
സമയം രാത്രി 1.30, കോട്ടയം കെ എസ് ആർ ടി സി ബസ് സ്റ്റാൻഡ്. കോഴിക്കോട്ടേക്കാണ് എനിക്ക് പോകേണ്ടത്. 10 മണിക്ക് കോഴിക്കോട് എത്തിയാൽ മതിയെന്നുള്ളത് കൊണ്ട് 3.45 നുള്ള മാനന്തവാടി ബസ്സിൽ കയറി പോകാമെന്ന് വിചാരിച്ച് അവിടെ നിൽക്കുകയാണ്. കൗണ്ടറിൽ പോയി വണ്ടിയുടെ സമയം ചോദിക്കാൻ പോയപ്പോഴാണ് പഴയ ഒരു പരിചയമുള്ള ഒരു കണ്ടക്ടർ സ്റ്റേഷൻ മാസ്റ്ററായി അവിടെയിരിക്കുന്നു.
എന്നെ കണ്ടതും, “വാ സുജിത്തേ ഇരിക്ക്, കുറേ നാളായല്ലോ കണ്ടിട്ട്” എന്നൊക്കെ തുടങ്ങി ഞങ്ങൾ കുറേ നേരം സംസാരിച്ചുകൊണ്ടിരുന്നു. സമയം പോയതറിഞ്ഞില്ല. ഇടയ്ക്കിടക്ക് ആളുകൾ വന്ന് ചോദിക്കും,
“കുമളിക്കിനി എപ്പഴാ ബസ്സ്?”
ഒരെണ്ണം വരാനുണ്ട്.
കുറേ കഴിഞ്ഞ് വീണ്ടും, “സാറേ കുമളീക്ക് ബസ്സുണ്ടോ?”
“ഒരു വണ്ടി തിരുവനന്തപുരത്ത് നിന്നും വരാനുണ്ട്, അത് വഴിയിൽ കിടക്കുവാ, ഇനി 3.15 നാണ് ഇവിടെ നിന്നും പുറപ്പെടുന്ന ആദ്യത്തെ ബസ്സ്”
ഇവനൊന്നും നന്നാവില്ലെന്ന ഭാവത്തിൽ മനസ്സിൽ തെറിവിളിച്ച് കൊണ്ട് അവർ ഇറങ്ങി പോകും.
സമയം 2.30, കുറച്ചാളുകൾ പുറത്ത് സംഘടിച്ചു. അകത്ത് വന്ന് സ്റ്റേഷൻ മാസ്റ്ററോട് ചൂടായി.
“ഒരു മണി മുതൽ ഞങ്ങളിവിടെ നിക്കുവാ, കുമളിക്ക് ബസ്സ് ഇപ്പൊ വരും, വന്നില്ല, ഉടൻ വരും എന്നൊക്കെ പറഞ്ഞ് നിങ്ങൾ പറ്റിക്കുന്നു. തിരുവല്ലക്കൊരു ബസ്സ് ഇപ്പൊ കാലി പോയി, തിരുവനന്തപുരത്തിന് പത്തോളം ബസ്സുകൾ പോയി, എല്ലാ ഭാഗത്തോട്ടും ബസ്സുണ്ട്, കുമളിക്ക് മാത്രം ബസ്സില്ല. മര്യാദക്ക് ബസ്സോടിക്കാൻ അറിയില്ലെങ്കിൽ പ്രൈവറ്റ് ബസ്സിനെ പെർമിറ്റ് കൊടുക്ക്, അവർ ഓടിക്കും. ഇതു നിങ്ങൾ ഓടിക്കുകയുമില്ല, അവരെ കൊണ്ട് ഓടിപ്പിക്കുകയുമില്ല. ഇനി കുമളിക്ക് ബസ്സ് വാരതെ ഇവിടെ നിന്നും ഒരു ബസ്സും പുറത്ത് പോകില്ല. ഞങ്ങൾ വിടില്ല”
എന്നും പറഞ്ഞ് അവർ പുറത്ത് വഴിയിൽ സംഘടിച്ച്. ഒരു തിർവനന്തപുരം സൂപ്പർ ഫാസ്റ്റ് തടഞ്ഞിട്ടു. വലിയ ബഹളമായി. അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു പോലീസ് കോൺസ്റ്റബിൾ അകത്ത് സ്റ്റേഷൻ മാസ്റ്ററുടെ മുറിയിൽ വന്ന് ചോദിച്ചു.
