സ്വകാര്യ ബസുകള്‍ക്ക് ഫാസ്റ്റ് പാസഞ്ചര്‍, സൂപ്പര്‍ ഫാസ്റ്റ് , സൂപ്പര്‍ എക്സ്പ്രസ്, സൂപ്പര്‍ ഡീലക്സ്, ലക്ഷ്വറി സര്‍വീസ് പെര്‍മിറ്റ് നല്‍കുന്നത് നിര്‍ത്തലാക്കി 2012 ആഗസ്റ്റ് രണ്ടിന് സര്‍ക്കാര്‍ ഇറക്കിയ നമ്പര്‍ 5651/ബി2/2009/ട്രാന്‍സ്പോര്‍ട്ട് കരട് ഉത്തരവ് വിദ്യാര്‍ഥികളടങ്ങുന്ന മുഴുവന്‍ യാത്രക്കാര്‍ക്കും ശുഭപ്രതീക്ഷ നല്‍കുന്നതാണ്. സ്വകാര്യ ബസ് മാഫിയയുടെ സൂപ്പര്‍ കൊള്ളയുടെ ക്രൂരമുഖം വിദ്യാര്‍ഥികളും മറ്റു യാത്രക്കാരും നാളുകളായി അനുഭവിച്ചുകൊണ്ടിരിക്കുന്നു. അതിനെതിരായ പ്രതിഷേധങ്ങള്‍ യാത്രക്കാരില്‍നിന്ന് ശക്തമായി ഉയര്‍ന്നുവന്നിരുന്നു.
രാവിലെയോ വൈകുന്നേരമോ ഇത്തരം റൂട്ടുകളില്‍ സഞ്ചരിക്കേണ്ടിവന്നാല്‍ ഹൃദയവേദനയോടെ മാത്രമേ യാത്ര പൂര്‍ത്തീകരിക്കാന്‍ കഴിയുകയുള്ളൂ. ഓരോ സ്റ്റോപ്പില്‍നിന്നും ഫുള്‍ടിക്കറ്റ് യാത്രക്കാരെ മാത്രം കയറ്റി ഫാസ്റ്റും സൂപ്പര്‍ ഫാസ്റ്റും വിദ്യാര്‍ഥികളെ പരിഹാസത്തോടെ നോക്കി കടന്നുപോകുമ്പോള്‍ ഓരോ സ്റ്റോപ്പിലും വിദ്യാര്‍ഥികള്‍ എടുക്കാച്ചരക്കാകുകയാണ്. ഗത്യന്തരമില്ലാതെ കൂടുതല്‍ ചാര്‍ജ് കൊടുത്ത് യാത്രചെയ്തോ രാത്രി വൈകി വീട്ടിലെത്തിയോ വിദ്യാര്‍ഥി തലമുറ ഈ ദുരിതം അനുഭവിച്ചു തീര്‍ക്കുകയാണ്. അവരുടെ കണ്‍സെഷന്‍ എന്ന അവകാശം തെരുവില്‍ വലിച്ചെറിയപ്പെടുന്നു. ഹ്രസ്വദൂര യാത്രക്കാരായ സാധാരണക്കാര്‍ ഈ കൊള്ളയുടെ ഇരകളാണ്. കൂടുതല്‍ ചാര്‍ജ് കൊടുത്താല്‍ മാത്രം പോരാ, ബസ് ജീവനക്കാരുടെ ക്രൂരതകള്‍ അനുഭവിക്കുകയും വേണം. കോഴിക്കോട് കല്ലായി സ്വദേശി കബീറിനും കുടുംബത്തിനും പെരുന്നാള്‍ദിനത്തില്‍ ഉണ്ടായ ദുരനുഭവം ഉദാഹരണം.
