Private bus operators in the district is not allowing the KSRTC to do the smooth operation of Thiruvalla-Payippad-Mallappally chain service. It may not be so easy for KSRTC to compete with the private bus mafia who are ever ready to use all possible unethical & illegal means to make losses for KSRTC.
Recently Kerala Kaumudi has reported an article about this incident. The article clearly mention the problems happening with KSRTC Thiruvalla depot on the operation of Mallappally chain services.
തിരുവല്ല: ഏറെ കൊട്ടിഘോഷിച്ച് തുടക്കംകുറിച്ച കെ. എസ്. ആര്‍. ടി. സിയുടെ തിരുവല്ല-പായിപ്പാട്-മല്ലപ്പള്ളി ചെയിന്‍ സര്‍വീസ് താളം തെറ്റുന്നു. ബസുകളുടെ കുറവും സമയക്രമം പാളിയതുമൂലം വരുമാനവും കുത്തനെയിടിഞ്ഞു. യാത്രക്കാര്‍ക്ക് ഏറെ ആശ്വാസമായിരുന്ന സര്‍വീസ് സ്വകാര്യ ബസ് ലോബിയുടെ ഇടപെടലിലൂടെ നിറുത്തലാക്കാനുള്ള നീക്കമാണ് നടത്തുന്നതെന്നും ആക്ഷേപമുയരുന്നു.
![101_1654 [800x600]](http://www.ksrtcblog.com/wp-content/uploads/2011/04/101_1654-800x600-300x177.jpg)
ആറ് ഷെഡ്യൂളുകളിലായി അമ്പതോളം വേണാട് ബസുകള്‍ ദിവസേന സര്‍വീസ് നടത്തിയിരുന്ന ഈ റൂട്ടിലിപ്പോള്‍ മൂന്നുഷെഡ്യൂളുകള്‍ പോലും ഇല്ലെന്നാണ് പരാതി. സ്വകാര്യ ബസുകളുടെ കുത്തകയായിരുന്ന തിരുവല്ല-മല്ലപ്പള്ളി റൂട്ടില്‍ ചെയിന്‍ സര്‍വീസ് ആരംഭിച്ചതോടെ ഒരു ബസിന് ദിവസേന 8000 രൂപാവരെ വരുമാനം ഉണ്ടായിരുന്നു. കിലോമീറ്റര്‍ വരുമാനം 25 രൂപവരെയും ഉയര്‍ന്നതോടെ സ്വകാര്യ ബസ് ലോബി ചെയിന്‍ സര്‍വീസ് അട്ടിമറിക്കാന്‍ ഒട്ടേറെ ശ്രമങ്ങള്‍ നടത്തി.
ബസുകള്‍ക്കും ജീവനക്കാര്‍ക്ക് നേരെയും അക്രമസംഭവങ്ങളും ഉണ്ടായി. എന്നാല്‍ ഇതിനെയെല്ലാം അതിജീവിച്ച് ശക്തമായ ജനപിന്തുണയോടെ ഒരുവര്‍ഷത്തിലേറെ കെ. എസ്. ആര്‍. ടി. സി സര്‍വീസ് തുടര്‍ന്നു. എന്നാല്‍ കുറച്ചു നാളായി കാര്യക്ഷമതയില്ലാതെയാണ് സര്‍വീസ് നടത്തുന്നത്. പരിചയസമ്പന്നരായ ഡ്രൈവര്‍മാരെയും കണ്ടക്ടര്‍മാരെയും ഈ റൂട്ടില്‍ ജോലിക്ക് വിട്ട് സ്വകാര്യ ബസിന്റെ തന്ത്രങ്ങളെയെല്ലാം കെ. എസ്. ആര്‍. ടി. സി അധികൃതരുടെ ശക്തമായ ഇടപെടലിലൂടെ പൊളിച്ചിരുന്നു. എന്നാലിപ്പോള്‍ പുതിയ ജീവനക്കാരെയാണ് ഈ റൂട്ടില്‍ അയയ്ക്കുന്നത്. പഴയ വേണാട് ബസുകളാണ് സര്‍വീസ് നടത്തുന്നത്. സ്വകാര്യ ബസുകള്‍ക്ക് പിന്നാലെ പോകുന്നതിനാല്‍ കിലോമീറ്റര്‍ വരുമാനം 18 രൂപയായി കുറഞ്ഞു. ഇതുമൂലം ഡിപ്പോയുടെ ആകെയുള്ള വരുമാനത്തിലും ഇടിവുണ്ടായി.
അതിരാവിലെ മുതല്‍ ആരംഭിച്ചിരുന്ന സര്‍വീസ് ഇപ്പോള്‍ മണിക്കൂറുകള്‍ വൈകിയാണ് തുടങ്ങുന്നത്. തിരക്കേറിയ സമയങ്ങളിലും ബസ് കിട്ടാത്ത സ്ഥിതിയാണെന്ന് യാത്രക്കാര്‍ പറയുന്നു. മെച്ചപ്പെട്ട വരുമാനം ഉണ്ടാക്കാവുന്ന തിരുവല്ല-മല്ലപ്പള്ളി ചെയിന്‍ സര്‍വീസ് നഷ്ടത്തിലാക്കി നിറുത്തലാക്കാനുള്ള അധികൃതരുടെ നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്.




but i think.. now the the collection has increased because. when one bus leaves from the MLPY stand the next will come.. and earlier most of the buses were empty. but now it has changed a lot.. if this buses are in loss it has to be given to the Mallappally depot.becaue the drivers here are very fast in driving.
i agree to your statement….i also think that the chain service is getting good response from the public and its running in profit….
can anybody tell me exactly plzzz???