ഫാസ്റ്റ് സൂപ്പര്‍ഫാസ്റ്റ് പെര്‍മിറ്റുകള്‍ കെഎസ്ആര്‍ടിസിയ്ക്ക് മാത്രമാക്കാന്‍ നീക്കം
സൂപ്പര്‍ ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചര്‍ പെര്‍മിറ്റുകള്‍ വീണ്ടും കെ.എസ്.ആര്.ടി.സിക്ക് മാത്രമാക്കാന്‍ സര്‍ക്കാര്‍ ആലോചന. പ്രധാനപാതകളില്‍ സ്വകാര്യ ബസുകള്‍ കൂട്ടത്തോടെ ഫാസ്റ്റ്, സൂപ്പര്‍ഫാസ്റ്റ് ശ്രേണിയിലേക്കു മാറുന്ന പശ്ചാത്തലത്തിലാണ് ഈ നീക്കം.
വിവരം ചോര്‍ന്നതോടെ ഉന്നത ഉദ്യോഗസ്ഥതലത്തില്‍ സ്വകാര്യ ബസ് ലോബി പിടിമുറുക്കി.
എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ അവസാന വര്‍ഷം ഗതാഗത മന്ത്രി ജോസ് തെറ്റയിലാണ് കെ.എസ്.ആര്.ടി.സിക്ക് മാത്രം സ്വന്തമായിരുന്ന സൂപ്പര്‍ ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചര്‍ സര്‍വീസുകള്‍ സ്വകാര്യ മേഖലയ്ക്കു കൂടി ലഭ്യമാകുന്ന വിധത്തില്‍ മോട്ടോര്‍ വാഹന നിയമം ഭേദഗതി ചെയ്തത്. 140 കിലോമീറ്ററില്‍ കൂടുതല്‍ ദൂരപരിധിയുളള സര്‍വീസുകള്‍ക്ക് ഫാസ്റ്റ് പാസഞ്ചര്‍, 160 നുമേല്‍ സൂപ്പര്‍ ഫാസ്റ്റ്, 180 നു മേല്‍ എക്സ്പ്രസ് പെര്‍മിറ്റുകളാണ് നല്‍കുന്നത്. ഇതോടെ സ്വകാര്യ ബസുകള്‍ കൂട്ടത്തോടെ ഫാസ്റ്റും സൂപ്പര്‍ഫാസ്റ്റും ആക്കി.
പ്രധാന ദീര്‍ഘദൂര പാതകളില്‍ സ്വകാര്യ ഓര്‍ഡിനറികള്‍ കൂട്ടത്തോടെ ഫാസ്റ്റ് പാസഞ്ചറായപ്പോള് വിദ്യാര്‍ഥികള്‍ അടക്കമുള്ളവര്‍ ബുദ്ധിമുട്ടിലായി.
ഫാസ്റ്റ് മുതല്‍ മുകളിലേക്കുള്ള ശ്രേണിയില്‍ വിദ്യാര്‍ഥികള്‍ക്ക് യാത്രാസൗജന്യം നല്‍കേണ്ടതില്ലെന്നതും ഉയര്‍ന്ന ടിക്കറ്റ് നിരക്കും കൂടുതല്‍ ലാഭത്തിന് ഇടനല്കുമെന്ന പശ്ചാത്തലത്തിലാണ് ഫാസ്റ്റ് പാസഞ്ചര്‍ ശ്രേണിയിലേക്കുള്ള തള്ളിക്കയറ്റം ഉണ്ടായത്.
കോട്ടയം-കുമളി, കൊല്ലം ജില്ലയിലെ പ്രമുഖഖറൂട്ടുകള്, തൃശൂര്‍-കോഴിക്കോട്,എറണാകുളം-തൃശൂര്‍,കോഴിക്കോട്-കണ്ണൂര്‍,കോഴിക്കോട്-പാലക്കാട്,കോഴിക്കോട്-എറണാകുളം തുടങ്ങിയ റൂട്ടുകളിലെല്ലാം ഇതാണു സ്ഥിതി.
ഇടുക്കി, വയനാട്, പാലക്കാട് ജില്ലകളിലെ ഹൈറേഞ്ച്-പിന്നോക്ക മേഖലകളിലാണ് മാറ്റം ജനത്തെ വലച്ചത്.
കോട്ടയം-കുമളി റോഡുള്‍പ്പെടെ പ്രധാനപാതകളില്‍ ഏറെക്കുറെ പൂര്‍ണമായും സ്വകാര്യബസുകള്‍ ഫാസ്റ്റ് പാസഞ്ചറുകളാകുന്ന സാഹചര്യം മുന്നില്‍ കണ്ടാണ് സര്‍ക്കാര്‍ തലത്തില്‍ ഫാസ്റ്റ് പാസഞ്ചര്‍ സര്‍വീസുകള്‍ വീണ്ടും കെ.എസ്.ആര്.ടി.സിക്ക് മാത്രമാക്കാന്‍ ഗതാഗതമന്ത്രിയുടെ ഓഫീസില്‍ നീക്കം ആരംഭിച്ചത്.