“കുമളിക്കെന്താ ബസ്സില്ലാത്തെ?”
“സാറേ, വരാനുള്ള ബസ്സൊന്നും വന്നില്ല, ഞാൻ എന്തു ചെയ്യാനാ? ഇനി ഇവിടെ നിന്നും കുമളി ഡിപ്പോയുടെ ഒരു കമ്പം ബസ്സ് മൂന്നേകാലിനു പോകാനുണ്ട്, അതാണിനിയുള്ള വണ്ടി.”
പോലീസുകാരനും ജീവനക്കാരും ചേർന്ന് മൂന്നേകാലിന് കമ്പത്തിന് പോകേണ്ട വണ്ടി, ഉറങ്ങിക്കിടന്ന ഡ്രൈവറെ വിളിച്ചെഴുന്നേൽപ്പിച്ച് 2.30 ആയപ്പോഴേക്കും സ്റ്റാൻഡിൽ പിടിപ്പിച്ചു. പുറത്ത് ബഹളം വെച്ചവർക്കെല്ലാം സന്തോഷമായി, ആഹാ വണ്ടി തടഞ്ഞപ്പോഴേക്കും കുമളിക്ക് ബസ്സിട്ടു.
എല്ലാവരും അതിൽ കയറിയിരുന്നു. 2.45 ആയി, 3 മണിയായി. വണ്ടി പോകുന്നില്ല. അവർ വണ്ടിക്കകത്തിരുന്ന് വെണ്ടൂം ബഹളം തുടങ്ങി. ഡ്രൈവറെ തല്ലുമെന്നും കൊല്ലുമെന്നുമൊക്കെ ഭീഷണീ ഉയർന്നു. അവസാനം 3.15 ആയപ്പോൾ വണ്ടി വിട്ടു.
ഉടൻ തന്നെ പോലീസ് കോൺസ്റ്റബിളും ജീവനക്കാരും ചേർന്ന് അടുത്തുള്ള പോലീസ് സ്റ്റേഷനിൽ വിവരമറിയിച്ചു. കമ്പം വണ്ടി അതിലേ വരുന്നുണ്ട്, അതിൽ കുറച്ച് പ്രശ്നക്കാരുണ്ട് അവരെ ഒന്നു നല്ലതു പോലെ കൈകാര്യം ചെയ്തേരേ….. ഈസ്റ്റ് സ്റ്റേഷനു മുന്നിൽ ബസ്സ് നിർത്തുവാനായി കമ്പം വണ്ടിയുടെ ഡ്രൈവറേയും ജീവനക്കാർ മൊബൈൽ ഫോണിൽ വിളിച്ചുപറഞ്ഞു.
അവന്മാരുടെ ഗതി എന്തായോ ആവോ?





adipoli kadha.. balaremayil kodukkam
haha… kotukkam…
ഇനി മേലാല്‍ ഞാന്‍ ബസ് കിട്ടിയില്ല എന്ന് പറഞ്ഞു ദേഷ്യപ്പെടില്ല സാര്‍ … ഇത് സത്യം സത്യം സത്യം….
