Thrissur – Palakkad Highway – The Worstest in the state





User rating

ദിവസവും നൂറു കണക്കിന് വാഹനങ്ങള്‍ പായുന്ന പാലക്കാട്‌ – തൃശ്ശൂര്‍ ഹൈവേയില്‍ വാണിയമ്പാറ മുതല്‍ പട്ടിക്കാട് വരെ ഒരു അഞ്ചെട്ട് കിലോമീറ്റര്‍ ദൂരം റോഡെന്നു പറയാന്‍ ഒന്നുമില്ല. കുണ്ടും കുഴിയും നിറഞ്ഞു ഒട്ടും ഗതാഗത യോഗ്യമല്ലാത്ത ഈ റോഡില്‍ ഒരാഴ്ചയായി പെയ്ത മഴയില്‍ ഇനി ഒന്നും അവശേഷിക്കുന്നില്ല പലഭാഗത്തും റോഡിന്റേതായി.

തൃശൂര്‍ പാലക്കാട്‌ എന്‍ എച് റോഡ്‌ എന്ന് പറയുന്നത് ശരിക്കും ഒരു കാട്ടുപാത ആയിരിക്കുന്നു ,,, ട്രാഫിക് ബ്ലോക് മണിക്കൂറുകളോളം തൃശൂരിനും സമീപ ജില്ലകള്‍ക്കും ആകെയുള്ളത് മുലന്കുന്നതുക്കാവ് മെഡിക്കല്‍ കോളജാണ്‌ .ഇവിഎക്കുള്ള രോഗികകള്‍ക്ക് റോഡിന്‍റെ അത്യാസന്ന നില ശാപമാകുന്നു കുതിരാനില്‍ നിന്നുള്ള ദൃശ്യം

ഇരുമ്പു പാലം എന്ന, ഒരു വണ്ടിക്കു മാത്രം പോകാന്‍ കഴിയുന്ന കുഞ്ഞു പാലവും ഏതു ദിവസവും തകരാം എന്ന അവസ്ഥയിലാണ്. ദിവസവും , നാല്‍പ്പതും അന്‍പതും ടണ്‍ ഭാരവും വഹിച്ചു നൂറുകണക്കിന് ടാങ്കറുകളും കണ്ടെയിനര്‍ ലോറികളും ഈ റോഡില്‍ – പാലത്തില്‍ കൂടിയാണ് ആടിയുലഞ്ഞു കടന്നു പോകുന്നത്. മഴ പെയ്തു ആ പുഴ നിറഞ്ഞാല്‍ പാലം തകര്‍ന്നാല്‍ ബദല്‍ ഗതാഗതതിനുള്ള വഴി പോലും സാധ്യമല്ല അവിടെ. വാണിയമ്പാറക്കും കുതിരാന്‍ മലയ്ക്കും ഇടയിലുള്ള ഒരു മൂന്നു കിലോമീറ്റര്‍ താണ്ടാന്‍ ഏറ്റവും ചുരുങ്ങിയത് മുക്കാല്‍ മണിക്കൂര്‍ എടുക്കും.

ഇന്നലെയും മിനിയാന്നും ഈ റൂട്ടില്‍ നാല് മണിക്കൂര്‍ വീതമാണ് റോഡ്‌ ബ്ലോക്കായത്. ഇന്നവിടെ ആക്ഷന്‍ കൌണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ റോഡ്‌ ഉപരോധമാണ്. വര്‍ഷങ്ങളായി ഇങ്ങിനെ തകര്‍ന്നു കിടക്കുന്ന റോഡ്‌, ജനങ്ങള്‍ പ്രതിഷേധിക്കുന്നു എന്ന് കണ്ടപ്പോള്‍ വെറും പത്ത് ദിവസം കൊണ്ട് ഗതാഗത യോഗ്യമാക്കുമെന്ന എ ഡി എമ്മിന്റെ പതിവ് പ്രസ്താവന അംഗീകരിക്കാന്‍ ജനങ്ങള്‍ തയാറായില്ല.

