ഗതാഗത മന്ത്രി വി.എസ്. ശിവകുമാർ കുറച്ച് മാസങ്ങൾ മുൻപ് പത്തനംതിട്ട ജില്ലയിലെ യാത്രാക്ലേശം പരിഹരിക്കുവാൻ ഒരു മിന്നൽ വിസിറ്റിംഗ് നടത്തിയിരുന്നു. അന്ന് പത്തനംതിട്ടക്കാരെ വാഗ്ദാനങ്ങൾ നൽകി വികാര പുളകിതരാക്കിയാണ് മന്ത്രി മടങ്ങിയത്.
പത്തനംതിട്ടയിൽ ബി.ഒ.ടി അടിസ്ഥാനത്തിൽ പുതിയ ബസ് ടെർമിനൽ, ജില്ലയ്ക്ക് കൂടുതൽ ബസ്സുകൾ, പത്തനംതിട്ടക്കാർക്ക് പുറത്തു കടക്കുവാൻ തിരുവല്ലയ്ക്കും ചെങ്ങന്നൂരിനും രാത്രി ബസ്സുകൾ, ബാംഗ്ലൂരിലേക്ക് പുതിയ സർവ്വീസ് എന്നിങ്ങനെ നീളുന്നു വാഗ്ദാനങ്ങളുടെ പട്ടിക. പന്തളത്ത് ഓൺലൈൻ റിസർവേഷൻ സംവിധാനം തുടങ്ങുമെന്നു വരെ മന്ത്രി അന്ന് പ്രഖ്യാപിച്ചിരുന്നു.
എന്നാൽ എല്ലാ പ്രഖ്യാപനങ്ങളും വാക്കാൽ മാത്രമായി ചുരുങ്ങിയെന്ന് വേണം പറയുവാൻ. പത്തനംതിട്ടയിൽ നിന്നും തിരുവല്ലയ്ക്കും, ചെങ്ങന്നൂരിനും രാത്രി 10 മണിക്ക് ശേഷം കുറച്ച് ദിവസം വണ്ടി ഓടിച്ചു, കോഴഞ്ചേരി വരെ ഒരുമിച്ചോടിയിരുന്ന വണ്ടികൾക്ക് കളക്ഷൻ മോശമാണെന്ന് പറഞ്ഞ് സർവ്വീസ് നിർത്തി. പത്തനംതിട്ടക്കാർക്ക് ഇപ്പോഴും ആശ്രയം രാത്രിയിലുള്ള തമിഴന്റെ തൂത്തുക്കുടി – ഗുരുവായൂർ എക്സ്പ്രസ്സ് ബസ്സ് മാത്രം. അതും തമിഴന്റെ ദയ കൊണ്ട് നിർത്തി തന്നാൽ യാത്ര ചെയ്യാം.
തിരുവനന്തപുരത്ത് നിന്നും കോട്ടയത്തിനോ മറ്റോ പോകുന്ന ഏതെങ്കിലും ബസ്സ്, പുനലൂർ, പത്തനംതിട്ട, തിരുവല്ല വഴി കോട്ടയത്തിനോടിച്ചാൽ നഷ്ടമില്ലാതെ സർവ്വീസ് നടത്താനാകില്ലേ? സ്ഥിരമായി വണ്ടിയുണ്ടെന്നറിയാമെങ്കിൽ ആളുകൾ നോക്കി നിൽക്കും. അതുറപ്പാണ്.
പിന്നെ ബി.ഒ.ടി ബസ് ടെർമിനൽ, അതിന് തിരുവല്ലയ്ക്കാണ് യോഗം. അവിടുത്തെ പണി ഏതാണ്ട് കഴിയാറായി എന്നു തന്നെ പറയാം, ശബരിമല ഇടത്താവളമെന്ന് പറഞ്ഞു നടക്കുന്ന പത്തനംതിട്ട ജില്ലയിലെ പ്രധാന ഡിപ്പോയായ പത്തനംതിട്ടയിൽ തീർത്ഥാടനകാലത്ത് സ്വാമിമാർക്ക് വിരിവെയ്ക്കുവാൻ പോലും സൗകര്യം ലഭിക്കുന്നില്ല. താത്കാലികമായി നിർമ്മിക്കുന്ന പന്തൽ മാത്രമാണ് അവർക്കു ശരണം.
ഏറ്റവും കൂടുതൽ പഴയ ബസ്സുകൾ ഉള്ള ഒരു ഡിപ്പോയാണ് പതതനംതിട്ട. മലയോര മേഖലയിലേക്കുള്ള കൂടുതൽ സർവ്വീസുകളും ബസ്സുകളുടെ കാലപ്പഴക്കവും, മോശമായ മെയിന്റനൻസും കാരണം വഴിയിൽ കിടക്കുന്നു. പുതിയ ബസ്സുകൾ വരുന്ന മുറക്ക് പത്തനംതിട്ടക്ക് നൽകുമന്ന് പറഞ്ഞ മന്ത്രിയുടെ വാക്കും പാലിക്കപ്പെട്ടില്ല.