വിവരം ചോര്‍ന്നതോടെ ഫാസ്റ്റ്, സൂപ്പര്‍ ഫാസ്റ്റ് പെര്‍മിറ്റുകള്‍ തടയുന്ന സാഹചര്യം ഒഴിവാക്കാന്‍ ഉന്നത ഉദ്യോഗസ്ഥതലത്തില്‍ സ്വകാര്യ ബസ് ലോബി സമ്മര്‍ദം ശക്തമാക്കി.
ഈ സഹാചര്യത്തില്‍ വിദ്യാര്‍ഥികള്‍ക്കു യാത്രാ സൗജന്യം നിഷേധിക്കുന്നതു പ്രശ്നം ഗുരുതരമാക്കുമെന്ന തിരിച്ചറിവിലാണു കഴിഞ്ഞ ദിവസം കെ.കെ. റോഡ് റൂട്ടില്‍ ഫാസ്റ്റ് പാസഞ്ചറുകളില്‍ സൗജന്യം നല്കാന് സ്വകാര്യ ബസ് സംഘടനകള്‍ സമ്മതം മൂളിയതത്രേ.




Is it right?
Thank God
if it happens,will be a good decision
Plz note that,
KSRTC EKM-VKM-KTM-KMLY-THEKKADY FP is dprt frm KTM 3.45-4.00pm. At the same time A Private Bus dprt frm KTM Named ST.JOSEPH KTM-KMLY is SUPER FAST!!!!
ST.JOSEPH is only a LS for last 2 weeks Now its SUPER FAST!!!!
Idukki District Collector Gives the FP & SF Permit For Private Buses
Both KSRTC & Private buses should loose the FP/Superfast permits!
So Many New FP & SF Permits (No New Route Permit via KK ROAD Except One Ekm-Kmly SF) given to Private buses.
And There are So Many Applications Submitted to get FP & SF Permit
Evde.. Pvt. Buskaar Kodathiyil poyi stay vaangum.. ennitt athingane neetikondu pokum………
its gud….but i dnt tink dis wil hapen wid d UDF govt.
ith nadakkan pokunnilla karanam nammude oru udf nethavin orupad LS FP buskal und …
10000000000000000000000000000000 likes
saranya motors
No Need for a category above FP. cancel all SF with both KSRTC & PRIVATE, up to fast is ok for both, because with our road conditions, all these vehicles reach on same time. according to my knowledge the runing time for LS & FP are same[ 2 minutes per km ] less than this time will invite major accidents. for KSRTC operating purely on NH & MC road can go with SF. but no SF or EXPRESS should be granted to PVT sector. Pinney enthu news vannaalum “SARANYA MOTORS ” ntey tholel keraan chellathey avaru maathramallaa rashtreyakkarantey sinkidy kalu. vereyum ondu. pinney avarkku SF aayittu convert cheyavunna pala permits um they still run as LS OS.
കടപ്പാട് മംഗളം എന്നു വയ്ക്കേണ്ടിയിരുന്നു…
സ്വകാര്യസർവ്വീസിലായാലും കെ എസ് ആർ ടി സിയിലായാലും സൂപ്പർ ഫാസ്റ്റും, എക്സ്പ്രസ്സുമെല്ലാം നമ്മുടെ പണം അടിച്ചുമാറ്റാൻ മാത്രമുള്ള സംവിധാനങ്ങൾ. നിലവിലെ നിയമം അനുസരിച്ച് സീറ്റിങ്ങ് കപ്പാസിറ്റിയിൽ കൂടുതൽ ആളുകളെ ബസ്സിൽകയറ്റാൻ ഫാസ്റ്റുനും അതിനുമുകളിലും പെർമിറ്റുള്ള ബസ്സുകൾക്ക് അവകാശം ഇല്ല. ഇവിടെ 48 പാസഞ്ചർ കപ്പാസിറ്റി (PC48) എന്നെഴുതിവെച്ചിട്ട് നൂറും നൂറ്റിരുപതും യാത്രക്കാരെ കുത്തിനിറച്ചാ ഓരോ സൂപ്പർ ഫാസ്റ്റുകൾ ഓടുന്നത്. നിയമനിഷേധത്തിനുള്ള കുത്തക എന്തായാലും കെ എസ് ആർ ടി സിയ്ക്ക് മാത്രമാക്കുന്നത് നല്ലതാ. വഴിയിൽ പിരിക്കാൻ നിൽക്കുന്ന പോലീസിനും സർക്കാർ ഖജനാവ് നിറയ്ക്കാൻ ഇറങ്ങുന്ന മൊബൈൽ കോടതികൾക്കും പൈസകിട്ടില്ലെന്നുഒരു ഗുണമുണ്ട്.
that is good
aahaa anganey oru niyam undaarunno FP & SF nu [standing pattillaannu] ennaal theercha aayittum cancel cheyyanam e special categories
I am a person who travels regularly between Erumely and Ernakulam (110 kms) on a bus called holyfamily. They used to stop at Erumely. One day they told me that there bus has become super express and for that i am paying 25rs extra from the old rate which was 60 and now it’s 85rs. Being a long distance traveller I pays 25 rupees extra!
bus il kerunavanode seating capacity full aayi ini kerale enu paranja malayali kerathe iriko?
ipozhathe gathagatha vakup manthrik pvt bus ille…onn aneshich nokku………….saranya motors maathramalla……….veruthe athine maathram parayanda