ആറുവര്‍ഷമായി ഈ ഹൈവേ റോഡ്‌ ടാര്‍ ചെയ്തിട്ടില്ല. അതിനു കാരണമായി നാഷണല്‍ ഹൈവേ അതോറിറ്റി പറയുന്നത് മണ്ണുത്തി മുതല്‍ വടക്കുംചേരി വരെയുള്ള ഭാഗം ആറുവരിയാക്കാന്‍ ഉള്ള നടപടികള്‍ തുടങ്ങി എന്നതാണ്. ഈ ആറു വര്‍ഷവും ജനങ്ങളും വാഹന ഉടമകളും പ്രതിഷേധിക്കുമ്പോള്‍ താല്‍ക്കാലികമായി പാച്ച വര്‍ക്ക് ചെയ്തു ബന്ധപ്പെട്ടവര്‍ തടിയൂരും. രണ്ടു വര്‍ഷമായി ആറുവരിപ്പാതയുടെ പണി തുടങ്ങിയിട്ട്. ഇതുവരെ ഒരു അരക്കിലോമീറ്റര്‍ ദൂരത്തിലുള്ള റോഡ്‌ പോലും ആ രീതിയില്‍ ഗതാഗത യോഗ്യമാക്കാന്‍ കരാറുകാര്‍ക്ക് കഴിഞ്ഞിട്ടില്ല. മഴ പെയ്തു തുടങ്ങിയതോടെ സകല പണിയും നിര്‍ത്തിവച്ചിരിക്കുന്നു. ഈ റൂട്ടില്‍ മേല്‍പ്പറഞ്ഞ വാണിയമ്പാറ മുതല്‍ പട്ടിക്കാട് വരെ ഉള്ള ദൂരത്തില്‍ റോഡിന്‍റെ അപകടാവസ്ഥകൊണ്ട് മാത്രം വാഹനങ്ങള്‍ മറിഞ്ഞും അപകടത്തില്‍ പെട്ടും, കഴിഞ്ഞ ആറുമാസത്തിനിടയില്‍ പൊലിഞ്ഞത് പതിനഞ്ചു ജീവന്‍. ഇതിനിടയിലാണ് ഒരു മിനിട്ടിന്റെയും അര മിനിട്ടിന്റെയും വിത്യാസത്തില്‍ സ്വകാര്യ ബസ്സുകളുടെ മരണപ്പാച്ചില്‍ .

ഇന്ന് വൈകീട്ട് തൃശ്ശൂര്‍ നിന്നും വരുന്ന വഴിയില്‍ എന്റെ മുന്നില്‍ ഒരു സ്വകാര്യ ബസ്‌ നിലം തൊടാതെ, സദാ സമയവും എയര്‍ ഹോണ്‍ അടിച്ചും ഹെഡ് ലൈറ്റ് തെളിയിച്ചും ഒരു നിയന്ത്രണവും ഇല്ലാതെ ഓടുന്നു. എതിരെ വരുന്ന ഒറ്റ വാഹനത്തെ ആ ബസ്സിന്റെ ഡ്രൈവര്‍ തരിമ്പും മൈന്‍ഡ് ചെയ്യുന്നില്ല. വഴിയില്‍ മൂന്നിടത്ത് പോലീസ്‌ ചെക്കിംഗ് കണ്ടു. എല്ലായിടത്തും പ്രധാന ഇരകള്‍ ബൈക്ക് യാത്രികര്‍ . ഹെല്‍മറ്റ്‌ ആയിരിക്കണം മുഖ്യ പ്രശ്നം എന്ന് തോനുന്നു. എന്റെ മുന്നില്‍ പോയ ബസ്സിന്റെ ചിത്രം നോക്കുക. ബസ്സുകളില്‍ , പിന്നില്‍ എമര്‍ജന്‍സി ഡോര്‍ വേണമെന്നാണ് നിയമം. അത് അത്യാവശ്യ ഘട്ടങ്ങളില്‍ – അപകട ഘട്ടങ്ങളില്‍ തുറക്കാന്‍ കഴിയുന്ന വിധത്തിലാകണം. ഈ ബസ്സില്‍ അതിനു പകരം, എമര്‍ജന്‍സി ഡോര്‍ ആണെന്ന് തോനുന്ന വിധത്തില്‍ ഒരു തകിട് വച്ച് അത് നട്ടും ബോള്‍ട്ടും വച്ച് സ്ഥിരമായി ഉറപ്പിച്ചിരിക്കുകയാണ്. അതിനു മുകളില്‍ ഒരടി മാത്രം വലിപ്പമുള്ള ഒരു ചില്ല് വച്ച് അത്രയും ഭാഗവും മറച്ചിരിക്കുന്നു. വല്ല അപകടങ്ങളും സംഭവിച്ചു ആളുകള്‍ അകത്തു കുടുങ്ങി , ഈ വഴിയിലൂടെ രക്ഷപ്പെടുത്താം എന്ന് വച്ചാല്‍ തീര്‍ന്നു. ഒന്നും ചെയ്യാനാകില്ല.

