“മലയാള മനോരമയിൽ വന്നൊരു വാർത്തയാണിത്, ഇതിൽ പറയുന്ന പ്രകാരം ‘തിരുവനന്തപുരത്തുള്ള ഏതോ ഒരു വർമ്മ & വർമ്മ എന്ന ചാർടേഡ് അക്കൗണ്ടന്റിന്റെ കണ്ടെത്തലുകൾ പ്രകാരമാണ് സർവ്വീസുകൾ നഷ്ടമെന്ന് പറയുന്നത്’. സ്ഥിരം സർവ്വീസ് ഓടുന്ന ഡ്രൈവറിനോടും, കണ്ടക്ടറോടും, അല്ലെങ്കിൽ ഞങ്ങളെപോലെയുള്ള കെ എസ് ആർ ടി സി സ്നേഹികളോടും ചോദിച്ചാൽ ഞങ്ങൾ പറയില്ലെ എങ്ങനെ സർവ്വീസ് നടത്തിലായ് വിജയിക്കുമെന്നും, നഷ്ടത്തിലാകില്ലെന്നുമൊക്കെ? വെറുതെ ലവനും, ലിവനുമൊക്കെ കാശ് വാരി കൊടുക്കണോ? എന്തായാലും നിങ്ങളിതൊന്ന് വായിച്ച് നോക്കു.
കെഎസ്ആര്‍ടിസി പാലാ ഡിപ്പോയില്‍ നിന്നുള്ള സര്‍വീസുകളിലേറെയും നഷ്ടത്തിലെന്ന് റിപ്പോര്‍ട്ട്. കെഎസ്ആര്‍ടിസി പുനഃസംഘടിപ്പിക്കാനും ലാഭകരമാക്കാനുമായി പഠനം നടത്തിയ തിരുവനന്തപുരം വര്‍മ ആന്‍ഡ് വര്‍മ ചാര്‍ട്ടേഡ് അക്കൌണ്ടന്റ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണു നഷ്ടത്തിന്റെ കണക്ക്. ഡിപ്പോയില്‍ നിന്നുള്ള 76 ഷെഡ്യൂളുകളില്‍ 42 എണ്ണവും നഷ്ടത്തിലാണെന്നു കണക്കുകള്‍ സൂചിപ്പിക്കുന്നു.
ഇവയില്‍ 26 എണ്ണം അതീവ നഷ്ടക്കണക്കിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഡീസല്‍, ടയര്‍, സ്പെയര്‍ പാര്‍ട്സ് ചെലവു പോലും കിട്ടാത്ത 116 സര്‍വീസുകളാണ് സംസ്ഥാനത്ത് ഒട്ടാകെ കെഎസ്ആര്‍ടിസിക്കുള്ളത്. ഇവയില്‍ 26 എണ്ണവും പാലായിലാണ്. ഒരു കിലോമീറ്റര്‍ ഒരു ബസ് ഓടാന്‍ 34.23 രൂപയാണ് ചെലവ്. എന്നാല്‍ കെഎസ്ആര്‍ടിസിക്ക് 26.13 രൂപയാണു ശരാശരി വരുമാനം. കേരളത്തിലെ 5,367 ഷെഡ്യൂളുകളില്‍ കിലോമീറ്ററിനു 20 രൂപ പോലും വരുമാനമില്ലാത്ത 320 സര്‍വീസുകളാണുള്ളത്.