ചാര്‍ജ് കണ്ടക്ടറുടെ മാനസികാവസ്ഥക്കനുസരിച്ച് വ്യത്യാസപ്പെട്ടുകൊണ്ടിരിക്കും. കോഴിക്കോട്-തൃശൂര്‍ റൂട്ടില്‍ 14 രൂപ ഫാസ്റ്റിന് ചാര്‍ജുള്ള സ്ഥലത്തേക്ക് 20 രൂപ ആവശ്യപ്പെട്ടത് ചോദ്യംചെയ്തപ്പോള്‍ യുവാവിനെ തെറിയഭിഷേകം ചെയ്ത് വഴിയിലിറക്കിവിടാന്‍ ശ്രമിച്ചത് ഈയിടെ വാര്‍ത്തയായിരുന്നു. ഒറ്റക്ക് യാത്രചെയ്യുന്ന സ്ത്രീകള്‍ക്ക് ഇത് സ്ഥിരം അനുഭവമാണ്. ഇങ്ങനെയെല്ലാം ദുരനുഭവങ്ങള്‍ ഉണ്ടായപ്പോഴാണ് ഇടുക്കി പീരുമേട് നിവാസികള്‍ സ്വകാര്യ ഫാസ്റ്റുകള്‍ ബഹിഷ്കരിക്കാന്‍ തീരുമാനിച്ചത്.
ഈ സൂപ്പര്‍ ദുരിതത്തിന് കൂടുതലായും ഇരകളാകുന്നത് മലപ്പുറം, ഇടുക്കി ജില്ലകളാണ്. അവരെ വീണ്ടും എരിതീയിലേക്കെറിഞ്ഞ് ഇപ്പോഴും ഓര്‍ഡിനറി ബസുകള്‍ ഫാസ്റ്റും സൂപ്പറും ആകുന്നു. ആഗസ്റ്റ് രണ്ടിലെ കരട് ഉത്തരവ് ഇറങ്ങിയശേഷവും 65-70 ശതമാനം സ്വകാര്യ ഫാസ്റ്റും സൂപ്പര്‍ ഫാസ്റ്റും ഓടുന്ന റൂട്ടുകളില്‍ ഇനിയും പത്തോളം ഫാസ്റ്റ്-സൂപ്പര്‍ ഫാസ്റ്റ് പെര്‍മിറ്റുകള്‍ നല്‍കാന്‍ 23.08.2012ന് മലപ്പുറം ആര്‍.ടി.എ യോഗം തീരുമാനിച്ചു എന്നത് ആശങ്കയുണ്ടാക്കുന്നു. കട്ടപ്പന-കോട്ടയം റൂട്ടിലും പുതിയ ഫാസ്റ്റുകള്‍ അനുവദിച്ചതായാണ് വാര്‍ത്ത. കോഴിക്കോടുനിന്നുള്ള തൃശൂര്‍, കണ്ണൂര്‍, പാലക്കാട്, എറണാകുളം റൂട്ടുകളില്‍ സ്വകാര്യ ഫാസ്റ്റ് ബസുകള്‍ നിരന്തരം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. സ്വകാര്യ ബസുകള്‍ ഓര്‍ഡിനറിയില്‍നിന്ന് ഫാസ്റ്റും സൂപ്പര്‍ ഫാസ്റ്റുമായി മാറ്റിയിട്ടും പഴയ സമയക്രമത്തിലാണ് സര്‍വീസ് നടത്തുന്നത്. കോഴിക്കോട്ടു നിന്ന് തൃശൂരിലേക്ക് മൂന്നു മണിക്കൂര്‍ 10 മിനിറ്റാണ് ഓര്‍ഡിനറി ബസിന് അനുവദിച്ച സമയം. സൂപ്പര്‍ ഫാസ്റ്റിന് ഇത് രണ്ടര മണിക്കൂറാണ്. ഫലത്തില്‍, ഉയര്‍ന്ന ചാര്‍ജിനു വേഗത്തിലെത്തുക എന്ന യാത്രക്കാരന്‍െറ അവകാശം നിഷേധിക്കപ്പെടുന്നു. എല്ലാ സ്റ്റോപ്പിലും നിര്‍ത്തിയും ബസ്സ്റ്റാന്‍ഡുകളില്‍ നിര്‍ത്തിയിട്ടും കെ.എസ്.ആര്‍.ടി.സിക്കുവേണ്ടി ‘കാത്തിരുന്നും’ അവര്‍ ഈ സമയം ഒപ്പിക്കുന്നു.