ഇങ്ങനെയുള്ള കാരണം കൊണ്ട് തന്നെയാണ് പറയുന്നത് KSRTC ക്ക് ഒരു രൂടിലും കുത്തക അനുവടികരുത് എന്ന് . സമയത്ത് ബസ് കിട്ടാത്തതോ മറ്റു അസൌകര്യങ്ങള്‍ ഉണ്ടായാലും മനുഷ്യന്‍ സഹിച്ചെന്ന് വരും പക്ഷെ ധാര്‍ഷ്ട്യം ,മര്കടമുഷ്ടി , അധിക്ഷേപികലോന്നും ആര്‍കും സഹിക്കാന്‍ കഴിയില്ല .. നോകിയും കണ്ടും ജോലി ചെയ്‌താല്‍ തടി കേടാകാതെ നോകാം .. ഇല്ലെങ്കില്‍ ഏത് കൊമ്പത്ത് പിടി ഉണ്ടെന്നു പറന്നിട്ടും കാര്യമില്ല തല്ലി കയ്യും കാലും ഒടിക്കും പറഞ്ഞേക്കാം ..
The main reason for the rudeness of KSRTC staff is thepolitical unions of KSRTC employess. Some restrictions are needed for the union activism of KSRTC employess.
KSRTC employess should remember that crores of rupees are spending from Govt treasury for KSRTC in addition to the highest ticket fare of south India. KSRTC is eating citizen’s tax money and then showing rudeness against same citizens…
ഏതു റൂട്ടില്‍ ആയാലും കെ. എസ്. ആര്‍. ടി. സി. സര്‍വീസുകള്‍ ഓടിയാല്‍ ഓടി, ഇല്ലെങ്കില്‍ ഇല്ല എന്നതാണ് സ്ഥിതി. എന്നാല്‍ പ്രൈവറ്റ് ബസ്സിനു പെര്‍മിറ്റ് അനുവദിച്ചാല്‍ പകല്‍ സമയത്ത് ഇഷ്ടം പോലെ ബസ് ഉണ്ടാവും; പക്ഷെ സന്ധ്യ മയങ്ങുന്നതോടെ അവര്‍ ഓട്ടം മതിയാക്കി സ്ഥലം വിടും(എന്നാലും ഹൈ റേഞ്ച് റൂട്ടുകള്‍ ഇതിനു അപവാദം ആണ്. എറണാകുളത് നിന്നെങ്കിലും ഈ റൂട്ടില്‍ രാത്രിയില്‍ സ്വകാര്യ ബസ്സുകള്‍ ഓടുന്നത് കാണാം. അതുപോലെ തൃശൂര്‍ – കോഴിക്കോട് റൂട്ടിലും രാത്രികാലത്ത് പ്രൈവറ്റ് ബസ്സുകള്‍ കാണാറുണ്ട്).
nambiayre nambinal nambiyavan……. Ujjwalamayirunnu prakadanam…
ഇനി എന്റെ അനുഭവം പറയാം,
സ്ഥലം: കോട്ടയം KSRTC, സമയം : രാത്രി 9:00
ഞാന്‍ വെറുതെ enquiry യുടെ മുന്നില്‍ നില്‍ക്കുന്നു. ഒരാള്‍ വന്നു ചോദിച്ചു , സര്‍ അടുത്ത പത്തനംതിട്ട വണ്ടി എപ്പോളാണ്?
enquiry യില്‍ ഇരുന്ന മനുഷ്യന്‍ : ” ആ ആര്‍ക്കറിയാം , ഇതൊക്കെ വന്നാല്‍ വന്നു എന്ന് പറയാം, അല്ലാണ്ട് സമയം ഒന്നും പറയാന്‍ ഞങ്ങക്ക് പറ്റില്ല “
My experience from 1999 era as a student studying in coimbatore . during onam season(I think), we somehow managed to reach palakkad KSRTC at somewhere 10 PM or so. the stand was filled with passengers towards thrissur and malabar side. there was no buses towards thrissur for almost 2 hours. passengers saw a thrissur depot fast passenger parking in the garage. someone started the propaganda that this bus will be going to thrissur and voila! bus got jampacked including Us who managed to sneak in. then, started the drama! someone from ksrtc stand informed this Bus is not going. but passengers revolted and stayed in the bus for almost 1 hour. at last, station master somehow arranged driver and conductor(who were staying in palakkad after last service?) to have the bus go to thrissur. I remember the destination board was not even put in that journey!!!
