Students Attacked By Private Bus Employees In Alappuzha





Students attacked by private bus employees in Alappuzha, Kerala Kaumudi has reported news about this.

ആലപ്പുഴ: സ്കൂള്‍ കുട്ടികളെ കയറ്റാതിരിക്കുകയും കയറിയ കുട്ടികളെ അടികൊടുത്ത് ഇറക്കിവിടുകയും ചെയ്ത സ്വകാര്യബസ് നാട്ടുകാര്‍ തടഞ്ഞു. തര്‍ക്കത്തിനിടെ ഡ്രൈവിംഗ് സീറ്റിനു സമീപത്തെ ചില്ല് പൊട്ടി. പൊട്ടിച്ചത് നാട്ടുകാരാണെന്ന് ഡ്രൈവറും ഡ്രൈവര്‍ തന്നെയാണ് പൊട്ടിച്ചതെന്ന് നാട്ടുകാരും ആരോപിച്ചത് സംഘര്‍ഷം സൃഷ്ടിച്ചതോടെ പൊലീസ് സ്ഥലത്തെത്തി രംഗം ഒരുവിധം ശാന്തമാക്കി.

ആലപ്പുഴ- ഇരട്ടക്കുളങ്ങര റൂട്ടിലോടുന്ന ബസ് ഇന്നലെ വൈകിട്ട് 5.15നാണ് സക്കറിയാ ബസാറില്‍ നാട്ടുകാര്‍ തടഞ്ഞത്. ഈ റൂട്ടിലോടുന്ന ബസുകള്‍ സ്കൂള്‍ വിടുന്ന സമയത്ത് സ്റ്റോപ്പില്‍ നിര്‍ത്താതിരിക്കുന്നതും വേറേ വഴിയിലൂടെ ‘രക്ഷപ്പെടുന്ന’തും പതിവാണ്. കഴിഞ്ഞ ദിവസം സക്കറിയ ബസാറില്‍ നിര്‍ത്തിയ ബസില്‍ കയറിയ ആണ്‍കുട്ടികളെ കളക്ടറേറ്റിനു സമീപത്തെ സ്റ്റോപ്പില്‍ ബസ്ജീവനക്കാര്‍ ബലം പ്രയോഗിച്ച് ഇറക്കിവിട്ടിരുന്നു. ഒരു കുട്ടിയെ മര്‍ദ്ദിക്കുകയും ചെയ്തത്രെ. ഈ കുട്ടി വീട്ടിലെത്തി രക്ഷിതാക്കളോട് വിവരം പറഞ്ഞു.

ഇതേത്തുടര്‍ന്ന് നാട്ടുകാര്‍ സംഘടിച്ച് ഇന്നലെ ബസ് തടയുകയായിരുന്നു. കുട്ടിയെ മര്‍ദ്ദിച്ചതിനേച്ചൊല്ലി ആരംഭിച്ച വാക്കേറ്റം രൂക്ഷമാവുകയും കൂട്ടത്തല്ലിന്റെ വക്കോളമെത്തുകയും ചെയ്തു. ഇതിനിടെയാണ് ബസിന്റെ ചില്ല് പൊട്ടിയത്. രംഗം വഷളാവുന്നതിനു മുമ്പ് പൊലീസ് എത്തിയതാണ് രക്ഷയാവുകയായിരുന്നു.

ഈ റൂട്ടില്‍ സ്കൂള്‍ കുട്ടികളെ ബസില്‍ കയറ്റുന്നത് സ്വകാര്യ ബസ് ജീവനക്കാര്‍ക്ക് വല്ലാത്ത ‘അലര്‍ജി’യാണത്രെ. പൊലീസിന്റെ സഹായത്തോടെയാണ് കുട്ടികള്‍ക്ക് ബസില്‍ കയറാന്‍ പറ്റുന്നത്. ഇങ്ങനെ കയറുന്ന കുട്ടികളെ ബസിനുള്ളില്‍ വച്ച് അസഭ്യം പറഞ്ഞാണ് ജീവനക്കാര്‍ രോഷം അടക്കുന്നതത്രെ.

Why can’t KSRTC operate some city buses in Alappuzha town?
They also can think about student special buses which can run only during the school timings by connecting major schools to the town.

[poll id="10"]

Leave A Response