ട്രാഫിക് നിയമങ്ങള്‍ പാലിക്കാതെയുള്ള മത്സരയോട്ടവും സീറ്റിനിടയിലെ അകലക്കുറവും കൂടുതല്‍ ആളുകളെ കുത്തിനിറച്ചു പോകാന്‍ ടയറുകളില്‍ അമിതമായി കാറ്റ് നിറക്കുന്നതും ലീഫുകളുടെ എണ്ണം കൂട്ടുന്നതും സ്വകാര്യ ബസുകളിലെ യാത്ര ദുസ്സഹവും അനാരോഗ്യകരവും ആക്കുന്നു. ചില ബസുകളിലെ സൈഡ് ഗ്ളാസുകള്‍ യാത്രക്കാരന് വിങ്ങലുണ്ടാക്കുന്നു. മോട്ടോര്‍ വാഹന നിയമം 259ാം വകുപ്പുപ്രകാരം ഓഡിയോ-വീഡിയോ സംവിധാനം യാത്രാസമയത്ത് നിയമവിരുദ്ധമാണ്. എന്നാല്‍, ഇത് പാലിക്കപ്പെടാറില്ല. ഈ അനുഭവങ്ങള്‍ ആഗസ്റ്റ് രണ്ടിലെ കരട് ഉത്തരവ് അതിവേഗത്തില്‍ നിയമമാക്കേണ്ടതിന്‍െറ ആവശ്യകതയിലേക്ക് വിരല്‍ചൂണ്ടുന്നു.
അങ്ങനെ, ജനപക്ഷത്ത് നിലയുറപ്പിക്കാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാറിന് കഴിയുമോ എന്നാണ് ജനം ഉറ്റുനോക്കുന്നത്. അതല്ല, സ്വകാര്യബസ് മാഫിയക്കുവേണ്ടി പഴുതുകളുള്ള നിയമങ്ങളുണ്ടാക്കി, പാവം ജനതയെ ഇനിയും കൊള്ളയടിക്കുമോ?
കെ.എസ്.ആര്‍.ടി.സിക്ക് ആവശ്യത്തിനു സര്‍വീസ് നടത്താന്‍ കഴിയാത്തതിനാല്‍, പൊതുജന താല്‍പര്യാര്‍ഥമാണ് 73 ദേശസാത്കൃത റൂട്ടുകളില്‍ സ്വകാര്യ ബസുകള്‍ക്ക് പെര്‍മിറ്റ് നല്‍കിയത്. എന്നാല്‍, ഇവ ഫാസ്റ്റും സൂപ്പര്‍ഫാസ്റ്റുമാക്കിയപ്പോള്‍ പൊതുജനതാല്‍പര്യം നഷ്ടപ്പെട്ടു. ചാര്‍ജ് വര്‍ധനക്ക് പുറമെ, സൗകര്യങ്ങളുടെ അപര്യാപ്തത, വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ നിഷേധം എന്നിവയെല്ലാം ഫാസ്റ്റ്-സൂപ്പര്‍ ഫാസ്റ്റുകളെ പൊതുജനവിരുദ്ധമാക്കി. ഈ ജനവിരുദ്ധത ഇനി തുടരേണ്ടതില്ലെന്നാണ് കരടില്‍ വ്യക്തമാക്കുന്നത്. ട്രാഫിക് ഡിമാന്‍ഡ് അനുസരിച്ച് ഓരോ റൂട്ടിലേക്കും ഉയര്‍ന്ന സംവിധാനങ്ങളുള്ള സര്‍വീസുകള്‍ നടത്താന്‍ കെ.എസ്.ആര്‍.ടി.സി പര്യാപ്തമാണെന്ന് കരട് വ്യക്തമാക്കുന്നു. സ്വകാര്യ ഫാസ്റ്റ്-സൂപ്പര്‍ഫാസ്റ്റ് തുടങ്ങിയ ഉയര്‍ന്ന സംവിധാനങ്ങള്‍ നല്‍കേണ്ട ബസുകള്‍ പെര്‍മിറ്റ് കാലാവധി തീര്‍ന്നാല്‍ കെ.എസ്.ആര്‍.ടി.സി ടേക്-ഓവര്‍ ചെയ്യും.
