ശബരിമല തീര്‍ഥാടന കാലത്ത് പമ്പയിലേക്ക് ദീര്‍ഘദൂരസര്‍വീസ് നടത്താനായി കെ.എസ്.ആര്‍.ടി.സി 300 ബസുകള്‍ ക്രമീകരിക്കും. റയില്‍വേ സ്‌റ്റേഷനുകളില്‍ നിന്ന് പമ്പയിലേക്കും തിരിച്ചും സ്‌പെഷല്‍ സര്‍വീസ് നടത്തുമെന്നും കെ.എസ്.ആര്‍.ടി.സി അധികൃതര്‍ അറിയിച്ചു.
കോയമ്പത്തൂര്‍ , തെങ്കാശി, പഴനി എന്നിവിടങ്ങിലേക്ക് അന്തര്‍ സംസ്ഥാന സര്‍വീസുകളും ചെങ്ങന്നൂര്‍ ,കോട്ടയം , തിരുവല്ല, എറണാകുളം റയില്‍വേ സ്‌റ്റേഷനുകളിലേക്ക് സ്‌പെഷല്‍ സര്‍വീസുകളും നടത്തും. മൂന്ന് വര്‍ഷത്തില്‍ താഴെ പഴക്കമുള്ള ബസുകള്‍ മാത്രമാണ് പമ്പയിലേക്ക് സര്‍വീസിനായി ഉപയോഗിക്കുക. നവംബര്‍ ആദ്യവാരത്തോടെ പണികള്‍ പൂര്‍ത്തിയാക്കി പമ്പ ബസ് സ്‌റ്റേഷന്‍ സജ്ജമാകും.നവംബര്‍13 മുതല്‍ പമ്പ ബസ് സ്‌റ്റേഷന്‍ പ്രവര്‍ത്തനം തുടങ്ങാനുള്ള ഒരുക്കത്തിലാണ് അധികൃതര്‍……….
ഇതിനായി 20 ലക്ഷം രൂപ മുടക്കി നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. പമ്പ കേന്ദ്രീകരിച്ച് 300 ദീര്‍ഘദൂര ബസുകളും പമ്പ നിലക്കല്‍ ചെയിന്‍ സര്‍വീസിനായി 100 ബസുകളുമാണ് ഇത്തവണ ക്രമീകരിക്കുന്നത്. തിരുവനന്തപുരം, കോട്ടയം, കൊട്ടാരക്കര, പത്തനംതിട്ട , ചെങ്ങന്നൂര്‍ , എരുമേലി, കുമളി , എറണാകുളം എന്നിവിടങ്ങില്‍ നിന്നാണ് പ്രധാനമായും സര്‍വീസ് നടത്തുന്നത്. കൂടാതെ എല്ലാ ഡിപ്പോകളില്‍ നിന്നും തീര്‍ഥാടകരുടെ തിരക്ക് അനുസരിച്ച് പമ്പയിലേക്ക് സര്‍വീസ് നടത്തും.




