികള്‍ക്കും സാധ്യത വിരളമാണ്. ഡ്യൂട്ടിയില്‍നിന്നും മാറ്റി നിര്‍ത്തിയതൊഴിച്ചാല്‍ തട്ടിപ്പുകാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ കോര്‍പറേഷന്‍ അധികൃതരും തയാറായിട്ടില്ല.
ലക്ഷങ്ങളുടെ വെട്ടിപ്പ് നടന്നതിന്‍െറ വിശദാംശങ്ങള്‍ പുറത്തുവന്നിട്ട് ഒരു മാസം കഴിഞ്ഞു. 2005 മുതല്‍ വെട്ടിപ്പ് നടന്നതായാണ് നിഗമനം. ആരോപണ വിധേരായ കണ്ടക്ടര്‍മാരുടെ 2009 മുതലുള്ള അക്കൗണ്ടുകള്‍ മാത്രമാണ് ഇപ്പോള്‍ പരിശോധിച്ചത്. വെട്ടിപ്പ് സംഖ്യ കോടി കവിയുമെന്ന പ്രാഥമിക നിഗമനങ്ങള്‍ അവഗണിച്ച് പരിശോധന പൂര്‍ത്തിയാക്കിയതായാണ് വിവരം. 42 ലക്ഷം രൂപയുടെ വെട്ടിപ്പാണ് ഇതിനകം സ്ഥിരീകരിച്ചിട്ടുള്ളത്.
തിരുവനന്തപുരം ചീഫ് ഓഫിസ് അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍ ശ്രീകുമാര്‍, സൂപ്രണ്ട് എ. സതീഷ് എന്നിവരുടെ നേതൃത്വത്തില്‍ ഡാറ്റാ പ്രോസസിങ് കണ്‍ട്രോള്‍ യൂനിറ്റാണ് പരിശോധന നടത്തിയത്.
ഡിപ്പോയിലെ കണ്ടക്ടര്‍മാരായ ജിജി തോമസ് പത്തു ലക്ഷം രൂപ, ഇ.എസ്. സുലൈമാന്‍ ഏഴു ലക്ഷം, സി.എച്ച് ആലി നാലു ലക്ഷം, പി. റഷീദ് രണ്ടു ലക്ഷം, കെ.പി. ഷൈജുമോന്‍ രണ്ടു ലക്ഷം, അഭിലാഷ് തോമസ് രണ്ടു ലക്ഷം, മുഹമ്മദ് അബ്ദുറഹ്മാന്‍ ഒരു ലക്ഷം, കെ.ജെ. സുനില്‍ ഒരു ലക്ഷം എന്നിങ്ങനെ വെട്ടിപ്പ് നടത്തിയതായി വ്യക്തമായിട്ടുണ്ട്. ഏഴു വര്‍ഷമായി ടിക്കറ്റ് ആന്‍ഡ് ക്യാഷ് വിഭാഗത്തില്‍ ഒരേ തസ്തികയില്‍ തുടരുന്ന സീനിയര്‍ അസി. എ. ഷാജഹാന്‍െറ നേതൃത്വത്തില്‍ തട്ടിപ്പ് നടന്നുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം.
Source: Madhyamam





ജീവിക്കാന്‍ വേണ്ടി ഒരുത്തന്‍ പോക്കറ്റ് അടിച്ചാല്‍, CBI അന്വേഷണം.
ബസ് സ്റ്റാന്‍ഡില്‍ ഒരു പോക്കറ്റ് അടിക്കാരനേ പിടിച്ചാല്‍ അവനെ KSRTC സ്റ്റാഫ് എല്ലാം കൂടെ ഇടിച്ചു നൂക്കും ,
ഇവിടെ ആശാന്‍ പിഴചാല്‍ ശിക്ഷ ഇല്ല ഇതെന്തോന്ന് വെള്ളരിക്കാ പട്ടണമോ.
വൈകിട്ട് വരെ വളയം പിടിക്കുന്ന ഡ്രൈവറും പ്രൈവറ്റ് ബസില്‍ കയറാതെ നമ്മടെ സര്‍ക്കാര്‍ പ്രസ്ഥാനം അല്ലേ നന്നാകാന്‍ വേണ്ടി നമ്മളെ കൊണ്ട് കഴിയുന്നത് ഇതില്‍ കയറി ടിക്കറ്റ് എടുക്കുന്ന, സമയം തെറ്റി വരുന്നത് വരെ കാത്തു നിന്ന് അതും ചോര്‍ന്നൊലിക്കുന്ന, കഴുകാത നാറി തൂറി കിടക്കുന്ന KSRTC യില്‍ യാത്ര ചെയ്ത നമ്മളും ശശി ആയീ.
ഇവന്മാര്‍ക്ക് ശിക്ഷ കൊടുതില്ലങ്കില്‍ ഇനിയും ഇതിലും കൂടുതല്‍ കൊല്ല നടക്കും.
അറിയാത്ത കുഞ്ഞിനു ചൊറിയുമ്പോള്‍ അറിഞ്ഞോളും.
എന്നിത് പൂട്ടി കെട്ടും? പിന്നെങ്ങനെ ഇ പ്രസ്ഥാനം നന്നാവും.