മന്ത്രിബന്ധുവിന്റെ ബസിനായി റൂട്ട് മാറ്റി: കെ.എസ്.ആര്‍.ടി.സിക്ക് നഷ്‌ടം നാലരലക്ഷം !!!
മന്ത്രിബന്ധുവിന്റെ ബസിനു നേട്ടമുണ്ടാക്കാന്‍ മാസം 4.50 ലക്ഷം വരുമാനമുള്ള കെ.എസ്.ആര്‍.ടി.സി. ബസിന്റെ റൂട്ടുമാറ്റി. തിരുവനന്തപുരം ഡിപ്പോയില്‍ നിന്ന് പുറപ്പെട്ട് ആയൂര്‍, അഞ്ചല്‍, പത്തനംതിട്ട, മുണ്ടക്കയം, കട്ടപ്പന വഴി സേനാപതിക്കുള്ള ഫാസ്‌റ്റ് പാസഞ്ചര്‍ സര്‍വീസിന്റെ റൂട്ടാണ് മാറ്റിയിരിക്കുന്നത്..

ഹൈറേഞ്ച് റൂട്ട് കുത്തകയാക്കിയിരിക്കുന്ന മന്ത്രി ബന്ധുവിന്റെ ബസിനു വരുമാനം കുറയുന്നുവെന്ന് കണ്ട് കെ.എസ്.ആര്‍.ടി.സി. ഉന്നതങ്ങളില്‍ സ്വാധീനം ചെലുത്തിയാണു റൂട്ട് മാറ്റം. ഇതുസംബന്ധിച്ച ഉത്തരവ് ഇന്നലെ പുറത്തിറങ്ങി. കൊട്ടാരക്കര, കോട്ടയം, മൂവാറ്റുപുഴ, കോതമംഗലം, അടിമാലി വഴി സേനാപതിക്കു പോകുന്നതാണ് പുതിയ റൂട്ട് ക്രമീകരണം. കഴിഞ്ഞ എല്‍.ഡി.എഫ്‌് സര്‍ക്കാരിന്റെ കാലത്താണ് സേനാപതി ഫാസ്‌റ്റ് പാസഞ്ചര്‍ സര്‍വീസ് ആരംഭിച്ചത്. പ്രതിദിനം 15,000 രൂപയ്‌ക്ക് മുകളിലായിരുന്നു ഈ ബസിന്റെ വരുമാനം. യു.ഡി.എഫ്. സര്‍ക്കാര്‍ അധികാരത്തില്‍ വന്നതു മുതല്‍ ബസിന്റെ റൂട്ട് മാറ്റാന്‍ ശ്രമം നടന്നു വരികയായിരുന്നു. ഇടതുസംഘടനകളുടെ എതിര്‍പ്പ് കാരണമാണ് ഇതുവരെ നടക്കാതെ പോയത്.
റൂട്ടുമാറ്റത്തോടെ ബസിന്റെ വരുമാനത്തില്‍ വന്‍ ഇടിവുണ്ടാകും. നേരത്തേ മന്ത്രി ബന്ധുവിന്റെ സ്വകാര്യബസിനു മുന്നിലായിട്ടാണ് ഈ ബസ് സര്‍വീസ് നടത്തിയിരുന്നത്. യാത്രക്കാര്‍ കൂടുതലും കെ.എസ്.ആര്‍.ടി.സിയെ ആശ്രയിച്ചു പോന്നത് സ്വകാര്യബസിന് വന്‍ വരുമാന നഷ്‌ടം ഉണ്ടാക്കിയിരുന്നു.
Source: Mangalam
SARANYA
itharam nadapadikal avasanippikkan jenangal munnittiranaganam oru manthriyayal keralathil enthu pokritharavum cheyyam. ee loss mathiryil ninnum eedakkanam.
മന്ത്രി ബന്ധുവിന്റെ വണ്ടിയുടെ പേര് വെളിപ്പെടുത്തണം.
മനോജേ അത് രാത്രി സര്‍വീസ് നടത്തുന്ന ഗ്രൂപ്പ് തന്നെയാണ്
ITHU CHEYTHAVANE SERVICIL VACHEKKARUTHE ENTHUVILA KODUTHUM EE SERVICE PAZHAYATHU POLEYAKKANAM EE STAPANAM KARAKAYARAAN RASHTRIYAKKAR SHRAMIKKUNNATHINE THELIVANITHE
onnum cheyyoolaaa moshttichavanu ethirey anveshnam illa pinneyaa ithu
KSRTC yil ithum ithinappuravum nadakkum…
Idathu samkhadanakalude ethirppu kaaranamaanu ithu vare nadakkaathathu – meaning, ippol ethirppu maariyo?
Read somewhere that if a FP / SFP permit application for a private bus is denied, it will be granted mostly by the state appellate tribunal at Kochi; THis is because it is KSRTC’s duty to present its case and get the permit denied, and unfortunately KSRTC officials either are not paying attention or are helping the private buses deliberately…