Many Injured, When KSRTC Bus Attacked In Muvattupuzha





ഹര്‍ത്താല്‍ ദിനത്തില്‍ പുലര്‍ച്ചെ കല്ലേറില്‍ നിയന്ത്രണം വിട്ട കെഎസ്ആര്‍ടിസി ബസ് റോഡരികിലെ കെട്ടിടത്തിലേക്ക് ഇടിച്ചു കയറി ഒന്‍പതുപേര്‍ക്ക് പരുക്കേറ്റു. തിരുവനന്തപുരത്തു നിന്ന് പെരിന്തല്‍മണ്ണയിലേക്കു പോകുകയായിരുന്ന സൂപ്പര്‍ഫാസ്റ്റ് ബസ് എംസി റോഡില്‍ പേഴയ്ക്കാപ്പിള്ളിയിലാണ് അപകടത്തിപ്പെട്ടത്. തലയ്ക്കും വയറിനും ഗുരുതരമായി പരുക്കേറ്റ ബസ് ഡ്രൈവര്‍ പാലക്കാട് തൃത്താല കുന്നത്തുപറമ്പില്‍ കെ.പി. അയ്യപ്പനെ (52) അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. ചെറുകുടലിന്റെ ഒരുഭാഗം നീക്കം ചെയ്യേണ്ടി വന്നു. ചില്ലു തകര്‍ത്ത കല്ല് നെറ്റിയില്‍ തറച്ചാണു തലയ്ക്കു പരുക്ക്.

ബസ് കണ്ടക്ടര്‍ മലപ്പുറം ഇരിങ്ങാട്ടുകര കരിവാരംകുന്ന് ചോളക്കല്‍ സി. സുനില്‍കുമാര്‍ (37), യാത്രക്കാരായ പൂഞ്ഞാര്‍ പാതാപ്പുഴ വെള്ളപ്പടയ്ക്കന്‍ ബെന്നി ജോസഫ് (39), പേഴയ്ക്കാപ്പിള്ളി ചെളിക്കണ്ടത്തില്‍ അലി സി. മുഹമ്മദ് (27), തോട്ടുവ കൂവപ്പടി തണ്ടങ്ങാട്ടില്‍ ആര്‍. അശ്വതി (20), പാമ്പാടി ആശാകിരണില്‍ സി. സുരേഷ് (48), ആലുവ കരുവേലിപ്പറമ്പില്‍ കെ.പി. തമ്പി (50), കാഞ്ഞൂര്‍ പൌര്‍ണമിയില്‍ എസ്. ദിപു (25), കുന്നംകുളം ഉള്ളൂക്കാരന്‍ ജൂബി ബെന്നി (26) എന്നിവര്‍ക്കാണു പരുക്കേറ്റത്. ഇതില്‍ അയ്യപ്പന്‍, സുനില്‍കുമാര്‍, ബെന്നി ജോസഫ് എന്നിവരെ കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലും മറ്റുള്ളവരെ മൂവാറ്റുപുഴ സബേന്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ഇന്നലെ പുലര്‍ച്ചെ രണ്ടരയോടെയാണു സംഭവം. മുഖംമൂടി ധരിച്ചു ബൈക്കിലെത്തിയവര്‍ ബസിനു കല്ലെറിയുകയായിരുന്നു. നിയന്ത്രണം വിട്ട ബസ് റോഡരുകിലെ ഹോര്‍ഡിങ് തകര്‍ത്ത് തൊട്ടടുത്തുള്ള ഷോപ്പിങ് സെന്ററിന്റെ കോണ്‍ക്രീറ്റ് തൂണില്‍ ഇടിച്ചാണു നിന്നത്. അപകടം നടക്കുമ്പോള്‍ കെട്ടിട ഉടമ തെക്കേക്കര ഇബ്രാഹിം കെട്ടിടത്തിന്റെ മുകള്‍ നിലയില്‍ ഉറങ്ങുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ആദ്യം രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഡ്രൈവറെ ബസിന്റെ ക്യാബിന്‍ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.