ഓഗസ്റ്റ് 15 രാത്രി 11.30, സ്ഥലം തൃശ്ശൂര്‍ കെ എസ് ആര്‍ ടി സി സ്റ്റാഡ് . 10-30 അല്‍കര്‍ കൂടി ഒരു ബഹളം. പാലക്കാട് ഭാഗത്തേക്ക് ബസ് ഇല്ല, ഒരു മണിക്കൂര്‍ ഓളം ആയി. കോഴിക്കോട് ഭാഗത്തേക്ക് 4 ബസ് കിടക്കുന്നു, കോടയം, എറണാകുളം ഒക്കെ ഉണ്ട്. ഒരുത്തന്‍ കത്തികയറുകയാണ്, സകല കെഎസ്‌ആര്‍ടിസി ജീവനകരെയും തെറി വിളി- ഇവനൊക്കെ ശംബളം വാങ്ങുന്നത് നമ്മുടെ കാശന്, മട്ടതാണ് മരിച്ചതാണ്.ആകെപ്പാടെ അവന്റെ വക പ്രകടനം. ഞങ്ങള്‍ 1-2 കെഎസ്‌ആര്‍ടിസി സുപ്പോര്‍ടെര്‍സ് 2-)0 റോ യില്‍ പോയി നോക്കി. കോടരാകര-കോയമ്പത്തൂര്‍, പാറശാല-പാലക്കാട് കിടക്കുന്നു, തെക്കോട്ടു നല്ല മഴ ആയതിനാല്‍ താമസിച്ചതാണ്. ഞങ്ങള്‍ മുന്പില്‍ വന്നു. ഇവന്മാര്‍ പ്രകടനം തുടരുകയാണ്. ആരോ പറഞ്ഞു, പാലക്കാട് ബസ് വന്നു, കുറെ അല്‍കര്‍ ഒഡീ പോയി ബസ് കയറി. കുറച്ചു അല്‍കര്‍ വീണ്ടും നില്‍കുന്ന്, നമ്മുടെ പ്രധാന പ്രകടനകരന്‍ ബാക്കി നില്ക്കുന്നു. പാലക്കാട് ബസ് വന്നു പോയി കയറാന്‍ പറഞ്ഞു. ആ മഹാന്‍ അബദ്ധത്തില്‍ പറഞ്ഞു പോയി, ഞാന്‍ കോഴിക്കോട് ബസ് ല്‍ പോകണ്ടതാണ്. കോഴിക്കോട് ബസ് ല്‍ ടികെറ്റ് എടുത്ത് തൃശ്ശൂര്‍ സ്റ്റാഡ് ല്‍ ഇറങ്ങിയവന്‍, പലകട് ബസ് ഇളന്നു പറഞ്ഞു പ്രകടനം. പോരേ പൂരം, കെഎസ്‌ആര്‍ടിസി സ്റ്റാഫ് കുറെ ഇങ്ങ് വന്നു, അത്രയും നേരം പ്രകടനം നടത്തിയവനെ പറയാന്‍ ബാക്കി ഒന്നും ഇല്ല, ഞങ്ങള്ക്കും കിട്ടി ചാന്‍സ്, ആ മാന്യന്‍ എറൌണ്ട് 40 ഏജ്, ഇളിഭ്യന്‍ ആയി, നാണം കേട്ടു കോഴിക്കോട് ബസ് ല്‍ കയറി, അല്ല അവന്‍ ഓടിച്ചു കയറ്റി, പറ്റി വാളും ചുറ്റി ഓടുന്നപോലെ. ഇങ്ങനെ ഉള്ള നാട്ടുകാരെ എന്തു ചെയ്യണം?
കോട്ടയത്ത് പോലീസ് നേ വിളിച്ചു പറഞ്ഞ കെഎസ്‌ആര്‍ടിസി കാരെ കുടം പറഞ്ഞിതു കാര്യമില്ല.
പ്ലീസ്സ് കമെന്‍റ്.
haha.. True fact…