ഇവയില്‍ 42 എണ്ണവും പാലായില്‍ തന്നെ. റിപ്പോര്‍ട്ട് അനുസരിച്ച് ആവശ്യത്തിലധികം ബസുകളുള്ള ഡിപ്പോകളില്‍ മുന്‍നിരയിലാണു പാലാ. 76 ഷെഡ്യൂളുകള്‍ക്കായി 92 ബസുകളാണ് ഇവിടെയുള്ളത്. പുതിയ സര്‍വീസുകള്‍ പാലായില്‍ നിന്ന് ആരംഭിക്കുന്നുണ്ടെങ്കിലും ഇവയൊന്നും ലാഭകരമായി നടത്താന്‍ കഴിയുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. തൊഴിലാളി യൂണിയന്‍ നേതാക്കളും അധികൃതരും ഡിപ്പോയുടെ വികസനത്തില്‍ വേണ്ടത്ര താല്‍പര്യം കാണിക്കുന്നില്ലെന്ന ആക്ഷേപവും
ശക്തമാണ്.കിലോമീറ്റര്‍ വരുമാനത്തിലും കാര്യക്ഷമമായി സര്‍വീസുകള്‍ നടത്തുന്നതിലും ഡിപ്പോ ഏറെ പിന്നിലാണെന്ന് വര്‍മ ആന്‍ഡ് വര്‍മ റിപ്പോര്‍ട്ട് കണക്കുകള്‍ പറയുന്നു. യാത്രക്കാരുള്ള റൂട്ടുകളില്‍ യാത്രക്കാരുടെ സൌകര്യാര്‍ഥം സര്‍വീസുകള്‍ നടത്താന്‍ ചില യൂണിയന്‍ നേതാക്കളുടെ ഇടപെടല്‍ മൂലം കഴിയുന്നില്ലെന്ന ആക്ഷേപവുമുണ്ട്. കെഎസ്ആര്‍ടിസി പാലാ ഡിപ്പോയില്‍ നിന്നുള്ള സര്‍വീസുകളില്‍ പലതും സ്വകാര്യ ബസുകളുമായി മത്സരിച്ച് ഓടുന്നവയാണ്.
സ്വകാര്യ ബസുകള്‍ക്കു പിന്നാലെ യാത്രക്കാര്‍ ഇല്ലാതെ കെഎസ്ആര്‍ടിസി ബസുകള്‍ ഓടുന്നതിനു പിന്നില്‍ തൊഴിലാളി യൂണിയന്‍ നേതാക്കള്‍ തമ്മിലുള്ള ഒത്തുകളിയാണെന്ന ആരോപണവുമുണ്ട്.ഈരാറ്റുപേട്ട- പാലാ- ഏറ്റുമാനൂര്‍- കോട്ടയം റൂട്ടിലോടുന്ന 10 ബസുകള്‍ അതീവ നഷ്ടക്കണക്കിലാണ് ഉള്‍പ്പെട്ടിരിക്കുന്നത്. സ്വകാര്യ ബസുകള്‍ 8,000 രൂപ വരെ വരുമാനം നേടുമ്പോള്‍കെഎസ്ആര്‍ടിസി ബസുകള്‍ക്ക് മൂവായിരത്തോളം മാത്രമാണു വരുമാനം. പാലാ-പൊന്‍കുന്നം റൂട്ടിലോടുന്ന ചെയിന്‍ സര്‍വീസില്‍ അഞ്ചെണ്ണവും അതീവ നഷ്ടക്കണക്കിലാണ്.
കിലോമീറ്ററിനു 12 രൂപയില്‍ താഴെയാണ് പല ബസുകളുടെയും വരുമാനം. കൂത്താട്ടുകുളം ലിമിറ്റഡ് സ്റ്റോപ് സര്‍വീസുകളില്‍ ചിലതും നഷ്ടപ്പട്ടികയിലുണ്ട്. 320 കിലോമീറ്റര്‍ പ്രതിദിനം ഓടുന്ന എറണാകുളം സര്‍വീസിനു കിട്ടുന്നത് കിലോമീറ്ററിനു 15 രൂപ മാത്രമാണ്. എന്നാല്‍ ഈ റൂട്ടുകളിലോടുന്ന സ്വകാര്യ ബസുകള്‍ക്ക് കിലോമീറ്ററിനു 35 രൂപ വരെ ലഭിക്കുന്നുണ്ട്. ഉഴവൂര്‍ വഴിയുള്ള കെഎസ്ആര്‍ടിസി ബസുകളും നഷ്ടത്തിലാണ്.