കല്ലേറുണ്ടാകുമ്പോള്‍ മുപ്പതോളം യാത്രക്കാര്‍ ബസിലുണ്ടായിരുന്നുവെന്നു കണ്ടക്ടര്‍ സുനില്‍കുമാര്‍ പറഞ്ഞു. വലിയ ശബ്ദത്തോടെയാണ് ചില്ലു തകര്‍ന്നതെന്ന് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന യാത്രക്കാരന്‍ ബെന്നി ജോസഫ് പറഞ്ഞു. ഡ്രൈവര്‍ ഉടന്‍ ബ്രേക്കിട്ടു. നിയന്ത്രണംവിട്ട ബസ് റോഡില്‍ നിന്നു തെന്നിമാറി ഓടി. ഇതിനിടെ യാത്രക്കാര്‍ ബസില്‍ വീണു പരുക്കേറ്റു.

വാഴപ്പിള്ളിയിലും രണ്ട് കെഎസ്ആര്‍ടിസി ബസുകള്‍ക്കു നേരെ ആക്രമണമുണ്ടായി. പെരിന്തല്‍മണ്ണയില്‍ നിന്ന് കോട്ടയത്തേക്കും, പാലക്കാട്ടു നിന്ന് തിരുവനന്തപുരത്തേക്കു പോകുകയായിരുന്ന ബസുകള്‍ക്കു നേരെയാണ് ആക്രമണമുണ്ടായത്. കോട്ടയം ബസിന്റെ മുന്‍ഭാഗത്തെ ചില്ല് പൂര്‍ണമായും തകര്‍ന്നു. തിരുവനന്തപുരം ബസിനു നേരെ എറിഞ്ഞ കല്ല് ചില്ലില്‍ കൊള്ളാതെ പോയതിനാല്‍ അപകടം ഒഴിവായി.

ഡിവൈഎസ്പി എം.എന്‍. രമേഷിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. പ്രതികളെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നു പൊലീസ് അറിയിച്ചു.

Source: Malayala Manorama

12 Comments

  1. Manoj K Manoj September 16, 2012 at 10:13 AM - Reply

    കല്ല്‌ എറിഞ്ഞ നായീന്റെയ് മോന്റെ 2 കാലിലും കയറു കെട്ടി 2 വശത്തേക്ക് പോകുന്ന വണ്ടികളില്‍ കെട്ടി ഇടണം,, നായീന്റെയ് മോന്‍ ആ പാവം ഡ്രൈവര്‍ ഡേയ് വീട്ടില്‍ ഒരു ഭാര്യയും മക്കളും കാത്തിരിപ്പുണ്ടാകും എന്ന് പോലും ഓര്‍ത്തില്ലല്ലോ,, ഇവനും കിട്ടും പണി ഒരു ദിവസം…

  2. Pheonix Man September 16, 2012 at 4:21 PM - Reply

    Harthalil bus service nadathunna ksrtc management is responsible primarily, second the persons thrown the stone.

  3. Mohit ktr September 17, 2012 at 9:04 PM - Reply

    Harthal venam because keralathintey avshiyangal nediedukan pakshey public property nashipikaruthe

  4. Mohit ktr September 17, 2012 at 9:08 PM - Reply

    Enthenkilum vikasanam ksrtc yil undayitundankil athe cpm bharanathil ayiruneeapol mathram pinney ganeshkumar transport minister ayirunnapozhum ksrtc nannayi poyirunne

  5. Mohit ktr September 17, 2012 at 9:12 PM - Reply

    Onnukil cpm bharanathil varanam alankil ganeshney transport minister akanam enaley ksrtc nannaku …engeney poyal ksrtc thamasikathey kseb model akum

  6. Anuraj Kadakkal September 18, 2012 at 2:29 PM - Reply

    Cruel

  7. Shafi September 20, 2012 at 12:10 AM - Reply

    police must look for the trouble makers in places like pezhakkappilly,anicad(thodupuzha road) in muvattupuzha area. this is not a isolated incident. sabarimala pilgrims,random travellers are bullied by the gangs operating in surroundings of muvattupuzha and perumbavur.

Leave A Response