ഈ തീവെട്ടിക്കൊള്ളക്കെതിരെ മാസങ്ങളായി നിരവധി സംഘടനകള്‍ സമരപാതയിലുണ്ട്. സോളിഡാരിറ്റി ആര്‍.ടി.ഐ ആക്ട് ഉപയോഗിച്ച് വിവരങ്ങള്‍ ശേഖരിച്ച് ജനങ്ങളെ ബോധവത്കരിച്ചുകൊണ്ടിരിക്കുന്നു. വിവിധ യുവജന വിദ്യാര്‍ഥി സംഘടനകള്‍ ഈ വിഷയം ഉയര്‍ത്തിക്കൊണ്ടുവന്നതും മാധ്യമങ്ങള്‍ പിന്തുണ നല്‍കിയതും സര്‍ക്കാറിന്‍െറ കരട് ഉത്തരവിന് വഴിയൊരുക്കി എന്ന് മനസ്സിലാക്കാം.
സ്വകാര്യ ഫാസ്റ്റ്-സൂപ്പര്‍ ഫാസ്റ്റ് തുടങ്ങിയ ബസുകള്‍ ഇതുപോലെ ഇനിയും നിരത്തിലോടിയാല്‍ ഇല്ലാതാകുന്നത് കെ.എസ്.ആര്‍.ടി.സി ആയിരിക്കും. ഇപ്പോള്‍തന്നെ പല കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്കും അകമ്പടി പോലെ, മുന്നിലും പിന്നിലും ഓടി അതില്‍ ഒരാള്‍പോലും കയറാതെ നോക്കുന്നതാണ് സ്വകാര്യ ബസുകളുടെ മുഖ്യപരിപാടി. കെ.എസ്.ആര്‍.ടി.സി എപ്പോള്‍, എവിടെ എത്തുന്നു എന്ന് പറഞ്ഞു കൊടുക്കാന്‍ മൊബൈല്‍ ഫോണുമായി ബസില്‍ ആളെയും നിയമിക്കും. ഒന്നിച്ചൊരു സ്റ്റോപ്പിലെത്തിയാല്‍ മുന്നില്‍ വിലങ്ങിട്ട് കെ.എസ്.ആര്‍.ടി.സിയുടെ സമയവും വരുമാനവും മുട്ടിക്കുന്നു.
ഇങ്ങനെ കെ.എസ്.ആര്‍.ടി.സി നഷ്ടത്തിലായി സര്‍വീസ് നിര്‍ത്തിയാല്‍ സൂപ്പര്‍കൊള്ളക്കാര്‍ക്ക് അരങ്ങുവാഴാമല്ലോ. നഷ്ടം സര്‍ക്കാറിനും ജനങ്ങള്‍ക്കുമാണ്. ഇങ്ങനെ വരുന്ന നഷ്ടം നികത്തുന്നതിനുള്ള നടപടികളാണ് പിന്നീട് ബസ് ചാര്‍ജ് വര്‍ധനയിലേക്ക് സര്‍ക്കാറിനെ എത്തിക്കുന്നത്. ഫലത്തില്‍ ഇതും നേട്ടമാകുന്നത് സ്വകാര്യ ബസിനും. ഭാരം പേറേണ്ടത് പാവം ജനങ്ങളും. പെന്‍ഷനും ശമ്പളവും കൊടുക്കാനില്ലാത്തതിന്‍െറ പ്രാരബ്ധങ്ങള്‍ പറയുന്നതിനുമുമ്പ് ഈ പൊതുഗതാഗത സംവിധാനത്തെ നിലനിര്‍ത്താനും ശക്തിപ്പെടുത്താനും സര്‍ക്കാര്‍ മുന്‍കൈ എടുക്കണം.
മിതമായ വേഗത്തില്‍, മത്സരമില്ലാതെ, ആവശ്യമുള്ള സ്റ്റോപ്പുകളില്‍ മാത്രം നിര്‍ത്തി, സീറ്റകലം പാലിച്ച്, യാത്രക്കാരെ കുത്തിനിറക്കാതെ, സമയക്രമം നിലനിര്‍ത്തി ഓടിക്കൊണ്ടിരിക്കുന്ന പൊതുഗതാഗത സംവിധാനം എന്ന അര്‍ഥത്തില്‍ കെ.എസ്.ആര്‍.ടി.സിയെ ജനം ഇഷ്ടപ്പെടുന്നു. അതുകൊണ്ട് പ്രഖ്യാപിച്ച കരട് ഉത്തരവ് സാധ്യമാകുംവേഗത്തില്‍ നിയമമാക്കണമെന്നാണ് പൊതുജനം ആഗ്രഹിക്കുന്നത്.
