This Post Is Written In Malayalam. If You can't read this post, you need to download the font Anjali Old lipi.
Need More Help?
Click here.Direct download:
Clck HereClick here To Register Now: Registration For KSRTC Fans Meet
Click here To View The Attendees List : AttendeesA Proposal For Conducting KSRTC Fan's Meet
KSRTCBlog.com Everything About KSRTC
നിങ്ങള്‍ കെ എസ് ആര്‍ ടി സിയില്‍ യാത്ര ചെയ്യുന്ന ഒരാളാണോ? നഷ്ടത്തിലോടുന്ന കെ എസ് ആര്‍ ടി സിയെ കരയ്ക്കു കയറ്റാനാകുമെന്നു നിങ്ങള്‍ കരുതുന്നുണ്ടോ? അതിനായി ഏതെങ്കിലും വിധത്തിലുള്ള കാര്യങ്ങള്‍ ചെയ്യണമെന്ന് ആഗ്രഹമുണ്ടോ? എങ്കില്‍ നിങ്ങള്‍ തീര്‍ച്ചയായും കെ എസ് ആര്‍ ടി സി ഫാന്‍സ് മീറ്റില്‍ പങ്കെടുക്കണം.
കെ എസ് ആര്‍ ടി സി ഫാന്‍സ് മീറ്റ് എന്ന ആശയം എന്റെ മനസ്സിലുധിച്ചിട്ടു നാളുകള്‍ കുറെയായി. എന്നാല്‍ ഇപ്പോള്‍ അതിനുള്ള സമയം അടുത്തു വന്നുവെന്നാണ് എനിക്കു തോന്നുന്നത്. അതുകൊണ്ടു തന്നെ എത്രയും പെട്ടന്ന് തന്നെ നമുക്കതു ചെയ്തുകളയാം. എന്താ റെഡിയല്ലെ?
ഇനി കാര്യത്തിലേക്ക്....
കെ എസ് ആര്‍ ടി സി ബ്ലോഗ് നിങ്ങള്‍ എല്ലാവരും കണ്ടുകാണുമെന്നു വിചാരിക്കുന്നു. ദിനംപ്രതി ആയിരക്കണക്കിനാളുകള്‍ ഇപ്പോള്‍ ഈ ബ്ലോഗ് സന്ദര്‍ ശിക്കുന്നുണ്ട്. എല്ലാ

വരുടേയും ഒരു പ്രധാന പരാതിയാണ് കെ എസ് ആര്‍ ടി സി അധികൃതര്‍ ആരും തന്നെ അവരുടെ പരാതികള്‍ക്ക് യാതൊരു വിധത്തിലുള്ള പ്രതികരണവും തരുന്നില്ല എന്നുള്ളതു. അതുകൊണ്ടു തന്നെ അവര്‍ അവരുടെ പരാതികള്‍ ഇവിടെ ഈ ബൂലോഗത്തിലെ ആളുകളുമായി പങ്കുവെക്കുന്നു. ഈ പങ്കുവെക്കുന്ന പരാതികള്‍ കൊണ്ടു എന്തെങ്കിലും കാര്യങ്ങള്‍ നടക്കണ്ടേ?. അതേ അതു നടക്കണം. അതിനായി നാം ഒന്നിക്കണം. ഒന്നിച്ചു മുന്‍പോട്ടു പോകണം.
ചര്‍ച്ച ചെയ്യേണ്ടതായിട്ടുള്ള വിഷയങ്ങള്‍:1) കെ എസ് ആര്‍ ടി സിയെ നഷ്ടത്തില്‍ നിന്നും കര കയറ്റാന്‍ നമ്മളെ കൊണ്ട് എന്തൊക്കെ ചെയ്യാന്‍ സാധിക്കും?
2) വണ്ടികളുടെ സമയ ക്രമങ്ങളിലുള്ള പോരായ്മകള്‍.
3) ഗുണ്ടല്‍പേറ്റ് വനമേഖലയിലെ യാത്രാ ദുരിതം കുറയ്ക്കാന്‍ കെ എസ് ആര്‍ ടി സിക്ക് എന്തൊക്കെ ചെയ്യാന്‍ സാധിക്കും?
4) സംസ്ഥാനാന്തര സര്‍വീസുകള്‍ക്ക് കെ എസ് ആര്‍ ടി സി കാണിക്കുന്ന വിവേചനം. (പ്രത്യേകിച്ചും തമിഴ് നാട്)
5) ഡിപ്പോകളോടുള്ള അവഗണനകള്‍
6) പുതിയ സര്‍വീസുകള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍.
7) ജീവനക്കാരെ കുറിച്ചുള്ള പരാതികള്‍.
ഇതൊക്കെ പെട്ടന്നു മനസ്സില്‍ ഉദ്ദേശിച്ച കാര്യങ്ങള്‍ ആണു. നിങ്ങളുടെ വിലയേറിയ നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും ഉണ്ടെങ്കില്‍ മാത്രമേ നമുക്കിതൊരു വന്‍ വിജയമാക്കി മാറ്റുവാന്‍ സാധിക്കുകയുള്ളു.
അതു കൊണ്ടു തന്നെ നിങ്ങളുടെ അഭിപ്രായങ്ങള്- കമന്റ് രൂപത്തില്‍ ഇവിടെ പോസ്റ്റ് ചെയ്യുക.
ഈ മീറ്റ് എവിടെ വെച്ചു നടത്തണമെന്നു നിങ്ങള്‍ ആഗ്രഹിക്കുന്നു?ഏറ്റവും കൂടുതല്‍ ആളുകള്‍ സെലക്ട് ചെയ്യുന്ന സ്ഥലത്തു വെച്ചു നടത്തുവാന്‍ തീരുമാനിക്കുന്നതായിരിക്കും. നിങ്ങള്‍ക്കു വരാന്‍ സൌകര്യപ്പെടുന്ന ഒരു ദിവസം സെലക്ട് ചെയ്യുക.
നിങ്ങളുടെ അഭിപ്രായങ്ങള്- കമന്റ് രൂപത്തില്‍ ഇവിടെ പോസ്റ്റ് ചെയ്യുക.Click here To register Now: Registration For KSRTC Fans MeetContact Me Fore More Details: 09035507593
------------------------------------------------------------------------------------------------
------------------------------------------------------------------------------------------------