കൂത്താട്ടുകുളം-വെളിയന്നൂര്‍-ഉഴവൂര്‍-പാലാ, ഈരാറ്റുപേട്ട-കാഞ്ഞിരപ്പള്ളി, തൊടുപുഴ-പാലാ-കോട്ടയം, ഈരാറ്റുപേട്ട-പാലാ-എറണാകുളം റൂട്ടുകളില്‍ നഷ്ടത്തിലോടുന്ന കെഎസ്ആര്‍ടിസി സര്‍വീസുകള്‍ പുനഃക്രമീകരിക്കണമെന്നും സര്‍വീസുകള്‍ ലാഭകരമാക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. മലബാര്‍, എറണാകുളം മേഖലകളില്‍ കെഎസ്ആര്‍ടിസി ലിമിറ്റഡ് ഓര്‍ഡിനറി സര്‍വീസുകള്‍ 380 മുതല്‍ 400 കിലോമീറ്റര്‍ വരെ ഓടുമ്പോള്‍ പാലായില്‍ ഇത് 320 മുതല്‍ 340 വരെയാണെന്നു പറയപ്പെടുന്നു.
നഷ്ടത്തിലോടുന്ന പാലാ-പൊന്‍കുന്നം ചെയിന്‍ സര്‍വീസ്, പൊന്‍കുന്നം-പാലാ-വൈക്കമായി സര്‍വീസ് നടത്തണമെന്ന ആവശ്യവുമുയര്‍ന്നിട്ടുണ്ട്. പാലായില്‍ നിന്ന് എറണാകുളം-ഗുരുവായൂര്‍-ചമ്രവട്ടം വഴി കോഴിക്കോട്ടേയ്ക്കും തിരുവനന്തപുരത്തു നിന്ന് പാലാ വഴി തൃശൂരിലേക്കും കെഎസ്ആര്‍ടിസി സര്‍വീസുകള്‍ നടത്തണമെന്ന ആവശ്യവും ശക്തമാണ്.
സ്വകാര്യ ബസുകള്‍ കുറവായ യാത്രക്കാരുള്ള റൂട്ടുകളില്‍ കെഎസ്ആര്‍ടിസി സര്‍വീസുകള്‍ ആരംഭിക്കണമെന്ന നിര്‍ദേശവുമുണ്ട്. നിലവില്‍ പാലാ കെഎസ്ആര്‍ടിസി ഡിപ്പോയ്ക്ക് 90 ബസുകളും 80 ഷെഡ്യൂളുകളുമാണ് ഉള്ളതെന്ന് എടിഒ ജോംസ് ഇൌപ്പന്‍ പറഞ്ഞു. പ്രതിദിനം 6.75 ലക്ഷത്തോളം രൂപ കലക്ഷന്‍ ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.




pala -pullpally, perikallur SF 01:45 PM MVPA pass cheiyum vandi kaali annu on the way to pala.
Please deviate this bus from koothattukulam thru Ernakulam ( Vyttila) bye pass edappally-Aluva-Angamaly.Then it will be a profit genarating route.
when major depot like muvattupuzha is left stagnant, even thodupuzha or vaikom are struggling, pala depot is running empty buses. that is political, regional power for you!
shift some of the long distance services to muvattupuzha depot and kottayam. that will help.
regarding pala-ponkkunnam service. KSRTC buses are pushed forcefully to bully the kalappurackal KMS bus service whom have a monopoly in that route. seems like they haven’t paid the “Kappam” to prevent KSRTC in that route.
people on that route simply does not board KSRTC if you observe in junctions like Paika,Kuraali,poovarani etc. this is because, people trust KMS and some other private buses more.
with due respect, please develop major revenue attracting depots especially the sabotaged one like muvattupuzha which will serve for thodupuzha,pala as well as surrounding regions.
If 90 buses are making 6.75 lakhs/day, earnings/bus is rs 7500. Of which, if only 80 buses are running per day and each bus runs only 320 – 340 km, average epkm is 26.36 -24.81.
Average earning per running bus is rs 8437.50.
26 extreme loss buses bring 26*12*320=99840 rs.
16 loss making buses make 16*15*320=76800 rs.
Hope this includes the spare buses which bring no revenue at all.
Other 48 buses bring 498360 rs
which is rs 10382.5 per bus. Their epkm is rs 30.53 -32.44.
If 22% of extreme loss making and 13% of loss making schedules are in Pala, other depots must be in reasonable profits because about 5000 schedules in other depots are making profits. Then why is ksrtc as such in loss?