സ്വകാര്യ ബസ് മാഫിയകളോടുള്ള സമരം, ജീവിതോപാധിയായി ഒന്നോ രണ്ടോ ബസ് സര്‍വീസുകള്‍ നടത്തുന്ന ഉടമകള്‍ക്കെതിരല്ല. നാട്ടിന്‍പുറങ്ങളില്‍ ജനങ്ങളുടെ ഗതാഗതം സൗകര്യപ്രദമാക്കുന്ന, ഏതാനും ആളുകള്‍ ഓഹരിയെടുത്ത് ആരംഭിച്ച ഓര്‍ഡിനറി, മിനിബസ് സംവിധാനങ്ങള്‍ക്ക് എതിരായ സമരവുമല്ല. ജനങ്ങളുടെ സൗകര്യങ്ങളേക്കാള്‍ ആര്‍ത്തിക്കു പ്രാധാന്യം നല്‍കുന്ന, ജനങ്ങളെ വര്‍ഗശത്രുക്കളെപ്പോലെ നേരിടുന്ന, അവകാശങ്ങള്‍ നിഷേധിക്കുന്ന സ്വകാര്യ ബസ് മാഫിയക്കെതിരാണ് ഈ സമരം.
കരട് ഉത്തരവ് ചര്‍ച്ചക്ക് അവസരമൊരുക്കിയ സര്‍ക്കാര്‍ നല്ല ഒരു തുടക്കം നല്‍കിയിരിക്കുന്നു. ഇതിനു തുടര്‍ച്ചയുണ്ടാകണം. ആവശ്യമെങ്കില്‍, സര്‍ക്കാര്‍ തലത്തില്‍ ഇനിയും പഠനങ്ങള്‍ നടക്കണം. ഓരോ റൂട്ടിലും യാത്രക്കാരെക്കുറിച്ച് പഠിച്ച് അവര്‍ക്കാവശ്യമായ യാത്രാസംവിധാനങ്ങളാണ് സര്‍ക്കാര്‍ ഒരുക്കേണ്ടത്. ഹ്രസ്വദൂരയാത്രക്കാര്‍ക്ക് സൗകര്യപ്രദമായ ഓര്‍ഡിനറി-ലിമിറ്റഡ് സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിക്കണം.
തെക്കന്‍ ജില്ലകളില്‍ പരീക്ഷിച്ച് വിജയിച്ച സ്റ്റുഡന്‍റ്സ് ഒണ്‍ലി, ലേഡീസ് ഒണ്‍ലി ബസുകള്‍ മലബാറിലും ആരംഭിക്കണം. വിദ്യാര്‍ഥികള്‍ക്ക് ഉപാധികളില്ലാതെ കണ്‍സെഷന്‍ അനുവദിക്കണം. ഫെയര്‍ സ്റ്റേജുകളിലെ അപാകതകള്‍ പരിഹരിക്കണം. ഓര്‍ഡിനറിക്ക് മുകളിലുള്ള ബസുകള്‍ക്ക് അവക്ക് സ്റ്റോപ്പുള്ള ഇടങ്ങളില്‍ സ്റ്റേജ്് അനുവദിക്കണം. ഓടുന്ന ദൂരത്തിനപ്പുറത്തെ സ്റ്റേജുകളുടെ പേരില്‍ പണം ഈടാക്കുന്നത് അന്യായമാണ്. മര്‍മപ്രധാനമായ ഇത്തരം വിഷയങ്ങള്‍കൂടി കണക്കിലെടുത്ത് സന്തുലിതമായ ഒരു നിയമം പ്രാബല്യത്തില്‍ കൊണ്ടുവരാന്‍ സര്‍ക്കാറിനു കഴിയണം.
Source: Madhyamam





Pakshe ethu nadappil varum ennu valiya pratheeksha venda…Nadannal kollam.
