പത്തനംതിട്ട: പത്തനംതിട്ട- റാന്നി റൂട്ടിലെ ചെയിൻ സർവ്വീസുകൾ നിർത്തലാക്കാൻ കെ. എസ്. ആർ.ടി.സി നീക്കം ആരംഭിച്ചു. ഇൗ റൂട്ടിലൂടെയുള്ള പുനലൂർ- മുണ്ടക്കയം ചെയിൻ സർവ്വീസുകൾ നിർത്തലാക്കി ടൗൺ ടു ടൗൺ ആക്കാനാണ് നീക്കം. ഇതോടെ ഇടയ്ക്കുള്ള പ്രധാന സ്റ്റോപ്പുകൾ ഇല്ലാതാകും. നല്ല കളക്ഷൻ ഉണ്ടായിരുന്ന സർവീസുകളാണ് ഇവ. ടൗൺ ടു ടൗൺ ആകുന്നതോടെ വരുമാനത്തിൽ കുറവുണ്ടാകും. സ്വകാര്യ ബസുകളെ സഹായിക്കാനാണിതെന്ന് പരാതി ഉയർന്നു.
പത്തനംതിട്ടക്കും റാന്നിക്കും മദ്ധ്യേ ബ്‌ളോക്ക്പടി, ഉതിമൂട്, മണ്ണാറക്കുളഞ്ഞി എന്നിങ്ങനെയുള്ള സ്‌റ്റോപ്പുകൾ വെട്ടിക്കുറയ്ക്കാനുള്ള നീക്കത്തിൽ നിന്ന് പിൻമാറണമെന്ന് ആവശ്യപ്പെട്ട് യാത്രക്കാർ കെ. എസ്. ആർ.ടി.സി അധികൃതർക്ക് പരാതി നൽകിയിട്ടുണ്ട്. തുടക്കത്തിൽ 20 മിനിറ്റ് ഇടവിട്ട് പുനലൂർ, മുണ്ടക്കയം, കാഞ്ഞിരപ്പള്ളി റൂട്ടുകളിൽ ഒാടിയിരുന്ന സർവ്വീസുകൾ ഇപ്പോൾ 30 മുതൽ 45 മിനിറ്റു വരെയുള്ള ഇടവേളകളിലാണ് ഓടുന്നത്. ഇതിനിടെ ഫാസ്റ്റ് പാസഞ്ചർ സർവ്വീസുകളുമുണ്ട്. ഇവ ഏറെയും ദീർഘദൂര സർവ്വീസുകളാണ്. ടൗൺ ടു ടൗൺ സർവ്വീസുകൾക്കായി ചെയിൻ സർവ്വീസുകൾ മാറ്റിയാൽ ഓർഡിനറി ബസുകൾ നിരത്തിലിറക്കണമെന്നും ആവശ്യമുണ്ട്.
നിലവിൽ ലിമിറ്റഡ് സ്‌റ്റോപ്പ് ഓർഡിനറി ബസുകളായി ഓടുന്നവ സ്‌റ്റോപ്പ് കുറച്ച് പരിഷ്‌കരിക്കുന്നതിന് പിന്നിൽ സമയലാഭം ഉണ്ടാകില്ലെന്ന് കെ. എസ്. ആർ.ടി.സി അധികൃതർ തന്നെ സമ്മതിക്കുന്നു. വളവും കയറ്റങ്ങളും നിറഞ്ഞ റോഡിൽ പത്തനംതിട്ടക്കും റാന്നിക്കും മദ്ധ്യേ 30 മിനിറ്റ് യാത്രാ സമയം വേണ്ടിവരുമെന്നും ഇത് കുറയ്ക്കാൻ ഫാസ്റ്റ് പാസഞ്ചർ സർവ്വീസുകൾക്ക് പോലും കഴിഞ്ഞിട്ടില്ലെന്നും ഡ്രൈവർമാർ ചൂണ്ടിക്കാട്ടുന്നു.
Source: Kerala Kaumudy





This is to help private buses.the punaloor-mundakkayam and punaloor-kanjirapally chain service had good collection and was helpful for passengers especially students studying in various colleges.there is already a shortage of chain services especially in punaloor-kanjirapally route.
Avide okke TT de avasyam undo.? LS thanne pore?…stop kal kuravalle?