മിക്ക സ്വകാര്യ ബസ്സുകളുടെയും പിന്നില്‍ അങ്ങിനെ എമര്‍ജന്‍സി ഡോര്‍ എന്ന ഒരു സംഭവം ഇല്ല എന്ന് തന്നെ പറയാം. ഒരപകടം ഉണ്ടായാല്‍ കുറെ പേര്‍ ചത്ത്‌ തുലഞ്ഞാല്‍ , അപ്പോള്‍ അന്വേഷണമായി , കേസായി പുകിലായി മുക്കിലും മൂലയിലും പരിശോധനയായി. ആകെ ബഹളമയം. പിന്നേം പഴേ പോലെ തന്നെ. പിന്‍വാതില്‍ എന്നത് മിക്ക സ്വകാര്യ ബസ്സുകളുടെതും സദാസമയവും തുറന്നു കിടക്കുന്ന വിധത്തില്‍ കെട്ടി വച്ചിരിക്കുന്നു. ഈ മേല്‍പ്പറഞ്ഞ ബസിന്റെയും പിന്‍വാതില്‍ കെട്ടി വച്ച നിലയിലാണ് കണ്ടത്. പാലക്കാട് ടൌണ്‍ സര്‍വീസില്‍ ഈ ഒരു രീതി വ്യാപകമാണ്. അതുമൂലം യാത്രക്കാര്‍ പുറത്തേക്ക് തെറിച്ചു വീണ സംഭവവും ഇവിടെ ഉണ്ടായിട്ടുണ്ട്.

വാതിലുകള്‍ ഇങ്ങിനെ തുറന്നിട്ട്‌ ബസ്‌ ഓടിക്കുന്നതിനെതിരെ, അധികൃതര്‍ നിയമം കര്‍ശനമാക്കിയപ്പോള്‍ സമരം നടത്തി ഇവിടെയുള്ള സ്വകാര്യ ബസ്സുകള്‍. അതുപോലെ എയര്‍ ഹോണ്‍ ഉപയോഗിക്കുന്നത് ഹൈക്കോടതി നിരോധിച്ചതാണ്. വഴീല്‍ പാത്തിരുന്നു ബൈക്കുകാരനെയും മറ്റു ചെറു വാഹനങ്ങളെയും പിടികൂടി ഫൈന്‍ അടിച്ചു വിടുന്ന പോലീസും ഗതാഗത വകുപ്പിലെ ഉദ്യോഗസ്ഥരും ഇതൊന്നും കാണുന്നില്ലേ? അതിനോടൊപ്പം കൂട്ടിവായിക്കേണ്ടതാണ് സ്വകാര്യ ബസ്സുകളുടെ അമിത വേഗത. എഴുപതും എണ്പതും കിലോമീറ്ററിലൊക്കെ വേഗതയിലാണ് ഈ ബസ്സുകള്‍ ഓടുന്നത്. മിക്ക ബസ്സപകടങ്ങള്‍ക്കും കാരണവും ഈ വേഗത തന്നെ.

