Passenger Attacked By Private Bus Employees in Kozhikkode





കോഴിക്കോട്: ബസ് ജീവനക്കാരുടെ മര്‍ദനമേറ്റ് യാത്രക്കാരന് പരിക്ക്. കല്ലായ് റിയാസ് മന്‍സിലില്‍ കബീര്‍ (38) നാണ് മര്‍ദനമേറ്റത്. മര്‍ദനത്തെത്തുടര്‍ന്ന് കബീറിന്റെ തല പൊട്ടി. തലയില്‍ എട്ട് തുന്നലുള്ള ഇദ്ദേഹം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ചികിത്സയിലാണ്.

തിങ്കളാഴ്ച രാവിലെ പതിനൊന്നരയ്ക്ക് മൊഫ്യൂസല്‍ സ്റ്റാന്‍ഡിലാണ് സംഭവം. ജ്യേഷ്ഠന്‍ റസാഖിന്റെ മലപ്പുറം പുളിക്കല്‍ പെരിയമ്പലത്തെ വീട്ടിലേക്ക് പോകാന്‍ ബസ്സില്‍ കയറാന്‍ എത്തിയതായിരുന്നു കബീറും ഭാര്യ ഹബീനയും മൂന്നു മക്കളും. കോഴിക്കോട്ടു നിന്ന് മഞ്ചേരിയിലേക്ക് പോകുന്ന സ്വകാര്യബസ്സായ ‘മലബാറില്‍’ കയറിയ ഇവരെ ബസ് ജീവനക്കാര്‍ മര്‍ദിക്കുകയായിരുന്നു.

പെരിയമ്പലത്തിനു സമീപമുള്ള സിയാംകണ്ടം സ്റ്റോപ്പില്‍ ബസ് നിര്‍ത്തുമോ എന്നന്വേഷിച്ചതിനെച്ചൊല്ലി കബീറും ജീവനക്കാരും തമ്മില്‍ വാക്കേറ്റമുണ്ടായതിനെത്തുടര്‍ന്നാണ് മര്‍ദനമുണ്ടായത്. സിയാംകണ്ടം സ്റ്റോപ്പില്‍ ഇറങ്ങിയാല്‍ ഇവര്‍ക്ക് എളുപ്പത്തില്‍ റസാഖിന്റെ വീട്ടിലെത്താം. ബസ്സിന്റെ സ്റ്റെപ്പില്‍ കയറിയ ഉടന്‍ കബീര്‍ ജീവനക്കാരോട് സിയാന്‍കണ്ടം സ്റ്റോപ്പില്‍ നിര്‍ത്തുമോ എന്നു ചോദിച്ചു. നിര്‍ത്തില്ലെന്ന് ജീവനക്കാര്‍ പറഞ്ഞതിനെത്തുടര്‍ന്ന് വാക്കേറ്റമുണ്ടായി. ഇതിനെത്തുടര്‍ന്ന് ജീവനക്കാര്‍ കബീറിനെ പിടിച്ചു തള്ളി . നിലത്തുവീണ കബീര്‍ എഴുന്നേറ്റപ്പോള്‍ തലപിടിച്ച് ബസ്സിന്റെ ഡോറില്‍ ജീവനക്കാര്‍ ഇടിപ്പിക്കുകയായിരുന്നുവെന്ന് കബീര്‍ പറഞ്ഞു. നിലത്തുവീണ കബീറിനെ പുറത്തുനിന്ന മറ്റ് ബസ്സുകളിലെ ജീവനക്കാരും മര്‍ദിച്ചു. ഈ സമയം കബീറിന്റെ ഭാര്യയും മക്കളും ബസ്സിന് പുറത്തു നില്‍ക്കുകയായിരുന്നു. കബീറിനെ മര്‍ദിക്കുന്നത് തടയാന്‍ ശ്രമിച്ച ഹബീനയെയും ജീവനക്കാര്‍ മര്‍ദിച്ചതായി പരാതിയുണ്ട്.