പിന്നെ, ബാംഗ്ലൂർക്കൊരു ബസ്സ്. അത് ഞങ്ങൾക്ക് ഒരു സ്വപ്നം മാത്രം. കെ എസ് ആർ ടി സി ബസ്സിൽ ബാംഗ്ലൂർക്ക് പോകാമെന്ന നല്ല ആഗ്രഹമൊന്നും പത്തനംതിട്ടക്കാർക്കില്ല. ആയിരങ്ങൾ മുടക്കി പ്രൈവറ്റ് ബസ്സുകളിൽ യാത്ര ചെയ്യുന്നതാണ് ഞങ്ങൾക്കിഷ്ടം. ഭാരതി, കല്ലഡ, ശാമ എന്നിങ്ങനെ ധാരാളം ബസ്സുകൾ വേറെയുണ്ടല്ലോ…..
അങ്ങനെ മറ്റൊരു തീർത്ഥാടന കാലവും കടന്നു പോയി, പത്തനംതിട്ടക്കാരുടെ സ്വപ്നങ്ങൾ, സ്വപ്നങ്ങൾ മാത്രമായി നിലനിൽക്കുന്നു. നന്നാകുമോ ഈ കെ എസ് ആർ ടി സി?






അങ്ങനെ മറ്റൊരു തീർത്ഥാടന കാലവും കടന്നു പോയി, പത്തനംതിട്ടക്കാരുടെ സ്വപ്നങ്ങൾ, സ്വപ്നങ്ങൾ മാത്രമായി നിലനിൽക്കുന്നു. നന്നാകുമോ ഈ കെ എസ് ആർ ടി സി?
Aranmula -Air port thanne varunnundallo(15 Km allee ullo akalam!)..Pinne pathanamthittayil kure KSRTC buskal koodi venam ennu vashy pidikkunnathil enthanu artham!!!!!!!!!Alkarellam “Bahudooram Athivegam sancharikkatte”!!!!!!!!!
ARANMULA-BNGLR kure flight service angu arambhichal mathiyallo!
Thalkalm Aswasathinayi ee link dharalam!
http://www.manoramaonline.com/cgi-bin/MMOnline.dll/portal/localContentView.do?tabId=16&contentId=10918248&district=Pathanamthitta&programId=1079897613&BV_ID=@@@
മാര്‍ക്കറ്റിംഗ് ജോലിയുമായി ഞാന്‍ പത്തനംതിട്ടയിലോ കൊഴെഞ്ചേരിയിലോ പോയാല്‍ ൯ മണിക്ക് മുന്‍പ് തിരിച്ചു പോകും അല്ലെങ്കില്‍ ബസ് സ്റ്റാന്‍ഡില്‍ നില്കണം നേരം വെളുക്കുന്നതുവരെ. ദയവായി ഇതിനു എന്തെങ്കിലും പരിഹാരം കാണണം.
how many promises we have heard like this…nothing will happen..he keeps telling that 1000 buses will be on the road this year…. tender has been issued for only 500 buses… its high time we start thinking ahead of this crap corporation…….no new buses, no new services.. only promises
സ്വന്തം ജില്ലയിലുള്ള മന്ത്രി വന്നിട്ടും ഒരു ചുക്കും നടന്നില്ല… ഇത് പത്തനംതിട്ടയ്ക്ക് പണ്ടേ അനുഭവമുള്ളതാണ്… ഏതു മന്ത്രി വന്നാലും പത്തനംതിട്ടയെ വാഗ്ദാനങ്ങള്‍ കൊണ്ട് മൂടും… പിന്നെ ഒരു കുന്തവും നടക്കത്തുമില്ല… എല്ലാ കാലവും ജനങ്ങള്‍ വിഡ്ഢികള്‍ ആകുന്നതു മാത്രം മിച്ചം…
where is adoor-banglore service too…………
Adoor – bangalore>? did he ever promise that a Aravind>> ? Pls dont run kottarakara-bangalore bus empty- Adoor and chengannur people can very well use that…
allengilum sivante vaakkum, pazhaya chaakkum orupole anennu aarkkanariyathathu?.,.
why only mentioning about bangalore bus only?,..
Aangamoozhi-pta-adoor,-LS,
kollam-cgnr- LS
cgnr-pta-punalur -LS,
Pta-mallapally-kottayam -LS.
Ee routukalil prakyapicha shedulukal ellam evide poyi?…
He has a belief that ksrtc thiruvananthapuram kaarute THARAVAADU-SWATHANENNU !….
new bus terminal and services potte,
The crap minister has issued order to transfer 20 buses including Tvm and Ekm fast shedules to new operating stations from pta depot(10 to Ranni, and 10 to konni), without giving a single bus to the depot!…
And pta depot will be loosing its grade,
Along with thís, the transport office will be shifted to thiruvalla!.,.. .
perhaps they will start Saranya bus from pathanamthitta to banglore.. There is also some probability for Holyfamily super express.
kittum anna agrahathil aanu njanu.
karanam njan oru pathanamthitta karan aanu.
oru madura bus koode kittiyal kollamairunnu.