One Killed In Accident – KSRTC Super Fast Bus Turns Villain





കുമ്പളത്ത് കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ഇടിച്ചു കയറി സ്കൂള്‍ വിദ്യാര്‍ഥി മരിച്ചു. അരൂര്‍ സ്വദേശിയായ അരുണ്‍ വിജയ് ആണ് മരിച്ചത്. നിയന്ത്രണം വിട്ടു സര്‍വീസ് റോഡിലേക്കു പാഞ്ഞുകയറിയ തിരുവനന്തപുരം – പാലക്കാട് സൂപ്പര്‍ഫാസ്റ്റാണ് വിദ്യാര്‍ഥിയുടെ ജീവന്‍ കവര്‍ന്നത്. രാവിലെ ഏഴു മണിയോടെയാണ് അപകടം. സര്‍വീസ് റോഡിലെ പച്ചക്കറിക്കടയ്ക്കു സമീപം സ്കൂള്‍ ബസ് കാത്തു നില്‍ക്കുകയായിരുന്നു വിദ്യാര്‍ഥി. പച്ചക്കറിക്കട പൂര്‍ണമായും തകര്‍ന്നു. ബസിലെ യാത്രക്കാര്‍ക്ക് നിസാര പരിക്കേറ്റു. കഴിഞ്ഞയാഴ്ച ഇവിടെ അപകടത്തില്‍ രണ്ടു വയസുള്ള കുട്ടി മരിച്ചിരുന്നു. അച്ഛനൊപ്പം റോഡ് മുറിച്ചു കടക്കുമ്പോളായിരുന്നു അന്ന് അപകടം സംഭവിച്ചത്.

Leave A Response