കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ 8.5 കോടിയുടെ പുതിയ ഷോപ്പിങ് കോംപ്ളക്സ് കം ഗാരേജ് നിര്‍മിക്കാന്‍ അനുമതിയായി. നിര്‍മാണം കെ.എസ്.ആര്‍.ടി.സി നേരിട്ടാകും നടത്തുക. ഗതാഗതമന്ത്രി ആര്യാടന്‍ മുഹമ്മദ് അധ്യക്ഷത വഹിച്ച യോഗമാണ് പദ്ധതിക്ക് അംഗീകാരം നല്‍കിയത്. കൂടുതല്‍ തുക ആവശ്യമായാല്‍ പിന്നീട് അനുവദിക്കും.
മൂന്ന് നിലയിലെ കോംപ്ളക്സാണ് ഇപ്പോള്‍ പണിയുക. യാത്രക്കാര്‍ക്ക് വെയിലും മഴയും ഏല്‍ക്കാതെ ബസുകളില്‍ കയറാനുള്ള സൗകര്യം ഒരുക്കും. കെ.എസ്.ആര്‍.ടി.സിയുടെ ആവശ്യത്തിനുശേഷമുള്ള സ്ഥലം വാണിജ്യപരമായ ആവശ്യങ്ങള്‍ക്ക് വാടകക്ക് നല്‍കാനും തീരുമാനിച്ചു. എത്രയും വേഗം കെട്ടിട നിര്‍മാണത്തിന് ടെന്‍ഡര്‍ നടപടി സ്വീകരിക്കണമെന്ന് യോഗം കെ.എസ്.ആര്‍.ടി.സി അധികൃതരോട് ആവശ്യപ്പെട്ടു. ഗതാഗത മന്ത്രിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ കെ. ശിവദാസന്‍ നായര്‍ എം.എല്‍.എ, കെ.എസ്.ആര്‍.ടി.സി ജനറല്‍ മാനേജര്‍ പി. വേണുഗോപാല്‍, ചീഫ് എന്‍ജിനീയര്‍ ആര്‍. ഇന്ദു എന്നിവര്‍ പങ്കെടുത്തു. നേരത്തേ 30 കോടിയുടെ പദ്ധതിയാണ് തയാറാക്കിയിരുന്നത്. കെ.എസ്.ആര്‍.ടി.സിയുടെ സര്‍വീസേതര വരുമാനം വര്‍ധിപ്പിക്കുന്നതിന്‍െറ ഭാഗമായാണ് ഷോപ്പിങ് കോംപ്ളക്സ് പണിയാന്‍ തീരുമാനിച്ചത്.
നാല് നിലയിലായി 2.20 ലക്ഷം ചതുരശ്ര അടി വിസ്തൃതിയില്‍ വന്‍ഷോപ്പിങ് കോംപ്ളക്സാണ് അന്ന് വിഭാവന ചെയ്തത്. കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാറിന്‍െറ കാലത്ത് മാത്യു ടി. തോമസ് ഗതാഗത മന്ത്രിയായിരിക്കെ 2008 ഒക്ടോബറില്‍ സംസ്ഥാനത്തെ വാണിജ്യ പ്രാധാന്യമുള്ള 30 ഡിപ്പോകളില്‍ ബി.ഒ.ടി വ്യവസ്ഥയില്‍ ഷോപ്പിങ് കോംപ്ളക്സുകള്‍ പണിയാന്‍ തീരുമാനിച്ചിരുന്നു. ജില്ലക്കാരനായ മന്ത്രി പത്തനംതിട്ട, തിരുവല്ല ഡിപ്പോകളെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി. തിരുവല്ലയില്‍ 2010 ജൂലൈയില്‍ ടെന്‍ഡര്‍ നടപടി പൂര്‍ത്തീകരിച്ച് നിര്‍മാണം തുടങ്ങുകയും ചെയ്തു. മാത്യു ടി. തോമസ് മന്ത്രി പദവി ഒഴിഞ്ഞതോടെ പത്തനംതിട്ട ഡിപ്പോയിലെ പണികള്‍ അനിശ്ചിതത്വത്തിലായി.
പണികള്‍ തുടങ്ങാനുള്ള ചീഫ് ടൗണ്‍ പ്ളാനറുടെ അനുമതിയും മണ്ണുപരിശോധനയും നേരത്തേ നടന്നിരുന്നു. പണി തുടങ്ങുമ്പോള്‍ ബസ്സ്റ്റാന്‍ഡിന്‍െറ പ്രവര്‍ത്തനം താല്‍ക്കാലികമായി പഴയ സ്റ്റാന്‍ഡിലേക്ക് മാറ്റാനും ധാരണയായിരുന്നു. എറണാകുളത്തെ സീ – എര്‍ത്ത് പ്രൈവറ്റ് ലിമിറ്റഡാണ് അന്ന് ഷോപ്പിങ് കോംപ്ളക്സിന്‍െറ രൂപകല്‍പ്പന നടത്തിയത്.





Which are the ‘notified 30 Depots’ having commercial importance?