Ksrtc-yil vidhyarthikal keriyal eantha bus oodillea? pvt bus-ukal kodukkunna pole ksrtc-yilum st kodukkattea…. eannittu paavam pvt bus-nu pani kodukku.. eallam pvt bus-ukaarante
privett busukare angane thalli kalayanada avar illayirunnengil nammude kuttikal engane st adichu scoolil pokum….oru divasam privett busillengil kanam kuttikalude kashtappadu
ee ksrtc niruthi koode!!!! enthinanu janagal ee bharam chumakkunathu?
private busil vifyarthikale kayatti illa enkil mafia…appol ksrtcyo?
long roottil odunna oru ksrtc yude tyre puncher aayal aa divasam poyiyathrakar kazhttapadanu..ennal privett busanengil 5 minittukond tyre mari yathra thudangum pinne ethra ksrtc bus elladivasavum kazhukunnund seatt thudakkunnund…ithokke nokkumbol privett busanu nallath….
MV ACT anusarichu oodunna eathra ksrtc keralathil kaanumo aaa…..he he
Ksrtc-yil vidhyarthikal keriyal eantha bus oodillea? pvt bus-ukal kodukkunna pole ksrtc-yilum st kodukkattea…. eannittu paavam pvt bus-nu pani kodukku.. eallam pvt bus-ukaarante thalayil!
ksrtc can do anything they want not d private.. wht d F@#K
Jemshin Abraham bor u said it…….. ee pvt bus naattukare sevikkan mathramanu ennu aara paranje pothu janathinte kashu kondu odunna KSRTCkku enthum aavam pavam pvt karan arivangan kanikkunnathu kuttavum eviduthe nyaayama ithu….
ആനവണ്ടിയില്‍ ഏതൊക്കെ റൂട്ടില്‍ കണ്‍സെഷന്‍ കൊടുക്കുന്നുണ്ട്?
ആദ്യം അതിനെപറ്റി ഒന്ന്‍ ഗവേഷണം നടത്തി നോക്ക്…
Pothujanathalparyam illayirunnel private bus ellam kali ayi odiyene. Private busil ticket ethra ayalum athinullatho athil kooduthalo value urappayum kittum. ethra ksrtc busil ath ensure cheyyan pattum.
who the hell wrote this , who should take care of the bus pass KSRTC does not give any pass to students ……………… ksrtc giving loss of rs 381 crore to the eople of kerala , but private bus giving a profit of 120000 each bus each year as tax
let ksrtc do only local service , WHY call PRIVATE BUS MAPHIYA ,
there are more than 6000 private bus owners with one bus with which they run a family …………………….and now you think who is MAPHIYA private or KSRTC
