Saranya Vs KSRTC Bus Accident @ Konni. 16 Injured





ഇളകൊള്ളൂരിൽ സ്വകാര്യ ബസ്സും കെ.എസ്.ആർ.ടി.സി ബസ്സും കൂട്ടിയിടിച്ച് പതിനഞ്ച് പേർക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ ഏഴിന് കോന്നി ഇളകൊള്ളൂർ ബ്‌ളോക്ക് പടിക്ക് സമീപമായിരുന്നു അപകടം. രണ്ട് പേരുടെ കാലൊടിഞ്ഞു. മൂന്ന് പേരുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു.

കൊട്ടാരക്കരയിൽനിന്ന്കുമളിക്ക് പോകുകയായിരുന്ന ശരണ്യ ബസും പാല ഡിപ്പോയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന കെ.എസ്. ആർ.ടി.സി ഫാസ്റ്റ് പാസ്സഞ്ചർ ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. സ്വകാര്യ ബസ്സ് ലോറിയെ മറികടക്കാൻ ശ്രമിക്കുമ്പോഴായിരുന്നു അപകടമെന്ന് ദൃക് സാക്ഷികൾ പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട സ്വകാര്യ ബസ്സ് എതിരെവന്ന കെ.എസ്.ആർ.ടി.സി ബസ്സിലിടിച്ചശേഷം സമീപത്തുണ്ടായിരുന്ന വൈദ്യുതി പോസ്റ്റിൽ ഇടിച്ച ശേഷം വലിയപറമ്പിൽ അഡ്വ. അലക്‌സാണ്ടർ മാത്യുവിന്റെ പുരയിടത്തിലേക്ക് മറിയുകയായിരുന്നു. പോസ്റ്റിലൂടെ പോകുന്ന 11 കെ. വി വൈദ്യുതിലൈൻ പൊട്ടിവീഴാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.

പരിക്കേറ്റവരെപത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലും ഗവൺമെൺമെന്റ് ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു. ഓടിക്കൂടിയ നാട്ടുകാരും പത്തനംതിട്ടയിൽ നിന്നെത്തിയ ഫയർഫോഴ്‌സ് സംഘവും ചേർന്നാണ് യാത്രക്കാരെ ബസിൽ നിന്ന് പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്.

6 Comments

  1. Vinod Vadakkadath August 10, 2012 at 7:59 AM - Reply

    "Mun KSRTC mantriyude vandi KSRTC bussine idichu" ennu headline aayalo? Paavam janangal.

  2. Vinod Vadakkadath August 10, 2012 at 7:59 AM - Reply

    "Mun KSRTC mantriyude vandi KSRTC bussine idichu" ennu headline aayalo? Paavam janangal.

Leave A Response