നിയമം എന്നത് ചിലര്‍ മാത്രം പാലിക്കെണ്ടതും മറ്റു ചിലര്‍ക്ക് എന്തും ചെയ്യാനും ഉള്ള ഒന്നാണോ?

Wrtten by: Shaji Mullookkaran

 

14 Comments

  1. sreerag August 13, 2012 at 10:39 PM - Reply

    regarding emergency exits:::
    മുകളില്‍ പറഞ്ഞ നിയമമൊന്നും കെ.എസ്.ആര്‍.ടി.സി.ക്ക് ബാധകമല്ലേ???
    എത്ര പുതിയ ബസില്‍ ഉണ്ട് മുകളില്‍ പറഞ്ഞ പ്രകാരമുള്ള എമര്‍ജന്‍സി ഡോര്‍???

  2. Ismail.kr August 14, 2012 at 10:15 AM - Reply

    ho ella varshavum ithu pathiva. Kure tv reportum news paper reportum kure prathishedaum pinne kure politicianmarud kure prasthavanayum. Ellam kazhiyumbo oru pathc workum (kuzhi mari kunne akum athan pathc work).
    Pinne ithulude daily 4um 5um pravishiyam odunna privat bus over spead annu horn air annu ennum paranitu oru kariyaum illa. They have only 3minute cape between buses.Then what they do? Ennitum palapozhum trip cancle cheyum. Ee vazhiku odunna mika buskalum busukal ayerunnu (compare to kl.srtc malabar and FP). Eppol athinte stithi sthiram workshopilum.drivermar hospitalilum.

  3. Ismail.kr August 14, 2012 at 10:28 AM - Reply

    any way ee blogil ee oru report itathinu THANKS

  4. Shafi August 16, 2012 at 12:44 PM - Reply

    is it not possible to develop a highway from kothamangalam to reach pollachi through puyyamkutty reaching valpara road?
    I know it is protected forest and high altitude hills. but, we used to read about connecting nenmara to kothamangalam. i have no clue which road is it.
    i hope such roads will help to decongest national highway 544.

  5. Arun August 19, 2012 at 10:26 AM - Reply

    I travel weekly in this road. I dnt knw how many of the ones who commented above have travelled in this route. Its virtually a back breaking jouney. also if ur are travelling by car, u ll b scared to the wits. Those private buses wil come in opposite diection strght towards you and u’ll hav no optin bt to steer ur car to the pits outside the road. If any1 hav nay doubt jus drive thru dis road and sy. Also honestly i hav never seen any KSRTC as rashly driven as private buses in this route..

  6. Vipin August 22, 2012 at 4:32 PM - Reply

    Take a Lottery if you didn’t get trapped in a block. You will get some prize, coz you are lucky. I travel through this route every week. I sincerely pray to God every time to avoid blocks. Govt will do nothing, so pray before you travel people !

  7. Rajeevkr August 26, 2012 at 11:44 PM - Reply

    ”Namude swatham ksrtc”

  8. Bijoy CH September 8, 2012 at 6:11 AM - Reply

    there is a parallel rt frm alathur to palakkad thru koduvayur gud rubberised rd but should be aware of roue while night driving bcoz after 7 mikavarum vijanam aayirikkum.

  9. Bijoy CH September 8, 2012 at 6:11 AM - Reply

    there is a parallel rt frm alathur to palakkad thru koduvayur gud rubberised rd but should be aware of roue while night driving bcoz after 7 mikavarum vijanam aayirikkum.

Leave A Response