വാര്‍ത്ത വരുമ്പോള്‍ അത് നിഷ്പക്ഷം ആകണം,, ഇത് ഒരു മാതിരി ദേശാഭിമാനി പത്രം വായിച്ചത് പോലെ ഒണ്ടു,, തീര്‍ത്തും KSRTC ഭാഗത്ത് നിന്ന് സംസാരിക്കുന്നു,,,സ്വകാരിയ FP & സൂപ്പര്‍ ഫാസ്റ്റ് വണ്ടികള് ഓടുന്നിടത് സ്വകാരിയ ഓര്‍ഡിനറി ബസുകളും സര്‍വീസ് നടത്തുന്നുണ്ട്,, വിധ്യാര്തികളും ഹൃസ്വദൂര യാത്രക്കാരും അതില്‍ യാത്ര ചെയ്യട്ടേ,, KSRTC സൂപ്പര്‍ & ഓര്‍ഡിനറി ഒരു പോലെ വന്നു ഒരു സ്റ്റോപ്പില്‍ നിര്‍ത്തിയാല്‍ ഇ ജനം ഏതു വണ്ടിയില്‍ കയറും? അത് തന്നേയ് പ്രൈവറ്റ് ബസിലും ചെയ്യുകാ,, പിന്നേ പ്രൈവറ്റ് FP & സൂപ്പര്‍ ഫാസ്റ്റ് ക്വാളിറ്റി ഉള്ള ബസുകള്‍ അതായത് പുത്തന്‍ വണ്ടികള്‍ ഇട്ടു കൂടിയ നികുതി അടച്ചു ഓടുമ്പോള്‍ തീര്‍ച്ചയായും ലാഭം പ്രതീക്ഷിക്കുന്നു,,, അവര്‍ക്ക് 2 & 5 വര്ഷം കൂടുമ്പോള്‍ നിയമ പ്രകാരം വണ്ടി മാറി ഇടണം.. നമ്മടെ KSRTC യും ജനസേവനം അല്ലല്ലോ ഉധേസിക്കുന്നത് തീര്‍ച്ചയായും അവര്‍ക്കും ലാഭം വേണം, പിന്നേ മത്സര ഓട്ടം എന്നുള്ളത് പ്രൈവറ്റ് ബസ് നു കൂടുതലാണ് ഞാനും അംഗീകരിക്കുന്നു. സീട്ട്നു അകലം ഇല്ലാ എന്ന് ന്യായീകരിക്കണ്ടാ വണ്ടി രജിസ്റ്റര്‍ ചെയ്യുമ്പോള്‍ സീറ്റ് അകലം വെക്തമായും എടുത്തിരിക്കും അതിനു ശേഷം സീറ്റ് ഇളക്കി ഫിക്സ് ചെയ്യാറില്ലാ ആരും,, ഇ പറയുന്ന KSRTC യുടെ സീറ്റ് ഗാപ്പും ഇത് തന്നെയാ,, ലീഫ് ന്റെ എണ്ണം കൂട്ടിയന്കിലേ ഇത് പോലത്തെ ബോഡി ഭാരം കൂടുതല്‍ ഉള്ള വണ്ടികള്‍ ഉപയോഗിക്കാന്‍ പറ്റൂ അല്ലാതെ KSRTC പോലെ ലൈറ്റ് ഭാരം ഉള്ള വണ്ടികള്‍ അല്ല പ്രൈവറ്റ് ബസുകള്‍.. ഓഡീഓ വീഡിയോ സംവിധാനം മാറ്റണമെന്നാണ് എന്റെയും അഭിപ്രായം ബട്ട് ഇതേ യാത്രക്കാര്‍ ഇതില്ലങ്കില്‍,,,, സ്പീഡ് കുറഞ്ഞു പോയാല്‍ പിന്നേ ഇ ടൈപ്പ് വണ്ടികള്‍ ഒഴിവാക്കുന്നു…അവിടെ കുറ്റക്കാര്‍ നമ്മള്‍ യാത്രക്കാര്‍ അല്ലേ? പിന്നേ യാത്രക്കാരെ കുത്തി നിറച്ചു കൊണ്ട് പോകുന്നതില്‍ KSRTC യും ഒട്ടും പിറകില്‍ അല്ല, നമ്മുടെ നാട്ടിലെ KSRTC സൂപ്പര്‍ ഫാസ്ടുകള്‍ സീടിംഗ് ആളിനെ മാത്രമേ കൊണ്ട് പോകൂ? ബസ് MAAPHIAA എന്നിവിടെ പറഞ്ഞു,, ശെരിയാ,, വന്‍ മുതലാളി മാരെ കൊണ്ടേ ഇത് നടത്താന്‍ പറ്റൂ,, ജീവിക്കാന്‍ വേണ്ടി കുടുംബം പോറ്റാന്‍ വേണ്ടി മറ്റു പണി ഒന്നും അറിയാത്ത വരു,, എടുത്തു നടത്തിയ സര്‍വീസ് ന്റെ ഒക്കെ തലയ്ക്കു KSRTC ചെയിന്‍ തുടങ്ങി,, അവരെ ഒക്കെ കയറു എടുപ്പിച്ചു,, എന്നിട്ട് ഇപ്പോള്‍ വേശ്യാ സ്ത്രീയുടേ ചാരിത്ര്യ പ്രസംഗം കൊണ്ട് ഇറങ്ങിയെക്കുന്നു,,, തിരു കൊച്ചി നഷ്ട്ടമാനന്ന ഇപ്പോലതേ റിപ്പോര്‍ട്ട്,, കൊച്ചി സിറ്റി സര്‍വീസ് നടത്തി കുടുംബം പോറ്റിയ,, എത്രയോ പെര്‍മിറ്റുകള്‍ SURENDAR ചെയ്യിച്ചു KSRTC? JNRM വഴി ഫ്രീ കിട്ടിയ വണ്ടി എല്ലാം നശിപ്പിച്ചു,, ഇത്രയും വര്‍ഷമായല്ലോ എന്തെങ്കിലും ഒന്ന് നന്നാക്കിയ കഥ പറയാനുണ്ടോ KSRTC ക്ക്? വിദ്ധ്യാര്‍ത്തി