പരിക്കേറ്റ കബീറിനെ ഹബീനയും ബസ്സ്റ്റാന്‍ഡിലുണ്ടായിരുന്ന മറ്റുചിലരും ചേര്‍ന്ന് ആദ്യം ബീച്ച് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. കൂടുതല്‍ പരിക്കുള്ളതിനാല്‍ ഡോക്ടര്‍മാര്‍ മെഡിക്കല്‍ കോളേജ് ആസ്പത്രിയിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. ജീവനക്കാര്‍ക്കെതിരെ കോഴിക്കോട് കസബ പോലീസ് വധശ്രമത്തിന് കേസെടുത്തു. മഞ്ചേരി പോലീസ് ബസ് കസ്റ്റഡിയിലെടുത്ത് കസബ പോലീസിന് കൈമാറി. മൂന്ന് ജീവനക്കാരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

പെര്‍മിറ്റും ലൈസന്‍സും റദ്ദാക്കും

കോഴിക്കോട്. യാത്രക്കാരനെ മര്‍ദിച്ച സംഭവത്തില്‍ ബസ് ജീവനക്കാരുടെ ലൈസന്‍സും ബസിന്റെ പെര്‍മിറ്റും റദ്ദാക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉത്തരമേഖല ഡപ്യൂട്ടി ട്രാന്‍സ് പോര്‍ട്ട് കമ്മിഷണര്‍ എം.എ.റോസമ്മ അറിയിച്ചു. കോഴിക്കോട് മഞ്ചേരി റൂട്ടിലെ കെഎല്‍ 13 ക്യൂ 5589 നമ്പര്‍ മലബാര്‍ ബസിലെ ജീവനക്കാര്‍ക്കെതിരെയാണ് നടപടി സ്വീകരിക്കുന്നത്. ബസ് മഞ്ചേരി പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ബസ് കോഴിക്കോട്ടെത്തിക്കാന്‍ നടപടി സ്വീകരിച്ചതായി കസബ പൊലീസ് അറിയിച്ചു.

Picture & News: Malayala Manorama, Mathrubhumi

6 Comments

  1. Manoj K Manoj August 21, 2012 at 7:29 PM - Reply

    KSRTC സ്റ്റാഫ്‌ കഴിഞ്ഞ ആഴ്ച തിരുവനന്തപുരത്ത് യാത്രക്കാരെ തല്ല്യപ്പോള്‍ ഒരു കുഴപ്പവും ഇല്ലാരുന്നു, പിന്നേ യാത്രക്കാരോടുള്ള ബഹുമാനം പ്രൈവറ്റ് ബസ്‌ & KSRTC സ്റ്റാഫ്‌, രണ്ടും കണക്കാ, വായി കിടക്കുന്ന നാക്ക് നല്ലതാണേല്‍ വല്ലവന്റെയും കയ്യിലിരിക്കുന്നത്‌ വാങ്ങി കൂട്ടണ്ടാ, ഒള്ള പെര്‍മിറ്റ്‌ KSRTC മര്യാദക്ക് നടത്തുന്നില്ല പിന്നെയാ ഇനീം പ്രൈവറ്റ് ബസ്‌ എല്ലാം കൂടെ ഇങ്ങു വാങ്ങി നടത്താന്‍ പോകുന്നേ, നടക്കുന്ന കാര്യങ്ങള് പറയു, പിന്നേ DTC പറഞ്ഞ പെര്‍മിറ്റ്‌ ക്യാന്‍സല്‍ ചെയ്യലോക്കേ ഇന്നത്തെ പത്ര വാര്‍ത്ത കൊണ്ട് കഴിഞ്ഞു.

  2. Nidheesh Narayan Rockss August 22, 2012 at 1:52 PM - Reply

    don't blame private busssssss…………ksrtc staffinu sabarimala theerthadakare pacha theri vilikkam and tried to harass them…….it happened in ksrtc super fast…from coimbatore to kottayam.

Leave A Response