CONSESSION എന്ന് പറഞ്ഞു മുതല കണ്ണീരു ഒഴുക്കുന്നവര് KSRTC & പ്രൈവറ്റ് ബസില്‍ ഒരേ സിസ്റ്റം ആകു,, സ്ടുടെന്റ്സ് നു എവിടുന്നു കയറിയാലും CONCESSION ,, എന്തേ പറ്റുമോ? ഞാന്‍ ബസ് മുതലാളിയും അല്ല എന്റെ ബന്ധുക്കള്‍ക്ക് ബസ് ഉം ഇല്ല KSRTC യോട് ഒരിക്കലും എതിര്‍പ്പും ഇല്ല പക്ഷേ ഇ പ്രസ്ഥാനം നന്നായി കാണണം എന്ന് ആഗ്രഹം ഉണ്ട്,,, ഇത് പൊതു താല്‍പ്പര്യം മാത്രം.
ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല , ആദ്യം നമ്മുക്ക് വേണ്ടത് നട്ടെലുള്ള ഉധ്യോഗസ്തരെ ആണ്,
eante ponno….ini ee pvt-kaarane muzhuvan niruthiyalum…ee..aana vandi reksha pedan pokunno…..he he.
ippo angu keralam nannakkum………..
INI KSRTCIDAY SWANTHAM VANDIKAL PVT INU PAKARAM ODUMELLO APPO EE EDUKKA CHARAKKU AVIDAY THANNAY KANNUM KSRTC VANDIKAL ETHRA ENNAM NIRTHI AA CHARAKKUKALAY PALUM MUTTAYUM KODUTHU KETTUM ENNU NAMUKKU KANNAM ANNU EE POST IVIDAY UNDENGIL VAYIKKAN NALLA RESAM AAYIRIKKUM….OLLA SERVICE MARIYADHAKU ODICHI KANIKKU ADHIYAM INNITTU MAFIA YE PATTI KSRTC PARANJA MATHI….
njan manoj bhai yuday cmntinod yojikkunnu…\
KSRTC yil vidyarthikale keyattunilla ennum aarum paranjitiillalo. pinne ST kku pakaram alle concession kodukkunnath nationalised routkalil
enthoke paranjalum,i feel comfortable in ksrtc buses.
seat gap um, leg room um ksrtc il mathrame ullu…
പ്രൈവറ്റ് ബസ് നെയ് കുറ്റം പറഞ്ഞു നടക്കുന്ന സാറന്മാര്ഇതൊന്നു മൊത്തം വായിക്കണേ http://www.mathrubhumi.com/kollam/news/1807226-local_news-kollam-കൊല്ലം.html ,, ഇ വാര്‍ത്ത പ്രൈവറ്റ് ബസ് കാരന്റെ സ്വന്തം പത്രത്തില്‍ വന്നതല്ലാ.
audio, vedio venda nu parayunathinte karanam entha??
KSRTC venda…..enthinu parayunnu…KeralaSRTC karanam “KSRTC” enna peru Karnataka SRTCku vare nanakedunadakum…….
ordinari busil mathrame kuttikalkku concession kodukoo enna sameepanam aanu aadyam marendathu
k.s.r.t.c.ylum privette buslum ore pass upayogich students concession nalkatte.koodathe k.s.r.t.c. odunna routukalil rathri kaalathum ksrtc serviece nadathan thudangatte(malabaril).malabarile privette bus pole nalla facilties nalkatte ennit mathi privettine kuttam parayal.
സൂപ്പര്‍ കൊള്ളയെ കുറിച്ചുള്ള സൂപ്പര്‍ പോസ്റ്റ്.
long routil pvt busukalke, fast , super fast, express ayaal entha prblm? ee paranja routiloke local busukal undallo.